LIMA WORLD LIBRARY

അക്കൗണ്ട് ട്വിറ്റർ ‘മരവിപ്പിച്ചു’വെന്ന് റാണാ അയ്യൂബ്; പ്രതിഷേധം

മാധ്യമ പ്രവർത്തക റാണാ അയ്യൂബിന്റെ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ച് ട്വിറ്റർ. ഐടി ആക്ട് ,2000 പ്രകാരമാണ് താത്കാലിക വിലക്ക്. ഞായറാഴ്ച രാത്രിയോടെയാണ് ഇത് വ്യക്തമാക്കുന്ന സന്ദേശം തനിക്ക് ട്വിറ്ററിൽ നിന്ന് ലഭിച്ചതെന്ന് അവർ ട്വീറ്റ് ചെയ്തു. അടുത്തത് എന്താണ്? കഷ്ടം തന്നെ എന്നായിരുന്നു ട്വീറ്റ് പങ്കുവച്ച് ടെന്നിസ് ഇതിഹാസം മാർട്ടിന നവരത്​ലോവ കുറിച്ചത്.

സമാനമായ മെയിൽ തനിക്കും ലഭിച്ചതായി പ്രസാർഭാരതി മുൻ സിഇഒ ശശിശേഖർ വെമ്പട്ടിയും പറയുന്നു. കർഷകസമര കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരം വെമ്പട്ടിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px