വായന – മോഹൻദാസ് മുട്ടമ്പലം

വായനയുടെ തരം തിരിവുകൾ എനിക്കറിയില്ല. നിങ്ങൾ എന്തിനു വായിക്കുന്നുവെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളു. വായന ഒരാനന്ദമാണ് ആശ്വാസമാണ് ഒരാവേശമാണ്. മേശപ്പുറത്ത് കുമിഞ്ഞുകൂടിയ ഈ പുസ്തകങ്ങളില്ലായിരുന്നെങ്കിൽ ജീവിതം ഒരു തരിശു ഭൂമിയാവുമായിരുന്നു. കേട്ടിട്ടില്ലേ ? പൂക്കാതിരിക്കാൻ എനിക്കാവില്ല. ഒരു ചെടിയുടെ ആത്‌മ നൊമ്പരമാണിത്. പുസ്തകമില്ലാത്ത ജീവിതത്തെക്കുറിച്ച് തനിക്കു ചിന്തിക്കാൻ കഴിയില്ല എന്നെഴുതിയ ഒരെഴുത്തുകാരനെ ഓർത്തു പോയി. എഴുത്തു പോലെ വായനയും ഒരു ത്യാഗമാണ്. എം ടി യുടെ തിരഞ്ഞെടുത്ത ലേഖനങ്ങളിലൂടെ മനസ് ഓളപ്പരപ്പിലെ തൂവൽ പോലെ ഒഴുകുകയായിരുന്നു. കസേരക്കു പിന്നിലെ […]
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട് – ജഗദീശ് കരിമുളയ്ക്കൽ

ഞാനെന്റെ മുറ്റത്തൊരു മുല്ലനട്ടു. മുല്ല വളർന്നു പൂക്കളിട്ടു വെള്ളച്ചിറകുള്ള പൂമ്പാറ്റ പോലെ മുല്ലപ്പൂ കാണുവാനെന്തു ചന്തം. മുല്ല പൂവിന് നല്ല ഗന്ധം വന്നു. തേനീച്ചക്കൂട്ടങ്ങൾ പാറി വന്ന് തേൻ കുടിച്ചാർത്തു പറന്നു പോയി. അപൂപ്പൻ വന്നിട്ടു പൂവുകണ്ടു അമ്മൂമ്മ വന്നിട്ടു പൂവുകണ്ടു. നാട്ടുകാർ വന്നിട്ടു പൂവുകണ്ടു – എല്ലാരും എല്ലാരും പൂവ കണ്ടു. എന്നിട്ടസൂയയാൽ ചൊല്ലി മെല്ലെ മുറ്റത്തെ മുല്ലയ്ക്ക് ഗന്ധമില്ല. പൂവു പറിയ്ക്കുവാനോ മനകൾ മുറ്റത്തെ മുല്ലയ്ക്കു ചുറ്റും കൂടി എന്തൊരു ഗന്ധമാണീ പൂവിന് എന്തൊരു […]
മരണവൃത്താന്തം – മിനിക്കഥ – സാക്കിർ – സാക്കി നിലമ്പൂർ

“ആരാണ്പ്പൊ , കുഞ്ഞയ്മീന്റെ മകള് , റുക്കിയാനെക്കെട്ടിച്ചോട്ത്ത് പോയി ഈ വിവരം ഒന്ന് അറിയിച്ച്വാ….. ? ഇന്നാല് ഓളെ , അങ്ങനെ ബേജാറാക്കാനും പറ്റൂല…! ഒര് നേക്ക്ലൊക്കെ പറേണം.. ഓളെ അത്തര്ക്കും ഇശ്റ്റെയ്നു കുഞ്ഞയ്മീന് … ” മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ ബാപ്പു ഹാജിയാണ് ചോദിച്ചത്. “അയ്ന് , ഞമ്മളെ കുഞ്ഞാണി പൊയ്ക്കോളും. ഓനാ അയ്നൊക്കെ നല്ലത്. ഓനാവുമ്പോ ഒര് ഐഡീലൊക്കെ , സംഗതി പർഞ്ഞോളും. ” കുഞ്ഞാപ്പ പറഞ്ഞത് ശരിയാണെന്ന് എല്ലാവർക്കും തോന്നി . ഈ […]
മുത്തശ്ശി – ശ്രീകുമാരി

അവധി കാലങ്ങളിൽ നാട്ടിൽ വരുമ്പോൾ മുത്തശ്ശിയുമൊത്തുള്ള നടപ്പ് അവൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. അന്നത്തെ യാത്ര അടുത്തുള്ള ക്ഷേത്രത്തിലെക്കായിരുന്നു. അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ തട്ടി പുല്ലുകൾ സ്വർണ്ണ നിറമാകുന്നത് അവൾ അത്ഭുതത്തോടെ നോക്കി നിന്നു. ഫ്ലാറ്റ് ജീവിതം അവളിൽ മടുപ്പുളവാക്കിയിരുന്നു എങ്കിലും പ്രകൃതി സൗന്ദര്യം ആവോളം നുകർന്നു അമ്പല മുറ്റത്തെത്തിയത് അറിഞ്ഞതേയില്ല. മതിൽക്കെട്ടുകളോ, ശ്രീകോവിലോ ഇല്ലാത്ത ആ ക്ഷേത്രം മുത്തശ്ശിയുടെ അദ്‌ഭുത കഥയിലെ കഥാ മാത്രമായി മാറി. പാലമരത്തിൽ കീഴിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഒരിക്കൽ ഒരു […]
എന്തു ചെയ്താലും പഴി പറച്ചിലും ശകാരമൊഴികളും കിട്ടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.

എന്തു ചെയ്താലും പഴി പറച്ചിലും ശകാരമൊഴികളും കിട്ടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമ്പോൾ ഒറ്റപ്പെടുത്തലുകളും ശരമൊഴികളും പതിവായിരിക്കും. അങ്ങനെ മരണത്തെ മുഖാമുഖം കണ്ടെന്നുമിരിക്കും. നമ്മെ നശിപ്പിക്കാൻ ഒരുങ്ങി നിൽക്കുന്ന ചക്രവ്യൂഹത്തിൽ ഒറ്റപ്പെടുമ്പോഴും നമ്മുടെ ആവനാഴിയിൽ അവസാന അമ്പു മാത്രം ശേഷിക്കുമ്പോഴും തലയുയുർത്തി സത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്താൻ നമുക്കു കഴിയണം. അനീതിയെ കണ്ടില്ലെന്നു നടിക്കരുത്. നീതിയുടെ ഉത്തരം കിട്ടുവോളം വീഴാതെ പൊരുതണം. അങ്ങനെ നീതി ജലം പോലെ ഒഴുക്കാനാകണം. സത്യം ഒരിക്കലും […]
നിണപ്പാടുകൾ – രേഖ സി.ജി

എന്നിലേയ്ക്കൊരു തീമരമടരുന്നു. പൊള്ളിയടർന്ന നോവുകൾ നിണച്ചാലുകളായി പടർന്നിറങ്ങുമ്പോഴും പറിച്ചെടുത്ത പൂവിനുള്ളിൽ കരിവണ്ട് ഒളിച്ചിരിക്കുന്നുണ്ട്. കനവുകളുടെ നോവിടങ്ങളിൽ അധരങ്ങൾ ചുവക്കുന്നു. വൈകിവന്ന ഋതുക്കളിൽ പരിഭവങ്ങളിൽ തീർത്ത കരിമരത്തിലായിരുന്നു പ്രതീക്ഷകൾ മൊട്ടിട്ടത്.. ചികഞ്ഞെടുത്ത മണ്ണടരുകളിൽ നനവു അന്വേഷിച്ചുള്ള യാത്രയിലാണ് ചിതലിളക്കങ്ങളുടെ വൽമീകങ്ങൾ അടർന്നുവീണത്. ഉറവ പ്രതീക്ഷ മാത്രമായിരുന്നുവെന്ന് പറഞ്ഞത് കരിമ്പാറക്കെട്ടുകളായിരുന്നു. അധരങ്ങളിലെ ചുവപ്പ് കറുത്തപാറകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്. നാളെയുടെ വാതായനങ്ങളിൽ കറുത്തപ്പൊട്ടായി നിണപ്പാടുകൾ ചക്രവാളത്തിൽ അസ്തമിക്കാതെയിരിക്കുന്നു.
സ്‌കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കും; വിദ്യാഭ്യാസമന്ത്രി

സ്‌കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വാക്സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാൻ ക്ലാസ് ടീച്ചേഴ്സിന് ചുമതല നൽകി. കുട്ടികളുടെ എണ്ണമനുസരിച്ച് വാക്സിനേഷൻ കേന്ദ്രം ക്രമീകരിക്കും. സ്‌കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മന്ത്രി നിർദേശം നൽകി. ഇതിനിടെ എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സിനെടുക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുന്നതാണ്. പകര്‍ച്ചവ്യാധികള്‍ക്കെതിരേയും പ്രത്യേകിച്ച് നിപ വൈറസിനെതിരേയും പേ വിഷബാധയ്‌ക്കെതിരേയും ജാഗ്രത പാലിക്കണമെന്നും മന്ത്രി […]
കണ്ണൂര്‍-അബുദാബി സെക്ടറില്‍ സര്‍വീസ് ആരംഭിച്ച് എയര്‍ലൈന്‍

കണ്ണൂര്‍-അബുദാബി സെക്ടറില്‍ (kannur abudhabi sector) സര്‍വീസ് ആരംഭിച്ച് എയര്‍ലൈന്‍സ്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് (indigo airlines) കണ്ണൂര്‍-അബുദാബി സെക്ടറില്‍ സര്‍വീസ് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി പുലര്‍ച്ചെ 1.35-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പ്രാദേശികസമയം 4.05-ന് അബുദാബിയില്‍ എത്തുന്ന തരത്തിലാണ് സമയക്രമം. കൂടുതല്‍ സര്‍വീസ് തുടങ്ങിയതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്. 11,000-15,000 ഇടയിലാണ് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ മാസം ഇത് 30,000 രൂപയോളം എത്തിയിരുന്നു. നിലവില്‍ ഇന്‍ഡിഗോയെ കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസും (air […]
ഭയം വേണ്ട, തക്കാളി വില 100 കടന്നോട്ടെ; പരിഹാരം ഇതാ ഇവിടെയുണ്ട്..

ഭക്ഷ്യവസ്തുക്കളുടെ വില നമ്മെ ദിനം പ്രതി പ്രയാസപ്പെടുത്തുകയാണ്. ഇതിൽ, പച്ചക്കറി വില ഭയപ്പെടുത്തുന്ന നിലയിൽ വർധിക്കുകയാണ്. അടുത്തകാലത്തായി തക്കാളി വില വലിയതോതിൽ വർധിക്കുകയാണ്. ഈ വർഷം തന്നെ 100 കടന്നിരുന്നു. നിലവിൽ കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് വില. എന്നാൽ, വലിയ സമയം ചെലവഴിക്കാതെ തക്കാളി വിലയെ അതിജീവിക്കാം. ഇത്, ശരിവെക്കുന്ന അനുഭവങ്ങൾ അടുക്കള കൃഷി ചെയ്യുന്നവർ നമുക്ക് ചുറ്റുമുണ്ട്. വീട്ടാവശ്യത്തിനുള്ള തക്കാളി നമുക്ക് വിളയിച്ചെടുക്കാം. വളരെ ചെറിയ പരിപാലനത്തിലൂടെ…സ്ഥലമേറെയുള്ളവർക്ക് നിലത്ത് കുഴിയിൽ തൈ നടാം. അല്ലാത്തയവസരത്തിൽ […]
“രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു, ജാഗ്രത കൂട്ടാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

ദില്ലി: ആശങ്ക പരത്തി രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോർട്ട് ചെയ്തു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്. കേരളം കൂടാതെ തമിഴ്‍നാട്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടി. ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്രം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് […]
സ്ഥാനാർഥി മുതൽ പിഴച്ചോ? സർവ സന്നാഹവുമായെത്തി യി ട്ടും തള്ളി ജനം; തോൽവി പഠിക്കാൻ സിപിഎം

2021ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ 14,329 വോട്ടിന് തോറ്റതിന്റെ പേരില്‍ സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗത്തിനെതിരെ വരെ നടപടിയെടുത്ത മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 25,000പരം വോട്ടിന് തോറ്റത്. ന്യായീകരണങ്ങളേറെ നിരത്തുന്നുണ്ടെങ്കിലും, സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ തുടങ്ങിയ അപാകത മുതലുണ്ടായിരുന്നു ഇടതുമുന്നണിയില്‍ നിര നിരയായുണ്ടായ വീഴ്ചകള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലാഘടകത്തിലെ ഒരുവിഭാഗത്തിന്റെ അപ്രീതി ആദ്യവസാനം നിലനിന്നത് പരാജയത്തിന്റെ ആക്കം കൂട്ടി ചോദ്യങ്ങളെ ഭയപ്പെടുന്ന നേതാക്കള്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പുഫലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. പ്രത്യേകിച്ചും നിയമസഭാതിരഞ്ഞെടുപ്പു തോല്‍വിയെക്കാള്‍ കനത്തതാണ് സര്‍വസന്നാഹങ്ങളുമായി പ്രചാരണം […]
കെ റെയില്‍ വാദത്തിനിടെ നിലംപരിശായി; നടപ്പിലാക്കുമെന്ന് കട്ടായം പിന്‍വലിക്കുമോ?

തൃക്കാക്കരയിലെ കനത്ത തോല്‍വിയില്‍ തിളക്കം മങ്ങി സില്‍വര്‍ ലൈന്‍ പദ്ധതി. സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍ വരുന്ന മണ്ഡലത്തിലുണ്ടായ തിരിച്ചടി ജനവികാരം എതിരാകാതിരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറാനിടയില്ല. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അഭിമാനപദ്ധതിയായ സില്‍വര്‍ ലൈന്‍ ഏറ്റവും ചര്‍ച്ചയായ ഉപ തിരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി നിലംപരിശായത്. കല്ലിടലിനെതിരെ ശക്തമായ ജനകീയ പ്രതിഷേധവും സമരവും സംഘര്‍ഷവുമെല്ലാം നടന്നതിനുശേഷമുള്ള ആദ്യ പ്രധാന തിരഞ്ഞെടുപ്പുമായിരുന്നു തൃക്കാക്കരയിലേത്. വികസന തല്‍പരരായ ജനം […]



