LIMA WORLD LIBRARY

കവിത ഉണ്ണിക്കുട്ടനോട് – ബിജു കൈവേലി

മഴയുണ്ട് പെയ്യണെൻ്റുണ്ണീ കുട ചൂടി പോകണേ ഉണ്ണീ മഴ നനഞ്ഞാലെൻ്റെ ഉണ്ണീ പനി വന്ന് തളരുമെന്നുണ്ണീ വെയിലൊട്ടും കൊള്ളരുതു ണ്ണീ കുട ചൂടി പോകണേ ഉണ്ണീ വെയിലേറ്റ് വാടി തളർനാൽ അസുഖം വരുമെൻ്റെ ഉണ്ണീ മണ്ണിൽ കളിക്കരുതുണ്ണീ ദേഹത്ത് ചൊറി വരുമുണ്ണീ ചെളിയൊട്ടും കയ്യിൽ പുരണ്ടാൽ നിന്നെ ഞാൻ തല്ലുമെന്നുണ്ണീ തറയിൽ കളിക്കരുതുണ്ണീ ഉറുമ്പിൻ്റെ കടിയേൽക്കു മുണ്ണീ കടിയൊന്നതേറ്റാലെന്നുണ്ണീ ദേഹം ചൊറിയുമെന്നുണ്ണീ കാലം കഴിഞ്ഞു പൊന്നുണ്ണീ മണ്ണിൽ കളിച്ചൊരാ കാലം മണ്ണപ്പം ചുട്ടതും ഉണ്ണീ തിരികെ വരാത്തൊരാ […]

മനുഷ്യ സംസ്കാരത്തോളം പഴക്കമുള്ളതാണ് ഉപ്പ്. അത് നമ്മുടെ ജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടു കിടക്കുന്നു – ജോസ് ക്ലെമന്റ്

മനുഷ്യ സംസ്കാരത്തോളം പഴക്കമുള്ളതാണ് ഉപ്പ്. അത് നമ്മുടെ ജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടു കിടക്കുന്നു. ഈ ഉപ്പ് ഉറകെട്ടുപോയാൽ വലിച്ചെറിഞ്ഞ് ചവിട്ടിയരക്കപ്പെടാനല്ലാതെ മറ്റൊന്നിനും കൊള്ളില്ല. നമ്മുടെ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്ന നന്മകൾ ചെയ്യാൻ നമുക്ക് നൽകാൻ സാധിക്കാത്ത കാലത്തോളം ഈ ജൻമവും ഉറകെട്ട പാഴ് ജീവിതങ്ങളാണ്. ഉപയോഗമില്ലാത്ത ഒന്നിനും അടിസ്ഥാനപരമായി നിലനിൽപ്പിനും യോഗ്യതയ്ക്കവകാശമില്ല. അച്ഛന്റെ കരുതലിനും അമ്മയുടെ വാത്സല്യത്തിനും സഹോദരിയുടെ സാന്ത്വനത്തിനും സഹോദരന്റെ താക്കീതുകൾക്കു മൊക്കെ ആത്മാർഥ സ്നേഹത്തിന്റെ അർഥതലം ഉണ്ടാകുന്നത് ഇതുകൊണ്ടാണ്. ഉപ്പായി മാറുമ്പോഴാണ് നാം സ്നേഹത്തിന്റെയും […]

വീട്ടിന്നുള്ളിൽ ഓടിയകളും ചെമ്പകപ്പൂവിൻ മണം; – ലീലാമ്മ തോമസ് :ബോട്സ്വാന.

വീട്ടിന്നുള്ളിൽ ഓടിയകളും ചെമ്പകപ്പൂവിൻ മണം; പൂക്കളൊക്കെ മണത്തപ്പോൾ വെള്ള തുമ്പപ്പൂ മണക്കുന്നൂ, ചെമ്പക പൂ മോഷണം സ്വത,.. സിദ്ധമായത് മാറുന്നു, ഘോഷിക്കുനും സ്വന്തം സ്വന്തം ആവർത്തിക്കാനേറെയും എലിയെ കൊല്ലാൻ ഇല്ലമെരിച്ച് മലയും നിരത്തുന്ന കണ്ട് മടിയില്ലാത്തോനല്ലോ നിങ്ങൾ ചക്രവർത്തിയായ് വാഴുക തെക്കൂന്ന് വടക്കോട്ടേക്ക് നീളത്തിൽ മടക്കിയിട്ടു തേച്ചൊട്ടിച്ചുഴലാനാക്കി അനുവാദം നാട്ടാർ നൽകും!

ബഷീറിനെ ഒന്നും ഒന്നും പഠിപ്പിച്ച അദ്ധ്യാപകൻ – മിനി സുരേഷ്

” ഒന്നും ഒന്നും എത്രയാണെടാ ?, ഗുരുനാഥൻ ഒരിക്കൽ മജീദിനോട് ചോദിച്ചു. , ഉമ്മിണി വല്യ ഒന്ന്, രണ്ട് നദികൾ സമ്മേളിച്ച് കുറച്ച് കൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതു പോലെ . രണ്ട് ഒന്നുകൾ ഒരുമിച്ച് ചേരുമ്പോൾ കുറച്ചു കൂടി വണ്ണം വച്ച ഒരു വലിയ ‘ഒന്ന്, ആയിത്തീരുന്നു എന്ന് കണക്കു ശാസ്ത്രത്തിൽ പുതിയ തത്ത്വം കണ്ടുപിടിച്ച മജീദിനെയും . വിശ്വവ്യാപകമായി ആകാശങ്ങളെയും ഭേദിച്ചു പോകേണ്ട പിഞ്ചു ഭാവനയുടെ വ്യാപ്തിയറിയാതെ ആ അത്ഭുതകരമായ കണ്ടു പിടുത്തത്തിന് […]

അകകണ്ണ് തുറക്കാൻ – ഗദ്യകാവ്യം രചന: അഡ്വ: അനൂപ് കുറ്റൂർ

ആദ്യം പുറം കണ്ണു തുറന്നീടാൻ പകലോനും അകതാരിന്നകം കണ്ണു തുറന്നിടാനാശാനും അണ്ണാറകണ്ണനും തന്നാലാവതു ചെയ്യേണം അധികമായായമൃതും വിഷം തന്നേന്ന് . അന്തമില്ലാത്തതാംചിന്തകൾ ചിതമല്ല അതിരു കടക്കുന്ന തട്ടാ മുട്ടീമകറ്റീട്ടു അധിക പ്രസംഗവുമുചിതമല്ലൊട്ടുമേ അന്തം വിട്ടുള്ളതാം പേടിയുമകറ്റണം. അങ്ങനെയിങ്ങനെയിഴഞ്ഞ ചെയ് വിന അടി കഴിഞ്ഞിട്ടാ വടി വെട്ടാനൊരുക്കവും അടി തൊട്ടുമുടി വരെയലകെല്ലാം മാറ്റണം അമ്മാനമാടിക്കൊണ്ട് വിദ്യകൾ കാട്ടണം. അരപ്പണിയൊരിക്കലും യാശാനേ കാട്ടല്ലേ അരിശമോടാശാനോ നല്ലതു പഠിപ്പിക്കും ആശാന്റെ കളരിയിൽ ചൊല്ലുകളടിച്ചങ്ങു ആശാന്റെ കീഴിലടക്കമൊതുക്കവുമായി. അടിയിരിക്കുന്നിടം ചെകിടു കാട്ടീടല്ലേ അടി […]

അരുത്; ഭരണഘടനയെ തൊട്ടുകളിക്കരുത് – അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്നര്‍ & മെന്റര്‍,

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ നടന്ന സി.പി.എം.പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ ഇടിച്ചുതാഴ്ത്തി സംസാരിച്ചതു വലിയ പ്രതിഷേധത്തിനും തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജിയിലേക്കും വഴിതുറന്നു. നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വാജ്യമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രി തന്നെ അതേ ഭരണഘടനയെ നിന്ദിക്കുമ്പോള്‍ അത് കുറ്റകരവും ശിക്ഷാര്‍ഹവുമായിത്തീരുന്നുണ്ട്. ആ ബോധ്യം അല്പം വൈകിയാണെങ്കിലും ഉണ്ടായതിനാലാണ് മന്ത്രി രാജിവച്ചൊഴിഞ്ഞത്. 1971-ലെ ദേശീയപതാക-ഭരണഘടനാ അനാദരം സംബന്ധിച്ച ”ദ പ്രവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ […]

കുട്ടിക്കഥ – കുറുക്കൻ്റെ മോഹം – സുജ ശശികുമാർ

നെല്ലി മണിക്കാട്ടിലെ പിങ്കുക്കുറുക്കന് വയസ്സായി. വൃദ്ധനായ പിങ്കുക്കുറുക്കന് തണുപ്പുകാലം വന്നപ്പോൾ തണുപ്പു സഹിക്കാൻ പറ്റാതായി. അങ്ങനെ സുഹൃത്തായമിട്ടു ക്കുരങ്ങനോട് കാര്യം പറഞ്ഞു. എനിക്ക് നിലത്തു കിടക്കാൻ മേല വയ്യാതായി തണുപ്പു സഹിക്കാൻ കഴിയുന്നില്ല. എന്തെങ്കിലും ഒരു പോംവഴി ഉണ്ടോ അതിന്. മിട്ടുക്കുരങ്ങൻ ഇരുന്നു ചിന്തിച്ചു, എന്നിട്ടു പറഞ്ഞു, ആഹ് വഴിയുണ്ട് ഒരു മരക്കട്ടിൽ ഉണ്ടാക്കാം. അതിന് മരം വേണ്ടേ പിങ്കുക്കുറുക്കൻ ചോദിച്ചു. അതു വേണം അതിനൊരു വഴിയുണ്ട്. ഞാനിപ്പം വരാം. ഓ… ശരി. മിട്ടു ക്കുരങ്ങൻ നാട്ടിൽ […]