ഞാനെന്റെ മുറ്റത്തൊരു മുല്ലനട്ടു.
മുല്ല വളർന്നു പൂക്കളിട്ടു
വെള്ളച്ചിറകുള്ള പൂമ്പാറ്റ പോലെ
മുല്ലപ്പൂ കാണുവാനെന്തു ചന്തം.
മുല്ല പൂവിന് നല്ല ഗന്ധം വന്നു.
തേനീച്ചക്കൂട്ടങ്ങൾ പാറി വന്ന്
തേൻ കുടിച്ചാർത്തു പറന്നു പോയി.
അപൂപ്പൻ വന്നിട്ടു പൂവുകണ്ടു
അമ്മൂമ്മ വന്നിട്ടു പൂവുകണ്ടു.
നാട്ടുകാർ വന്നിട്ടു പൂവുകണ്ടു –
എല്ലാരും എല്ലാരും പൂവ കണ്ടു.
എന്നിട്ടസൂയയാൽ ചൊല്ലി മെല്ലെ
മുറ്റത്തെ മുല്ലയ്ക്ക് ഗന്ധമില്ല.
പൂവു പറിയ്ക്കുവാനോ മനകൾ
മുറ്റത്തെ മുല്ലയ്ക്കു ചുറ്റും കൂടി
എന്തൊരു ഗന്ധമാണീ പൂവിന്
എന്തൊരു സുന്ദരം പട്ടു പോലെ
ഓമനക്കുഞ്ഞുങ്ങളാർത്തു ചൊല്ലി
മുറ്റത്തെ മുല്ലയ്ക്ക് നല്ല മണം !
മുറ്റത്തെ മുല്ലയ്ക്ക് നല്ല ഗന്ധം !!
മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്ന്
ആരാണ് ആരാണ്
ചൊല്ലിതന്നേ.