ഗണപതി ഒറ്റക്കൊമ്പനായ കഥ, സ്വകീയമായ
കവനചാരുതയോടെ അവതരിപ്പിക്കുകയാണ് മഹാകവി
വള്ളത്തോൾ.
ഭാരതത്തിൻ്റെ ഗതകാല ഗരിമയുടെ പുരുഷാവതാരമായി പരശുരാമൻ
ഇതിൽ ചിത്രീകരിക്ക
പ്പെടുന്നു. പുത്രവാത്സല്യത്തിനി ടയിൽപ്പെട്ടുഴലുന്ന പരമശിവനും പുത്ര വാത്സല്യം കൊണ്ടു സ്വയം മറന്ന പാർവ്വതിയും ഈ കഥയ്ക്ക് ഗാർഹിക ജീവിതത്തിൻ്റെ പരിവേഷം നല്കുന്നു. വള്ളത്തോളിൻ്റെ ഏറെ പ്രകീർത്തിക്കപ്പെട്ട കാവ്യങ്ങളിലൊന്നാണിത്..
ആധുനിക മലയാള കവിത്രയത്തിലെ സമുന്നതാംഗമായ വള്ളത്തോൾ നാരായണമേനോൻ 1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം വള്ളത്തോൾ കോഴി പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിൻ്റെയും മകനായി ജനിച്ചു. സംസ്ക്യത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ പദ്യരചന ആരംഭിച്ചു.
സതീർത്ഥ്യരായിരുന്ന കുറ്റിപ്പുറത്തു കേശവൻ നായർ,കിട്ടുണ്ണിനായർ,വള്ളത്തോൾ ഗോപാലമേനോൻ എന്നിവരുമായിച്ചേർന്ന് ആരംഭിച്ച സാഹിത്യ സൗഹൃദം പിൽക്കാലത്ത് വള്ളത്തോൾ കമ്പിനി എന്ന പേരിൽ പ്രസിദ്ധമായി. വ്യാസാവതാരം,
മണിപ്രവാളം,
കിരാതശതകം എന്നിവ കൗമാരകാല രചനകളാണ് .
1955 ൽ രാഷ്ട്രം പദ്മഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചു. ഏഴു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച സാഹിത്യമഞ്ജരി വള്ളത്തോളിനെ ഏറെ പ്രശസ്തനാക്കി. ശിഷ്യനും മകനും ( 1920)
മഗ്ദലനമറിയം (1921) കൊച്ചു സീത (1928) അച്ഛനും മകളും ( 1941) എന്നീ ഖണ്ഡകാവ്യങ്ങൾ അദ്ദേഹത്തിൻ്റെ മികച്ച രചനകളാണ്.
ആകെ തൊണ്ണൂറോളം കൃതികൾ രചിച്ചു.
1958 മാർച്ച് 3-ന് മഹാകവി കാവ്യ ലോകത്തു നിന്ന് കാലയവനികക്കുള്ളിലേക്ക് യാത്രയായി.
ശിഷ്യനും മകനും.
മികവുടയ കുബേര പത്തനത്തിൽ
സുകനകമാകിയ
താഴികക്കുടങ്ങൾ
പകൽ പകുതി കടന്ന ഭാസ്കരൻതൻ
പ്രകടമരീചികളാൽ
ആളങ്ങി മിന്നി.
പല പല മണിമേട രണ്ടു പാടും
വിലസീന തൽപുരരഥ്യയിങ്കലൂടെ ,
അലർശരരിപൂവിൽ മഹാദ്രിതൻ
നേർക്കലഘുവിഭാവനൊരന്തണൻ ഗമിച്ചു.
സുമഹിതമുനിവേഷനാമവൻ തൻ
ഭ്രമരവൃതാംബുജരമ്യമാം
മുഖത്തിൽ
വിമലതയൊടുദിച്ചിരുന്ന തേറെശ്ശമഗുണമല്ലൊ
വീരലക്ഷ്മിയത്രേ.
About The Author
No related posts.