LIMA WORLD LIBRARY

ഞാറ്റടി – രജനി സുരേഷ്

കൂത്തംകോടിനപ്പുറം മലയരു കുണ്ടിൽ പണ്ട് ധാരാളം മലയർ കുടിൽകെട്ടി പാർത്തിരുന്നത്രെ. വെള്ളക്കുറുഞ്ഞി മലയിൽ സ്ഥിരവാസമുണ്ടായിരുന്ന അപരിഷ്കൃതരായ മലയർ മലമ്പനി പിടിപെട്ട് യാതൊരു ഗതിയുമില്ലാതെ വന്നപ്പോഴാണത്രെ മലയരു കുണ്ടിൽ പറ്റമായി വന്ന് പാർപ്പുറപ്പിച്ചത്. മലയർ വന്ന് സ്ഥിരതാമസമാക്കുന്നതിനു മുൻപ് ഊരംമുറിച്ചിക്കുണ്ട് എന്ന പേരിലാണ് ഇവിടം അറിയപ്പെട്ടിരുന്നത്. മലയരുടെ കുടിലുകൾ ഉയർന്നതോടെ പിന്നീടത് മലയരുകുണ്ടായി മാറി.  മലയരുകുണ്ടിന്റെ ഉടമസ്ഥാവകാശം ആർക്കാണെന്നു പോലും പ്രദേശവാസികൾക്ക് അറിവുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മലയിറങ്ങി വന്ന മലയരെ ഇവിടെ നിന്ന് കുടിയൊഴിപ്പിക്കാൻ ആരും മെനക്കെട്ടതുമില്ല. നാട്ടിലെ […]

തളിര് -20 22 കുട്ടികൾക്കായുള്ള ഏകദിന ശില്പശാല നടത്തി

കൊച്ചി: ശിശു സൗഹൃദ പോലീസ് സ്റ്റേഷനായ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ എറണാകുളം രാമവർമ്മ ക്ലബിൽ കുട്ടികൾ ക്കായി തളിര് -2022 എന്ന പേരിൽ ഏകദിന ശില്പശാല നടത്തി. ഡി സി പി ( അഡ്മിനിസ്ട്രേഷൻ ) എൻ രാജൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ എസ് . പി. സി ജയകുമാർ അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസനം, പ്രസംഗ കല, സൈബർ ചതിക്കുഴികൾ , ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ വിഷയങ്ങളിൽ മധു ഭാസ്ക്കർ, അഡ്വ […]

മലയാള വായനയിലെ വഴിമുടക്കികൾ – കാരൂർ സോമൻ, ലണ്ടൻ.

മലയാള മണ്ണിൽ ജൂൺ 19 വായനാദിനമാചരിക്കുന്നു. മലയാളിയെ സംസ്‌ക്കാര സമ്പന്നമായ ഒരു പന്ഥാവിലേക്ക് നയിച്ചത് വായനയാണ്. പി.എൻ.പണിക്കർ പതിനേഴാമത്തെ വയസ്സിൽ സ്വന്തം ഗ്രാമത്തിൽ ഒരു വായനശാല നട്ടുനനച്ചു വളർത്തിയതുകൊണ്ടാണ് നിലാവിന്റെ ഇതളുകൾ വിരിയുന്നതു പോലെ മലകളും, കുന്നുകളും, പുഴകളും താണ്ടി കേരളത്തിൽ വായനശാലകളുണ്ടായത്. ആ നിലാവ് തൊട്ടുണർത്തിയ വായന ഇന്നെവിടെ?  വായനയിൽ നിന്ന് നമ്മുടെ കുട്ടികൾ വഴിതെറ്റിപോകുന്നത് എന്തുകൊണ്ടാണ്? അവരെ നേർവഴിക്ക് നടത്താൻ നേർരേഖ വരച്ചിടാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിക്കുന്നുണ്ടോ? മാതൃഭാഷയെ ആഴത്തിൽ കാണുന്ന ഭരണകൂടങ്ങൾക്ക് മാത്രമേ […]

വായനം വളരട്ടെ – അഡ്വ: അനൂപ് കുറ്റൂർ

വായിൽ നിന്നു വായുവോടു വാക്കുണർന്ന വായനം വാതുറന്നറിവുലഞ്ഞിതാ വാചാലമായ ഭാഷണം വായുവേഗമങ്ങോതിടാൻ വിലയിടിഞ്ഞ വാക്കു പോരാ വിവേകവീക്ഷണത്തിലെന്നും മുണർന്നിടുന്ന ദീപകം വേദവാക്യമാകുവാനായി – യറിവനന്തമാകേണം വാക്കിനാലെയമൃതനായി മൺ മറഞ്ഞ സൂരികൾ വേണ്ടതൊന്നു മാത്രമാണ- നസ്യൂതമുള്ള വായനം വിശ്വവിശ്രുതമറിവുവാ- തായനം തുറന്നൊഴുകണം വാചാലമാകും മഹിമയിൽ വാക്കിലൂറും തേൻകണം വാക്കൊഴുക്കി വാദിച്ചിടാൻ വേണമെന്നും പാടവം വേണ്ടതൊന്നു മാത്രമാണ് വകതിരിഞ്ഞൊരറിവുകൾ വായു വേഗം വാക്കൊഴുകി വിവേകമുള്ളതാകണം വിതക്കണം നല്ല വിത്തുകൾ നന്മ നൽകും ചിന്തയിൽ വിണ്ടുത്തീരും വാക്കുകൾ വേണ്ടയൊന്നുംമേലിലും. വെറിപിടിച്ച നായയുടെ […]

‘ശുദ്ധി കലശം’ – രചന:പ്രിജിത സുരേഷ്.

പണ്ടേയ്ക്കു പണ്ടേ ചൊല്ലും മൊഴിയിതു ഭാരതീയ സ്ത്രീകൾ തൻ ഭാവശുദ്ധി സ്ത്രീയുടെ മാനം കാക്കേണ്ടവനാണല്ലോ വലിപ്പ ചെറുപ്പമതേതുമില്ലിതു മൃഗവേഷധാരൻ           ചവിട്ടിയരച്ച് കടിച്ചു പറിക്കും           പൂവോ കായോവല്ലിതു മാനുഷർ           രക്തം ചൊരിയും വേദനയറിയും മനം           പച്ചയാം ശരീര മാറ്റൊലികൾ ആരറിയുന്നു ഈ നോവിൻ കഥകൾ മാറ്റി മറിക്കാൻ ഈറ്റപ്പുലിയായി ഒന്നു ചേരുവിൻ ഇതിനൊരുത്തരമുണ്ട് സോദരരേ ഈ സമസ്യയ്ക്ക് നിങ്ങൾ കൂട്ടാകുമോ           പിറക്കും കിടാങ്ങൾക്കോ ജീവിതമിതെന്തസഹ്യം           മാതാ പിതാ ഗുരുവൊന്നുമില്ലാതായി ജീവിക്കും […]

TIME – PERCY BYSSHE SHELLEY

A.S.Indira Unfathomable sea !whose waves are years , Ocean of Time ,whose waters of deep woe Are brackish with salt of human tears ! Thou shoreless flood ,which in thy ebb and flow Claspest the limits of mortality, And sick of prey ,yet howling on for more , Vomitest thy wrecks on its inhospitable shore […]

വായിക്കുവാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകത്തിന് 10 വയസ്സ്

എരുമപ്പെട്ടി : ഒരു സെന്റീമീറ്റർ മാത്രം നീളവും വീതിയും 300 മില്ലി ഗ്രാം മാത്രം തൂക്കവുമുള്ള നഗ്നനേത്രങ്ങൾകൊണ്ട് വായിക്കുവാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകമായ, വ്യത്യസ്തമായ 66 ഭാഷാ കവിതകൾ ഉൾക്കൊള്ളിച്ച് ഗിന്നസ് സത്താർ ആദൂർ രചിച്ച ‘ വൺ ‘എന്ന കാവ്യ സമാഹാരത്തിന് 10 വയസ്സ് പൂർത്തിയായി. ബ്രിട്ടീഷ് ഫ്രീലാൻസ് റൈറ്റർ ബ്രെയിൻ സ്കോട്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ 101 കവികളുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയപ്പോൾ വില്യം ഷേക്സ്പിയർ ഒന്നാമതായും വ്യാസമഹർഷി നാലാമതായും ഇടംപിടിച്ച ലിസ്റ്റിൽ എട്ടാം […]

ഉത്സവ രാവിന്റെ കുളിരിൽ – ഡോ. വേണു തോന്നക്കൽ

ബഹ്റൈൻ മലയാളികളുടെ മനസ്സിൽ മധുരിക്കുന്ന ഓർമ്മകൾ സമ്മാനിച്ച് മെയ് മാസ രാവുകളെ കുളിരണിയിച്ച ബി.കെ.എസ് ഇൻഡോ ബഹ്റൈൻ ഫെസ്റ്റിവെൽ കൊടിയിറങ്ങി. ഒരു മലയാളിയായതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ. കേരളത്തെ ഇവിടേക്ക് പറിച്ചു നട്ടു വെന്നു തോന്നിയെങ്കിൽ അത്ഭുതപ്പെടേണ്ട . മലയാളത്തനിമ ഒട്ടും ചോരാതെ നിറഞ്ഞാടിയ അരങ്ങ്. മലയാളത്തിൻറെ ഗരിമയ്ക്ക് ഒരു കുറവും കൂടാതെ ലോകത്തിൻറെ നെറുകയിൽ അഭിമാനത്തോടെ പറിച്ചു വയ്ക്കാൻ പാകത്തിൽ തലയുയർത്തി നിൽക്കുന്ന വേദിയും സദസ്സും . വെറും മിമിക്രിയും തരം താണ തമാശകളും കൊണ്ട് […]

5 വയസ്സിൽ താഴെയുള്ളവർക്കും യുഎസിൽ വാക്സീൻ

വാഷിങ്ടൻ ∙ 5 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്കും കോവിഡ് വാക്സീൻ നൽകാൻ യുഎസിൽ അനുമതി. ഫൈസർ, മൊഡേണ വാക്സീനുകൾ അടുത്തയാഴ്ച മുതൽ കുഞ്ഞുങ്ങൾക്കു ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. 1.8 കോടിയോളം കുരുന്നുകൾക്കാണ് വാക്സീന് അർഹത. English Summary: Covid vaccine for children below 5 years in USA

ബിറ്റ്കോയിൻ തകർച്ച തുടരുന്നു; നവംബറിൽ 69,000 ഡോളർ, ഇന്നലെ 18,993 ഡോളർ

വാഷിങ്ടൻ ∙ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളുടെ വിലത്തകർച്ച തുടരുന്നു. 24 മണിക്കൂറിനിടെ 9% ഇടിവു രേഖപ്പെടുത്തിയ ബിറ്റ്കോയിന്റെ പുതിയ വില 18,993 ഡോളറാണ്. ഒരാഴ്ചയ്ക്കിടെ മാത്രം മൂന്നിലൊന്ന് ഇടിവാണ് നേരിട്ടത്. കഴിഞ്ഞ നവംബറിൽ 69,000 ‍ഡോളറായിരുന്ന ബിറ്റ്കോയിന്റെ വില. 2020 ഡിസംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോഴുള്ളത്. രണ്ടാമത് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയായ എഥെറിയവും തകർച്ചയിലാണ്. Content Highlight: Bitcoin

“സ്വിസ് ബാങ്കിൽ ഇന്ത്യൻ നിക്ഷേപം കുമിഞ്ഞ് കൂടുന്നു: നിക്ഷേപം 30,626 കോടിയായി ഉയർന്നു “

സ്വിസ് ബാങ്കിൽ ഇന്ത്യൻ നിക്ഷേപം കുമിഞ്ഞ് കൂടുന്നതായി റിപ്പോർട്ട്. 50 ശതമാനം വളർച്ചയാണ് നിക്ഷേപത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 വർഷത്തെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2020 ൽ 2.5 ബില്യണായിരുന്ന ഇന്ത്യൻ ഫണ്ടുകൾ 2021 ൽ 30,626 കോടിയായി ഉയർന്നു. സ്വിറ്റ്‌സർലൻഡ് സെൻട്രൽ ബാങ്കിലെ നിക്ഷേപത്തെ ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണമായാണ് കണക്കാക്കുന്നത്. കള്ളപ്പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായി 2015 ൽ നരേന്ദ്ര മോദി സർക്കാർ പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. പരസ്യമാക്കാത്ത വിദേശ നിക്ഷേപങ്ങൾ ക്ലെയിം […]

” അഞ്ചിരട്ടി പണം തന്ന് എ.ടി.എം, ഓടിക്കൂടി ആളുകൾ

നാഗ്പൂർ: 500 രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയത് 2500 രൂപ. അത്ഭുതത്തോടെ ഒരിക്കൽ കൂടി നോക്കിയപ്പോഴും കിട്ടിയത് അഞ്ചിരട്ടി പണം…!! മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഖപർഖേദയിലെ സ്വകാര്യ ബാങ്കിന്‍റെ   എ .ടി.എമ്മിലാണ് പണം ശരിക്കും ഒഴുകിയത്. വിവരമറിഞ്ഞ നാട്ടുകാർ എ.ടി.എമ്മിന് മുന്നിൽ പണമെടുക്കുവാൻ തടിച്ചുകൂടി. ബാങ്കിൽ അക്കൗണ്ടുള്ള ഒരാൾ പൊലീസിൽ വിവരം അറിയിച്ചപ്പോഴാണ് എ.ടി.എം താൽക്കാലികമായി അടച്ചുപൂട്ടിയത്. മെഷീനിൽ 100 രൂപ വിതരണം ചെയ്യണ്ട ട്രേയിൽ 500 രൂപ അബദ്ധത്തിൽ സൂക്ഷിച്ചതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമായതെന്ന് പൊലിസ് പറഞ്ഞു. […]