മഴയുണ്ട് പെയ്യണെൻ്റുണ്ണീ
കുട ചൂടി പോകണേ ഉണ്ണീ
മഴ നനഞ്ഞാലെൻ്റെ ഉണ്ണീ
പനി വന്ന് തളരുമെന്നുണ്ണീ
വെയിലൊട്ടും കൊള്ളരുതു
ണ്ണീ
കുട ചൂടി പോകണേ ഉണ്ണീ
വെയിലേറ്റ് വാടി തളർനാൽ
അസുഖം വരുമെൻ്റെ ഉണ്ണീ
മണ്ണിൽ കളിക്കരുതുണ്ണീ
ദേഹത്ത് ചൊറി വരുമുണ്ണീ
ചെളിയൊട്ടും കയ്യിൽ
പുരണ്ടാൽ
നിന്നെ ഞാൻ തല്ലുമെന്നുണ്ണീ
തറയിൽ കളിക്കരുതുണ്ണീ
ഉറുമ്പിൻ്റെ കടിയേൽക്കു
മുണ്ണീ
കടിയൊന്നതേറ്റാലെന്നുണ്ണീ
ദേഹം ചൊറിയുമെന്നുണ്ണീ
കാലം കഴിഞ്ഞു പൊന്നുണ്ണീ
മണ്ണിൽ കളിച്ചൊരാ കാലം
മണ്ണപ്പം ചുട്ടതും ഉണ്ണീ
തിരികെ വരാത്തൊരാ കാലം












ഒരു ഉണ്ണി ക്കുട്ടൻ മനസ്സിൽ വന്നു.