കണ്ണൂര്‍-അബുദാബി സെക്ടറില്‍ (kannur abudhabi sector) സര്‍വീസ് ആരംഭിച്ച് എയര്‍ലൈന്‍സ്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് (indigo airlines) കണ്ണൂര്‍-അബുദാബി സെക്ടറില്‍ സര്‍വീസ് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി പുലര്‍ച്ചെ 1.35-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പ്രാദേശികസമയം 4.05-ന് അബുദാബിയില്‍ എത്തുന്ന തരത്തിലാണ് സമയക്രമം. കൂടുതല്‍ സര്‍വീസ് തുടങ്ങിയതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്. 11,000-15,000 ഇടയിലാണ് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ മാസം ഇത് 30,000 രൂപയോളം എത്തിയിരുന്നു. നിലവില്‍ ഇന്‍ഡിഗോയെ കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസും (air india express) ഗോ ഫസ്റ്റും(go first) കണ്ണൂര്‍-അബുദാബി സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്.













