കുട്ടിക്കഥ – കുറുക്കൻ്റെ മോഹം – സുജ ശശികുമാർ

Facebook
Twitter
WhatsApp
Email

നെല്ലി മണിക്കാട്ടിലെ പിങ്കുക്കുറുക്കന് വയസ്സായി.

വൃദ്ധനായ പിങ്കുക്കുറുക്കന്
തണുപ്പുകാലം വന്നപ്പോൾ
തണുപ്പു സഹിക്കാൻ പറ്റാതായി.
അങ്ങനെ സുഹൃത്തായമിട്ടു ക്കുരങ്ങനോട് കാര്യം പറഞ്ഞു.
എനിക്ക് നിലത്തു കിടക്കാൻ മേല
വയ്യാതായി തണുപ്പു സഹിക്കാൻ കഴിയുന്നില്ല.
എന്തെങ്കിലും ഒരു പോംവഴി ഉണ്ടോ അതിന്.

മിട്ടുക്കുരങ്ങൻ ഇരുന്നു ചിന്തിച്ചു,
എന്നിട്ടു പറഞ്ഞു, ആഹ്
വഴിയുണ്ട്
ഒരു മരക്കട്ടിൽ ഉണ്ടാക്കാം.

അതിന് മരം വേണ്ടേ
പിങ്കുക്കുറുക്കൻ ചോദിച്ചു.
അതു വേണം
അതിനൊരു വഴിയുണ്ട്.
ഞാനിപ്പം വരാം.

ഓ… ശരി.

മിട്ടു ക്കുരങ്ങൻ നാട്ടിൽ വെച്ച് പരിചയപ്പെട്ട കേശവനാനയെ കണ്ടു സംഗതി പറഞ്ഞു.
ഓ, ഞാൻ റെഡി.
എന്നാൽ നമുക്ക് ഇപ്പോ തന്നെ അവൻ്റെ അടുത്തേക്ക് പോകാം.

മരം ഞാൻ കണ്ടു വെച്ചിട്ടുണ്ട്
മിട്ടു ക്കുരങ്ങൻ പറഞ്ഞു.

അങ്ങനെ കേശവനാനയുടെ സഹായത്തോടെ മരംമുറിച്ചിട്ടു രണ്ടു കഷ്ണമാക്കി
അവശനായ പിങ്കുക്കുറുക്കന് ഗുഹയിലെത്തിച്ചു കൊടുത്തു.
തൻ്റെ മോഹം നടപ്പിലാക്കിയ കൂട്ടുകാരോടവൻ നന്ദി പറഞ്ഞു.
അങ്ങനെ സന്തോഷം പങ്കുവെച്ച് മിട്ടു ക്കുരങ്ങൻ കേശവൻ്റെ പുറത്തു കയറി യാത്രയായി.
പിങ്കുക്കുറുക്കൻ മരത്തടിയിൽ സുഖമായി കിടന്നു സ്വപ്നം കണ്ടുറങ്ങി…

About The Author

Leave a Reply

Your email address will not be published. Required fields are marked *