അവൻ്റെ ജീവിതം
ദുരിത പൂർണ്ണമായിരുന്നു
ബാല്യമെന്ന കളിത്തൊട്ടിലിൽ
കളിച്ചു ചിരിച്ചു നടക്കേണ്ട
പ്രായം അവന് ഒരു ബാലി
കേറാമലയായിരുന്നു ഒരു
നിഴൽ നാടകം പോലെ കരഞ്ഞും കരയിപ്പിച്ചും വേദ
നയുടെ നടുവിൽ നിന്നും
മുങ്ങി നിവരാനാവാതെ ഒരു
ശൈശവം അവനുണ്ടായിരു
ന്നു ……
സ്കൂളിൽ പഠിക്കു
ന്ന കാലം ഒരു ട്രൗസറും ഷർ
ട്ടും മാത്രമുണ്ടായിരുന്ന കാലം
അത് കഴുകിയുണക്കി വേണം
പിറ്റേന്നും സ്കൂളിൽ പോകാൻ ……
ഒരു ചാൺ വയറ്
നിറയ്ക്കാൻ കഴിയാത്ത എന്നും പട്ടിണി പേറിയ ഒരു
കുടുംബം എന്തോ ഒരു മുജ്ജ
ന്മ പാപമായിരിക്കാം അവൻ്റെ
ജീവിതമെന്ന് പറയുമായിരുന്നു ……
പഠിക്കാൻ മിടുക്ക
നായിരുന്നു പക്ഷേ ദാരിദ്ര്യത്തി
ൽ നിന്നും ഒരു നേരത്തെ വയറ് നിറയ്ക്കാൻ വേണ്ടി
നെട്ടോട്ടമോടുന്ന അച്ഛൻ
എന്നും വേദനയോടെ ദൈവ
ത്തെ വിളിക്കുന്ന അമ്മ ….
ഇവർക്കിടയിൽ
ഇതെല്ലാം ഉള്ളിലൊതുക്കി
അവൻ എല്ലാം സഹിച്ച് വളർ
ന്നു. ജീവിക്കാൻ വേണ്ടി പല
തൊഴിലിലും ഏർപ്പെടാൻ
തുടങ്ങി മീൻ കച്ചവടക്കാർക്ക്
ഉപ്പൂത്തിയില ശേഖരിച്ചു നൽകി പിന്നെ വാഹനങ്ങൾ
കഴുകാൻ പോയി…..
എന്നിട്ടും അവൻ
തളരാതെ പഠിച്ചു ജീവിത
പാഠങ്ങൾ ഓരോന്നായി മു
ന്നോട്ട് കൊണ്ടു പോകണം
അതിനായി നട്ടെല്ല് നിവർ
ത്തി തന്നെ നിൽക്കണം
ബാബു വേദനയോടെ ഓരോ
നാളും മുന്നോട്ട് നീക്കി….
സ്കൂൾ ജീവിതം
അങ്ങിനെ അവസാനിച്ചു
അച്ഛന് പ്രത്യേകമായി ഒരു
ജോലിയും ഇല്ലാത്തതിനാൽ
കുടുംബം അവൻ്റെ ചുമലിലാ
യി മാറി. എങ്കിലും അവൻ
തളർന്നില്ല …..
സ്വന്തമായി ഒരു
കൈത്തൊഴിൽ പഠിക്കാൻ
ബാബു അകലെയുള്ള സു
ഹൃത്തിൻ്റെ തയ്യൽക്കടയി
ലേക്ക് പോയി തുടങ്ങി. അവി
ടെ നിന്നും ഷർട്ടും പാൻറും
തയ്ക്കാൻ പഠിച്ചു പതിയെ
സ്വന്തമായി അവൻ ഒരു
തയ്യൽക്കട തുടങ്ങി……
ജീവിതം ചെറുതാ
യി ഒന്ന് പച്ച പിടിച്ചു വരുന്നതാ
യി ബാബുവിന് തോന്നി. ആയിടെ വിവാഹപ്രായമെത്തിയിരു
ന്നു. അമ്മയ്ക്ക് കൂട്ടിനായി
ഒരു തണല് വേണം….
അതിനിടെ അന്ന്
കാരണവർ തീരുമാനിക്കുന്ന
വരെ വിവാഹം കഴിക്കണമെ
ന്ന ഒരു രീതി ഉണ്ടായിരുന്നു
അവരെ ധിക്കരിക്കാനാവാത്ത ഒരു
കാലമുണ്ടായിരുന്നു ….
അവരുടെ നിർബ
ന്ധത്തിന് വഴങ്ങി ബാബു
മുറപ്പെണ്ണിനെ തന്നെ കല്ല്യാ
ണം കഴിച്ചു പരിപൂർണ്ണ ഇഷ്ട
ത്തോടെയായിരുന്നില്ല ആ
കല്യാണം…..
കുറച്ചു ദിവസം
കഴിഞ്ഞെങ്കിലും തൻ്റേതല്ലാ
ത്ത കാരണത്താൽ അവൾ
ഗർഭിണിയായിരുന്നു ഇതറി
ഞ് ഡോക്ടറുടെ അടുത്ത്
പോകാനൊരുങ്ങി പക്ഷേ
അവനെ അറിഞ്ഞു ചതിച്ച
താണ് …..
അവൻ തീർത്ത്
പറഞ്ഞു ഇതിന് ഞാനുത്ത
വാദിയല്ല ഇത് ഞാനേറ്റെടു
ക്കില്ല – പലരും അവനെ കുറ്റ
പ്പെടുത്തി സ്വന്തക്കാർ വരെ
അവനേ വേദനിപ്പിച്ചു നീ
തന്നെയാണ് ഇതിൻ്റെ ഉത്തര
വാദിയെന്ന് മുദ്രകുത്തി ….
അവന് വല്ലാത്ത
മനോവേദന തോന്നി എൻ്റെ
വാക്കിന് ഒരു വിലയുമല്ലാതാ
യിരിക്കുന്നു ഞാനിനി എന്തി
ന് ജീവിക്കണം അവൻ മരി
ക്കാൻ തീരുമാനിച്ചു….
രണ്ടുനാൾ കഴിഞ്ഞു ആത്മഹത്യ ചെയ്യാ
നായി അകലെയുള്ള ഒരു
പുഴയെ ലക്ഷുമാക്കി നടന്നു
അവിചാരിതമായി നാട്ടിലെ
ഒരു സുഹൃത്ത് അവനെ കണ്ട്
കാര്യങ്ങൾ തിരക്കി തൻ്റെ
മുറിയിലേക്ക് കൂട്ടിക്കൊണ്ട്
വന്നു ….
ബാബുവിനെ ഉപ
ദേശ വാക്കുകളാൽ ശകാരി
ച്ചു. നീ മരിച്ചാൽ ഇതെല്ലാം
അവസാനിക്കുമോ നിൻ്റെ
അമ്മയുടെ സ്ഥിതി യെന്താവും അത് കൊണ്ട്
മരിച്ചിട്ട് എന്താ പ്രയോജനം
ജീവിച്ച് കാണിച്ച് കൊടുക്കണം ഒരുനാൾ
സത്യം പുറത്ത് വരും അയാൾ
പറഞ്ഞു ….
കുറച്ച് നാളുകൾ
കഴിഞ്ഞു കള്ളൻ കപ്പലിൽ
തന്നെ ഉണ്ടായിരുന്നു’ ആ
ഗർഭത്തിന് ഉത്തരവാദിയായ
ആൾ അവൻ്റെ മുന്നിൽ കാല
മെത്തിച്ചു. അവളെ പിന്നീട്
അയാളേറ്റെടുത്തു….
ഒരു വലിയ പാപ
ഭാരം ഇറക്കി വെച്ചത് പോലെ
ബാബുവിന് തോന്നി തളരാതെ മുന്നോട്ട് തന്നെ
പോകണം ജീവിക്കണം എല്ലാം
അവസാനിച്ചു എന്ന് തോന്നിയ ഇടത്ത് നിന്നും
തന്നെ തുടങ്ങി…..
ഇന്ന് സ്വന്തമായി
അദ്ധ്യാനിച്ച് ജീവിക്കാനുള്ള
തൻ്റേടം ബാബുവിനായി
എല്ലാം തരണം ചെയ്യാനുള്ള
മനസ്സുമുണ്ട് ജീവിതത്തിൻ്റെ
മുക്കാൽ ഭാഗവും കഷ്ടതക
ളായിരുന്നു ഇനി നല്ലൊരു
ജീവിതമുണ്ടാകുമാരിയിക്കും
അതിനിടെ അമ്മയും
രോഗശയ്യയിലായി ചികിത്സക
ൾ ഒരു പാട്നടത്തി കുറേ
കാലം ആശുപത്രി വാസം
പിന്നെയും പരീക്ഷണങ്ങളോ
രോന്നായി ബാബുവിനെ
പിന്തുടർന്നു ഇതിൻ്റെയൊ
ക്കെ അവസാനം തീർച്ചയാ
യും ഉണ്ടാവും ബാബു മന
സ്റ്റിൽ കരുതി…..
വർഷങ്ങൾ കഴിഞ്ഞു
ബാബു മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു പിന്നീട് കുറേ പരീക്ഷണങ്ങളുണ്ടായെങ്കിലും
ഒരു മകൻ പിറന്നു സന്തോഷ
മായി ഒരു പാട് ത്യാഗങ്ങൾ
സഹിച്ച് ഇവിടം വരെയെത്തി
ഇനി ജീവിച്ച് കാണിച്ചു കൊടു
ക്കണം കാരണം ജീവിതം
ഒന്നേയുള്ളൂ അത് അനുഭവി
ച്ചു തന്നെ ആസ്വദിക്കണം
ഇന്ന് ബാബു
നല്ലൊരു ലോകത്താണ്
പണം കായ്ക്കുന്ന മരമില്ലെ
ങ്കിലും അദ്ധ്യാനിച്ചു ജീവിക്കാ
നുള്ള സന്മനസ്സ് ബാബുവി
നുണ്ട് ……












