LIMA WORLD LIBRARY

ബഫർസോണും സരിതപുല്ലയുടെ കിഡ്നിയും… – മുതുകുളം സുനിൽ

ബഫർസോണിലൂടെ നടത്തം തുടങ്ങിയിട്ട് ദിവസങ്ങൾ ആയി. പരിതസ്ഥിതിലോലത നോക്കി കരുതൽ മേഖലയിലൂടെ നടന്നു.
പ്രകൃതി ദുരന്തത്തിൽ തകർന്ന പള്ളിയുടെ ആവശിഷ്ടങ്ങൾക്കിടയിൽ ചിലർ എന്തോ പരതുന്നു. കുറേ നേരം നോക്കി നിന്നു.
നീണ്ട ഉരുണ്ട കറുത്ത ഒരു കല്ല് കാട്ടി അവർ ആക്രോഷിച്ചു…. “കിട്ടി…. കിട്ടി..”
അവർ ആ കല്ലുമായി ജയ് ജയ് വിളിച്ചു മുന്നോട്ട് പോയി.
വീണ്ടും നടന്നു….
പലയിടത്തും മീറ്റിങ്ങുകൾ നടക്കുന്നു…
A + കിട്ടിയകുട്ടികളെ മത, ജാതി, രാഷ്ട്രീയ, സാംസ്‌കാരിക സംഘങ്ങൾ വാശിയോട് പൊള്ളവാക്കുകൾ പറഞ്ഞു ആദരിക്കുന്നു.
ആരോ ചോദിച്ചു : ഈ A+
എന്താ…?
ആരോ മറുപടിയും കൊടുത്തു : തൊള്ളായിരത്തി മൂന്നിറ്റി അമ്പത് മാർക്കിൽ കൂടുതൽ കിട്ടിയാൽ A+.
ആദരവിന്റെ അലയോളി കേട്ട് വീണ്ടും നടന്നു….
ക്ഷീണം കൊണ്ട് കൊടിമരചുവട്ടിൽ ഇരുന്നു. വിവിധ പാർട്ടികളുടെ വർണ്ണകൊടികൾ പരസ്പരം സല്ലപിച്ചു നിൽക്കുന്നത് നോക്കി വെറുതെ ഇരുന്നു….
കിയോ കാർണിവൽ കാറുകളും, ടാറ്റാ ഹരിയർ കാറുകളും, ഇന്നോവ ക്രിസ്റ്റ കാറുകളും റോഡിലൂടെ ചീറി പറയുന്നു.
പ്രദേശത്തെ കരുതൽ
മേഖല കണ്ടു പിടിക്കാൻ നേതാക്കന്മാർ എത്തിയതാണെന്ന് ആരോ പറയുന്നത് കേട്ടു.
ആരവം ഒന്ന് അടങ്ങിയപ്പോൾ കൊടിമരചുവട്ടിൽ കിടന്നു ഒന്ന് മയങ്ങി.
ഒരു ആരവം കേട്ട് ആണ് ഞെട്ടി ഉണർന്നത്.
സ്മാർട്ട്‌ ഫോണിൽ നിന്നും
ഐ ഫോണിൽ നിന്നുമുള്ള ഫ്ലാഷ് ലൈറ്റ്കൾ എന്റെ മുഖത്തേക്കു അടിച്ചു ഒരു ജനകൂട്ടം ആർത്തു വിളിച്ചു :
ഇവൻ തന്നെ ആണ്.
ഇവൻ തന്നെ ആണ്.
പരിതസ്ഥിതി ലോല സ്ഥലം കാണാൻ പാസ്സുവുമായി വന്ന ലോക പ്രവാസി നേതാവായ സരിത പുല്ലയുടെ കിഡ്‌നിയുമായി ഓടിയത്….
ജനകൂട്ടം എന്നെ പിടിച്ചു തടവറക്കുള്ളിൽ ഇട്ടു.
കിഡ്നി കള്ളനായ എന്നെ കാണാൻ തടവറക്കു പുറത്തു രാഷ്ട്രീയ, മത നേതാക്കന്മാർ തടിച്ചുകൂടി.
ഞാൻ പൊട്ടി ചിരിച്ചു :
” തടവറക്കുള്ളിൽ കഴിയുന്ന കള്ളൻ മറ്റേ കള്ളന്മാരിൽ നിന്നും സുരക്ഷിതനാണല്ലോ… ”
കിടക്കയിൽ കിടന്നു പൊട്ടി ചിരിക്കുന്ന കോയിക്കൽ കുഞ്ഞുമോനെ തട്ടി വിളിച്ചു ഭാര്യ ചോദിച്ചു….
എന്ത് പറ്റി…?
പുറത്ത് പ്രഭാതത്തിന്റെ പുറപ്പാടൊരുക്കം നടക്കുന്നുണ്ടായിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px