LIMA WORLD LIBRARY

ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ *അധ്യായം -1 വെള്ളി വൈകുന്നേരം ആറര **

അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരേണമേ. ഒരുക്കമുള്ള ഹൃദയം വഴി എന്നെ താങ്ങേണമേ. അത്യുന്നതനേ എന്റെ സങ്കേതവും കോട്ടയും നീയാകുന്നു. വേടന്റെ കെണിയിൽനിന്നും മാരകമായ മഹാമാരിയിൽ നിന്നും അവിടുന്ന് രക്ഷിക്കുന്നു. രാത്രിയുടെ ഭീകരതയെയും പകലിലെ അസ്ത്രത്തേയും ഞാൻ ഭയപ്പെടുകയില്ല. സ്വർഗത്തിൽ വാഴുന്ന നീതിമാനായ ബാവാതമ്പുരാന്റെ വലതുഭാഗത്തിരിക്കുന്ന ഈശോമിശിഹായോടൊപ്പം വസിക്കുന്ന ഷെവലിയർ പാപ്പുവക്കീലേ, അങ്ങ് ദൈവകൃപയാൽ ഏറ്റവും സന്തുഷ്ടനാണല്ലോ. ഇപ്പോൾ, ഈ രാത്രിയിൽ നടക്കാൻ പോകുന്ന മധുരംവെയ്പ്പ് ചടങ്ങിനെയും നാളത്തെ വിവാഹകൂദാശയെയും ആശീർവദിക്കേണമേ. ഇരുപത്തിയാറു സംവത്സരം മുൻപ് […]

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 14

ഉത്രാടം പിറന്നു. അകത്ത് ഓണത്തിരക്ക് പൊടിപൊടിക്കുന്നു.തിരുവോണത്തെക്കള് വിശേഷമാണ് ഉരതാടത്തിന്. പതിവിനു വിപരീതമായി അമ്മൂമ്മയും വന്നെത്തിയിട്ടുണ്ട്. ദിനേശേട്ടന് വരുന്നുണ്ടെന്നു അമ്മുമ്മയുടെ കാതില് പറഞ്ഞത് നന്ദിനി തന്നെയായിരുന്നു. മകന്റെ വഴിപിഴച്ച പോക്കില് വളരെ വിഷമിച്ചിരുന്ന അമ്മൂമ്മ ഒന്നാശ്വസിക്കുന്നത് നന്ദിനിക്ക് വളരെ സന്തോഷമായിരുന്നു. എരിശ്ശേരി, കാളന്, ഓലന്, ഇഞ്ചിപ്പുളി എന്നിവയൂടെ സമ്മിശ്ര ഗന്ധം കാറ്റില് പരന്നു കളിച്ചു. ഏത്തപ്പഴം മുറിച്ചു പുഴുങ്ങിയത് ആവി പരത്തി മേശപ്പുറത്തിരിക്കുന്നൂ. കറുത്ത തൊലിയില്‌നിന്നു മഞ്ഞക്കാമ്പ് തുറിച്ചു നിന്ന് കൊതി ഊറിക്കൂന്നു. ചേന വറുത്തു കോരുന്ന തിരക്കിലായിരുന്നൂ […]

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 14 ആശ്ചര്യബിന്ദുക്കള്‍ | കാരൂർ സോമൻ

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് വീട്ടിലേക്ക് വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍ ഒരു കോണില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് കരുണ്‍ കണ്ടു. പാടത്തിനടുത്ത് താമസിക്കുന്നവരും നെല്‍വയല്‍ നികത്താന്‍ ലോറിയില്‍ മണ്ണുമായി വന്നവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് നടക്കുന്നത്. അവിടേക്ക് മദ്യവ്യവസായിയായ കാര്‍ത്തികേയന്‍ കാറിലെത്തി ഇറങ്ങി നില്‍ക്കുന്നുണ്ട്. ഉച്ചത്തിലാണ് അയാളുടെ സംസാരം, “ആര്‍ക്കാടാ ധൈര്യം എന്‍റെ വണ്ടി തടയാന്‍?” എല്ലാവരും അയാളെ തുറിച്ചു നോക്കി. കാര്‍ത്തികേയന്‍റെ തുളച്ചുകയറുന്ന ശബ്ദം കേട്ട് എല്ലാവരും ഒന്നമ്പരക്കുകതന്നെ ചെയ്തു. അവിടെ കൂടി നില്ക്കുന്നവരില്‍ ചിലരുടെ ബന്ധുക്കള്‍ […]

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 13 കതിര്‍മൊഴികള്‍ അടരുമ്പോള്‍ | കാരൂർ സോമൻ

കിരണ്‍ ലണ്ടനിലേക്ക് പോകുന്ന ദിവസം ബന്ധുമിത്രാദികള്‍, സുഹൃത്തുക്കള്‍ പലരും വീട്ടില്‍ വന്നുപോയി. അവരില്‍ പലരും ദൈവത്തോടുള്ള ബന്ധത്തില്‍ ജീവിക്കണമെന്ന് ഉപദേശിച്ചു. എല്ലാവരുടെയും സ്നേഹവാത്സല്യത്തോടെ കിരനും കുടുംബവും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് യാത്ര തിരിച്ചു. ഇളംകാറ്റില്‍ പുളകമണിഞ്ഞുനില്ക്കുന്ന നെല്‍പ്പാടത്തിന്‍റെ ഓരത്തിലൂടെ കാര്‍ മുന്നോട്ടു പോയി. സൂര്യപ്രഭയില്‍ തെങ്ങോലകള്‍ മിന്നിത്തിളങ്ങുന്നുണ്ട്. കിരണിന്‍റെ കവിളുകള്‍ കണ്ണുകള്‍ വിവിധ വികാരങ്ങളാല്‍ കാണപ്പെട്ടു. മുന്നിലിരുന്ന് കാറോടിച്ചിരുന്ന കരുണിനെ പ്രണയപരവശതയോടെ നോക്കി. ഞാന്‍ മുന്നോട്ടു വച്ച പ്രണയാഭ്യര്‍ത്ഥന അവന്‍ ഗൗരവമായി കണ്ടില്ല. അത് പ്രണയത്തെ ഭയക്കുന്നതുകൊണ്ടല്ല. പപ്പയെ […]

കൗമാരസന്ധ്യയിലെ ചിത്രശലഭങ്ങള്‍ (വായനാനുഭവം) – ഷിഹാബ്, കുരീപ്പുഴ

കാളിദാസന്‍ പറഞ്ഞത് വാകപ്പൂവിന് ചിത്രശലഭത്തിന്‍റെ ഭാരം താങ്ങാനാകും. എന്നാല്‍ പക്ഷികളുടെ ഭാരം പേറാനാകില്ല. തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ച ശാസ്ത്ര-സാഹിത്യത്തിലെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്‍റെ ‘കൗമാരസന്ധ്യകള്‍’ എന്ന നോവല്‍ വായിച്ചപ്പോഴാണ് കാളിദാസന്‍റെ വാക്കുകള്‍ ഓര്‍മ്മയിലെത്തിയത്. ഒരു സര്‍ഗ്ഗപ്രതിഭയുടെ അഴകും അദ്ധ്വാനവും അവരുടെ കൃതികളില്‍നിന്ന് കണ്ടെത്താന്‍ കഴിയും. എന്ന് പറഞ്ഞാല്‍ അവരുടെ ഭാവന, ഭാഷ, പദം, വാക്യം, അര്‍ത്ഥം, വര്‍ണ്ണം, അലങ്കാരം ഇതിലെല്ലാം അത് തെളിഞ്ഞു നില്‍ക്കും. ഓരോ കൃതിയും നമ്മള്‍ വായിക്കപ്പെടുന്നത് ആ കാലത്തിന്‍റെ ചൈതന്യം […]

അക്കൗണ്ട് ട്വിറ്റർ ‘മരവിപ്പിച്ചു’വെന്ന് റാണാ അയ്യൂബ്; പ്രതിഷേധം

മാധ്യമ പ്രവർത്തക റാണാ അയ്യൂബിന്റെ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ച് ട്വിറ്റർ. ഐടി ആക്ട് ,2000 പ്രകാരമാണ് താത്കാലിക വിലക്ക്. ഞായറാഴ്ച രാത്രിയോടെയാണ് ഇത് വ്യക്തമാക്കുന്ന സന്ദേശം തനിക്ക് ട്വിറ്ററിൽ നിന്ന് ലഭിച്ചതെന്ന് അവർ ട്വീറ്റ് ചെയ്തു. അടുത്തത് എന്താണ്? കഷ്ടം തന്നെ എന്നായിരുന്നു ട്വീറ്റ് പങ്കുവച്ച് ടെന്നിസ് ഇതിഹാസം മാർട്ടിന നവരത്​ലോവ കുറിച്ചത്. സമാനമായ മെയിൽ തനിക്കും ലഭിച്ചതായി പ്രസാർഭാരതി മുൻ സിഇഒ ശശിശേഖർ വെമ്പട്ടിയും പറയുന്നു. കർഷകസമര കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരം […]

യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ

യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യത്തിൽ വിട്ടയക്കുക. ഇന്ന് മുതൽ ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകും. ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപെടുത്താമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് […]

സാഹിത്യകാരൻ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

തൃശ്ശൂര്‍: എഴുത്തുകാരനും മാധ്യമപ്രവർത്തകനും ആയ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിചിരുന്നു. പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ പ്രസിദ്ധനാണ്‌. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂർ […]

ഇങ്ങിനെയും ഒരു ജീവിതം – ബിജു കൈവേലി

അവൻ്റെ ജീവിതം ദുരിത പൂർണ്ണമായിരുന്നു ബാല്യമെന്ന കളിത്തൊട്ടിലിൽ കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായം അവന് ഒരു ബാലി കേറാമലയായിരുന്നു ഒരു നിഴൽ നാടകം പോലെ കരഞ്ഞും കരയിപ്പിച്ചും വേദ നയുടെ നടുവിൽ നിന്നും മുങ്ങി നിവരാനാവാതെ ഒരു ശൈശവം അവനുണ്ടായിരു ന്നു …… സ്കൂളിൽ പഠിക്കു ന്ന കാലം ഒരു ട്രൗസറും ഷർ ട്ടും മാത്രമുണ്ടായിരുന്ന കാലം അത് കഴുകിയുണക്കി വേണം പിറ്റേന്നും സ്കൂളിൽ പോകാൻ …… ഒരു ചാൺ വയറ് നിറയ്ക്കാൻ കഴിയാത്ത എന്നും പട്ടിണി […]

കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ, അതിവേഗം ബഹുദൂരം, ഒപ്പമുണ്ട് തുടങ്ങിയ മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമാണ് ഇന്നത്തെ ലോകം.

കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ, അതിവേഗം ബഹുദൂരം, ഒപ്പമുണ്ട് തുടങ്ങിയ മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമാണ് ഇന്നത്തെ ലോകം. പക്ഷെ എല്ലാവരിലേക്കും എല്ലാത്തിലേക്കും എത്താനോ ഒപ്പമല്ലെങ്കിലും സമീപത്തെങ്കിലുമെത്താനോ ആർക്കും സാധിക്കുന്നില്ല. ചിലപ്പോൾ അത്യാവശ്യങ്ങൾ പോലും അവഗണനയുടെ പാഴ്ക്കൂടുകളിലേക്ക് വലിച്ചെറിയപ്പെടുന്നു. അവഗണനയുടെ കയ്പ് അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരുകയും ഒറ്റപ്പെടുന്നവരുടെ സംഖ്യ വർധിക്കുകയുമല്ലാതെ ഒന്നിനും വേഗതയുമില്ല, ഒപ്പത്തിനൊപ്പം ഉണ്ടാകുന്നുമില്ല. അതിവേഗത്തിൽ ബഹുദൂരത്തിലേക്ക് ഒറ്റപ്പെടുത്തി അകത്തി കൊണ്ടിരിക്കയാണ്. എല്ലാ തലങ്ങളിലും ഈ പ്രതിഭാസം കാണാം. ഭരണതലങ്ങളിൽ, ഉദ്യോഗസ്ഥ തലങ്ങളിൽ, സാമൂഹിക മേഖലകളിൽ, […]

ബഫർസോണും സരിതപുല്ലയുടെ കിഡ്നിയും… – മുതുകുളം സുനിൽ

ബഫർസോണിലൂടെ നടത്തം തുടങ്ങിയിട്ട് ദിവസങ്ങൾ ആയി. പരിതസ്ഥിതിലോലത നോക്കി കരുതൽ മേഖലയിലൂടെ നടന്നു. പ്രകൃതി ദുരന്തത്തിൽ തകർന്ന പള്ളിയുടെ ആവശിഷ്ടങ്ങൾക്കിടയിൽ ചിലർ എന്തോ പരതുന്നു. കുറേ നേരം നോക്കി നിന്നു. നീണ്ട ഉരുണ്ട കറുത്ത ഒരു കല്ല് കാട്ടി അവർ ആക്രോഷിച്ചു…. “കിട്ടി…. കിട്ടി..” അവർ ആ കല്ലുമായി ജയ് ജയ് വിളിച്ചു മുന്നോട്ട് പോയി. വീണ്ടും നടന്നു…. പലയിടത്തും മീറ്റിങ്ങുകൾ നടക്കുന്നു… A + കിട്ടിയകുട്ടികളെ മത, ജാതി, രാഷ്ട്രീയ, സാംസ്‌കാരിക സംഘങ്ങൾ വാശിയോട് പൊള്ളവാക്കുകൾ […]

നിവ്വേദനം – ജോൺസൺ ഇരിങ്ങോൾ

വീണ്ടും കൊറോണ പടരുന്നു. കൊറോണ രോഗികളെ കാണാൻ പല മന്ത്രിമാരും വന്ന് പോകുന്നകാരൃം വാർഡിൽ ചികൽസയിൽ കഴിയുന്ന മുരളി അറിയുന്നുന്ടായിരുന്നു.ഏതെങ്കിലും മന്ത്രിയെ നേരിൽ കാണാനും തനിക്ക് ചില കാരൃങ്ങൾ പറയണമെന്നം.അതിനൊരു അവസരം ഉണ്ടാക്കി തരണമെന്ന് മുരളിയുടെ അടുത്ത് വരുന്ന ഡോക്ടന്മാരോടും നേഴ്സുമാരോടും പലനാൾ പറഞ്ഞു. ഒരു ദിവസം ഡോക്ട്ർ ചോദിച്ചു. ‘എന്താണ് മുരളിക്ക് പറയാനുള്ളത്.’ ‘അയാൾ ഒരു കവർ ഡോക്ടറുടെ നേരനീട്ടി. ഇത് ഏൽപ്പിക്കാനാ.’ ‘ അയ്യോ ഇത് എങ്ങനെ ഏൽപ്പിക്കാന. പകർച്ച വ്യാധിയല്ലേ,തന്നെയുമല്ല മുരളിയുടെ അസുഖം […]