ചെമ്പകമേ – ഡോ രഞ്ജി ഐസക്

Facebook
Twitter
WhatsApp
Email

ചെമ്പകമേ  ശിരസ്സായിരുന്നു നിൻ

സൗകുമാര്യവും സൗരഭവും

നിന്നെ കണ്ടു ഞാൻ സായൂജ്യമടഞ്ഞൊരു

കൗമാരകടന്നു വാർദ്ധക്യ കാലേ

നിന്നെ കണ്ടാശ് ശ്ലേഷിഷിക്കുവാൻ

വന്ന നേരം

ആ കാഴ്ചയെൻ കരളിനെ പകുത്തു

കട മുറിച്ചു നിൻ ദേഹം

ചിതലരിച്ചും ഓർമയറ്റും വിസ്‌മൃതിയിൽ.

ഒരു പൂ ചോദിച്ചെത്തി ഒരു പുഷ്പ ചക്രം

സമർപ്പിച്ചു അശ്രുകണങ്ങൾക്കൊപ്പം.

ധന്യം  നിൻ കാറ്റും ഗന്ധവുമേറ്റ

ഓരോ ദിനവും നിമിഷവും ഓർമകളും.

ഒരു ശിഖരമോടിച്ച് നിന്നെ ചേർത്ത്

നിർത്തിയിരുന്നെങ്കിലെന്നും വെള്ളവും

വളവും വിളിക്കുമേകി പൂജിച്ചിരുന്നേനെ

ഹൃദയ വാടിയിൽ ഓർമ്മക്കാലത്തിൻ

കിനാക്കൾക്ക് കണ്ണീർ നനവോർമ്മ നീ

About The Author

Leave a Reply

Your email address will not be published. Required fields are marked *