തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മല്‍സരിക്കില്ല. ഇപ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍. വരുന്ന നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റിലും മല്‍സരിക്കും. പാര്‍ട്ടി നടത്തിയ സര്‍വേകളില്‍ അനുകൂലമായ ജനവികാരം ഉണ്ടെന്ന് വ്യക്തമായതായും എഎപി നേതൃത്വം അവകാശപ്പെട്ടു. ട്വന്‍റി ട്വന്‍റിയുമായുള്ള സഖ്യം എഎപി ദേശീയ നേതൃത്വം തീരുമാനിക്കും.
തൃക്കാക്കരയില്‍ എ.എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥി. പ്രഖ്യാപനം വൈകിയെങ്കിലും ആത്മവിശ്വാസത്തോടെ മത്സരരംഗത്തുണ്ടാകുമെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി വൈസ് പ്രസിഡന്‍റിനെ തൃക്കാക്കരയില്‍ രംഗത്തിറക്കുന്നതിലൂടെ വോട്ട് ശതമാനമുയര്‍ത്തുകയാണ് പാര്‍ട്ടി ലക്ഷ്യം.













