LIMA WORLD LIBRARY

പണം കണ്ടെത്താനായില്ല: കെഎസ്ആര്‍ടിസിയില്‍ ശമ്പളം നാളെയുമില്ല

കെ.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണം പത്താം തീയതിയും നൽകാൻ കഴിഞ്ഞേക്കില്ല. പത്താം തിയതി ശമ്പളം നല്കുമെന്നാണ് ചർച്ചയിൽ നൽകിയ ഉറപ്പെങ്കിലും ശമ്പളത്തുക കണ്ടെത്തുന്നതിന് കൂടുതൽ സമയം വേണ്ടി വരും. എല്ലാക്കാലത്തും കെ.എസ്‌.ആർ.ടി.സിക്ക് ശമ്പളം നൽകാൻ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്‌.

വിവിധയിടങ്ങളിൽ നിന്ന് വായ്പക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഈ മാസം പകുതിക്ക് ശേഷം മാത്രമായിരിക്കും ശമ്പളവിതരണം ആരംഭിക്കുക. അതേസമയം ഒരു കോടിയിലധികം രൂപ ചെലവഴിച്ച്‌ ബസുകൾ കഴുകുന്നതിനായി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ വാങ്ങുന്നതിൽ യൂണിയനുകൾ പ്രതിഷേധം അറിയിച്ചു. സർക്കാർ തുകയിൽ വാങ്ങുന്ന മെഷീന്റെ ചുമതല കരാറെടുക്കുന്ന കമ്പനിക്കായിരിക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px