വീണ്ടും കൊറോണ പടരുന്നു. കൊറോണ രോഗികളെ കാണാൻ പല മന്ത്രിമാരും വന്ന് പോകുന്നകാരൃം വാർഡിൽ ചികൽസയിൽ കഴിയുന്ന മുരളി അറിയുന്നുന്ടായിരുന്നു.ഏതെങ്കിലും മന്ത്രിയെ നേരിൽ കാണാനും തനിക്ക് ചില കാരൃങ്ങൾ പറയണമെന്നം.അതിനൊരു അവസരം ഉണ്ടാക്കി തരണമെന്ന് മുരളിയുടെ അടുത്ത് വരുന്ന ഡോക്ടന്മാരോടും നേഴ്സുമാരോടും പലനാൾ പറഞ്ഞു.
ഒരു ദിവസം ഡോക്ട്ർ ചോദിച്ചു.
‘എന്താണ് മുരളിക്ക് പറയാനുള്ളത്.’
‘അയാൾ ഒരു കവർ ഡോക്ടറുടെ നേരനീട്ടി.
ഇത് ഏൽപ്പിക്കാനാ.’
‘ അയ്യോ ഇത് എങ്ങനെ ഏൽപ്പിക്കാന. പകർച്ച വ്യാധിയല്ലേ,തന്നെയുമല്ല മുരളിയുടെ അസുഖം മാറിയിട്ടുണ്ട് ഒന്ന് രണ്ട് ദിവസത്തിനുളളിൽ ഡിസ്ചാർജ്ജായി വീട്ടിൽ പോകാം പിന്നിട് കണാമെല്ലോ.’
‘സാർ വീട്ടിൽ പോകാൻ താത്പര്യമില്ല.’
‘അതെന്താ’
മുരളിയുടെ കണ്ണുകൾ നിറഞ്ഞു.
‘പറയൂ മുരളി.,
‘സാർ ഇത്രയും കാലം ഞാൻ ഗൾഫിൽ ജീവിച്ചു ശരിയാ പക്ഷെ ഞാൻ എന്റെ കുടുംബമോ, കുഞ്ഞുങ്ങളെയോ വേണ്ടതുപോലെ നോക്കിയിട്ടില്ല.ഞാൻ ഒരു മുഴു മദൃപാനിയായിരുന്നു.മുഴു മദൃപാനി…., വിദേശ സ്ത്രീകളും എനിക്ക് ഹരമായിരുന്നു.
ഡോക്ടർ പറഞ്ഞു. ‘ സാരമില്ലാ ഇനിയുംസമയമുണ്ട് മുരളി.’
‘ഇല്ലാ സാർ ഞാൻ പുറത്തേക്കിറങ്ങി കഴിയുമ്പോൾ…… വേണ്ട സാർ.
‘ഓ സാരമില്ല മുരളി എല്ലാം ശരിയാകും.ഞാൻ മന്ത്രിയോട് പറഞ്ഞു കൊള്ളാം.’
‘ ശരി സാർ,.
ഒരുനാൾ എക്സൈസ്മന്ത്രി വന്നു.ഡോക്ടർ വാക്ക് പാലിച്ചു.മുരളിയുടെ കവർ മന്ത്രിയെ ഏൽപ്പിച്ചു.
ബഹുമാനപ്പെട്ടെനിയമസഭസമാജികരെ ,
നമ്മുക്ക ചുറ്റും അനേക കാരൃങ്ങളുൻട് അതിൽ നിന്ന് ഒന്ന് മാത്രം.നാം പല വൻദുരന്തങ്ങളും കണ്ട്,അനുഭവിച്ച് മുന്നേറുകയാണല്ലോ.ഓഗി, രണ്ട് വേനൽ ചൂട്,രണ്ടു ജലപ്രളയും,ഇപ്പോൾ കൊറോണ വൈറസ് എല്ലാത്തിനും നാം ഓരോരുത്തരും ജാതിയോ മതമോ ഭാഷയോ രാഷ്ട്രീയമോ വലിയവനോ ചെറിയവോനോ കറുത്തവനോ വെളുത്തവനോ എന്ന് നോക്കാതെ എല്ലാവരും സഹകരിച്ചു.എനിക്ക് ഒരു അപേക്ഷയുണ്ട് അങ്ങയോട് മദൃം.അത് നമ്മുക്ക് ഇനിവോണോ സാർ.ഇത് നിർത്താൻ ഇതിലും നല്ല ഒരു അവസരങ്ങൾ ഇനി കിട്ടുമോ.വർജ്ജനവും ബോധവൽക്കരണവുമാണല്ലോ അവിടെന്ന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം.എവിടെയാണ് ആത്മാർത്ഥമായി പാലിക്കപ്പെടുന്നത്.എന്നാൽ കഴിഞ്ഞ ലോക്ക്ഡൗണിലൂടെ ധാരാളം സാധാരണക്കാരായ ദരിദ്ര ജനം അറിയാതെ മദൃം ഉപേക്ഷിച്ചെന്ന് തിരിച്ചറിയണം.എങ്ങനെയെങ്കിലും ഇത് ഒന്ന് നിർത്തി കിട്ടാൻ കൊതിച്ച ഒരുപാട് ഒരുപാട് വൃക്തികൾ, കുടുംബങ്ങൾ, സമൂഹം….. ഇത് കാണാതെ പോകരുത്.പുതിയ തലമുറകൾ ആ വഴിതേടാതിരിക്കാൻ ഇത് ഒരു നിമിത്തമാകട്ടെ. എന്നാൽ ചെറിയൊരുശതമാനം ആളുകൾക്ക് ഇത് വല്ലാത്തൊരു പൃതിസന്തിയുൻടാക്കി.എന്നാൽ രണ്ടും ഒരുപോലെ പോകുമോ .മദൃപാനിക്ക് ഉണ്ടാകുന്ന സാബത്തിക നഷ്ടം.അതുമൂലം കുടുംബത്തിലുൻടാകുന്ന സാബത്തിക പൃതിസന്തി.അകത്തും പുറത്തും ഉണ്ടാകുന്ന ലഹള ,കുടുംബകലഹങ്ങൾ കുലപാതകങ്ങൾ പൈശാചികമായ ലൈംഗിക ബന്ധങ്ങൾ. വാഹനപകടങ്ങൾ കേസുകൾ മരണങ്ങൾ രോഗങ്ങൾ ജയിൽവാസം.തന്മൂലം അവർക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടാകുന്ന മാനസികാവസ്ഥ.
എന്നാൽ സർക്കാരിനും പറയാനുണ്ടാവും പലതും.വൃജമദൃം. മറ്റു ലഹരിതേടിയുളള യാത്ര.
ശരിയാണ് പക്ഷെ അത് നിയന്ത്രിക്കാൻ ധാരാളം സർക്കാരിന്റെ സംവിധാനങ്ങളുണ്ടല്ലോ, നിയമമുണ്ടല്ലോ ഇത് ഒരു കാര്യമാണോ?. പിന്നെയും പറയുവാനും കാണും.സർക്കാർ സാബത്തികം കാണുന്ന മാർഗ്ഗം മദൃമാണന്ന് പറയാതെ പറയുകയാണ്?
നമ്മുക്ക് ശരിക്കും സാബത്തിക പൃതിസന്തിയുൻടോ?. കൃത്യമായും നികതിപിരക്കുന്നൻടോ?.നമ്മുടെ സബത്തുകൾ സർക്കാരിന്റെ ഖജനാവിൽ എത്തുന്നുണ്ടോ?.സമദൂരസിത്ധാന്തം മറക്കരുത്.കണ്ണും കാതും ബുദ്ധിയും കൂർപ്പിച്ച് ചുറ്റും നോക്കിയാൽ കാണാം നമ്മുടെ വരുമാനങ്ങൾ.ദാരിത്ദൃമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട്.നമ്മുടെ കൊച്ചുകേരളം.
ഇനിയും മദൃം നമ്മുടെ നാട്ടിൽ തുടരണമെന്നാണ്ഗൃഹമെങ്കിൽ ഒന്ന് അപേക്ഷിച്ചു കൊള്ളട്ടെ.
1. പുതിയ മദ്യശാലകൾ ഇനി ഈ ദൈവത്തിന്റെ നാട്ടിൽ അനുവദിക്കില്ല എന്ന നിയമം കൊണ്ടുവരൂ.
2. നിലവാരമില്ലാത്ത മദൃശാലകൾ എപ്പോൾ പിടിക്കപ്പെട്ടാലും പിന്നിടെരിക്കും ലൈസൻസ് നൽകുകയില്ലായെന്ന്.
3. ഓരോ വർഷും ചെല്ലുന്തോറും കുടിക്കാൻ വെള്ളം കിട്ടാത്ത നമ്മുടെ നാട്ടിൽ ഇനി ഒരു പുതിയ മദൃ നിർമ്മാണ ശാലയും അനുവദിക്കില്ല.
4. നിലവിൽ ഉള്ള മദൃ നിർമ്മാണ ശാലകൾക്ക് ഉദ്പാദനം വർദ്ധിപ്പിക്കാൻ നിലവിൽ അനുവദിച്ചുകൊടുത്തതിൽ നിന്നും ഒരുതുള്ളി ജലം പോലും കൂടുതൽ അനുവദിക്കില്ല.,വളഞ്ഞവഴികൾ സ്വീകരിച്ചാൽ ലൈസൻസ് റദ്ദാക്കും.
5. വില, നിർമ്മാണശാലകളിലും വിദരണശാലകളിലും വർദ്ധിപ്പിക്കാൻ അനുവദിക്കില്ല.
6. ഇറക്കുമതിയിലും ഇതെല്ലാം ബാധകമാണ്.
സാർ,ഇതൃയുമെങ്കിലും.നമ്മുടെ സൃന്തം നാട്, ദൈവത്തിന്റെ നാട് എന്ന് നമ്മൾ എപ്പോഴും അഹങ്കരിക്കുന്ന ഈ നാട് എന്നും നമ്മുക്ക് വേണ്ടേ സാർ.കമ്മൂണിസ്റ്റ്കാരുടെ ആ സമദൂരം സിദ്ധാന്തം സ്വപ്നം കാണാമോ സാർ.
മന്ത്രി കാറിലിരുന്ന് ആ നിവ്വേദനം വായിച്ചു.പേപ്പർ നീളം കീറിചുരട്ടി സീറ്റിൽ വെച്ചു. മന്ത്രി കണ്ണുകൾ അടച്ചു. യാത്ര തുടർന്നു കൊണ്ടിരിന്നു.
ശുഭം.












