LIMA WORLD LIBRARY

മനുഷ്യ സംസ്കാരത്തോളം പഴക്കമുള്ളതാണ് ഉപ്പ്. അത് നമ്മുടെ ജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടു കിടക്കുന്നു – ജോസ് ക്ലെമന്റ്

മനുഷ്യ സംസ്കാരത്തോളം പഴക്കമുള്ളതാണ് ഉപ്പ്. അത് നമ്മുടെ ജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടു കിടക്കുന്നു. ഈ ഉപ്പ് ഉറകെട്ടുപോയാൽ വലിച്ചെറിഞ്ഞ് ചവിട്ടിയരക്കപ്പെടാനല്ലാതെ മറ്റൊന്നിനും കൊള്ളില്ല. നമ്മുടെ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്ന നന്മകൾ ചെയ്യാൻ നമുക്ക് നൽകാൻ സാധിക്കാത്ത കാലത്തോളം ഈ ജൻമവും ഉറകെട്ട പാഴ് ജീവിതങ്ങളാണ്. ഉപയോഗമില്ലാത്ത ഒന്നിനും അടിസ്ഥാനപരമായി നിലനിൽപ്പിനും യോഗ്യതയ്ക്കവകാശമില്ല. അച്ഛന്റെ കരുതലിനും അമ്മയുടെ വാത്സല്യത്തിനും സഹോദരിയുടെ സാന്ത്വനത്തിനും സഹോദരന്റെ താക്കീതുകൾക്കു മൊക്കെ ആത്മാർഥ സ്നേഹത്തിന്റെ അർഥതലം ഉണ്ടാകുന്നത് ഇതുകൊണ്ടാണ്. ഉപ്പായി മാറുമ്പോഴാണ് നാം സ്നേഹത്തിന്റെയും ഔദാര്യത്തിന്റെയും പരോപകാരത്തിന്റെയുമൊക്കെ ലോകം തുറക്കുന്നവരായി മാറുന്നത്. ഉപ്പു പോലെ അലിഞ്ഞു തീരുന്ന, ശുദ്ധീകരിക്കുന്ന, നന്മയുടെ പാഠങ്ങൾ പഠിപ്പിക്കുന്ന ജീവിതങ്ങളുടെ ഉടമകളായി നമുക്ക് മാറാം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px