ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -8 പെട്ടകം

പ്രളയത്തിൽ ഒഴുകിനടക്കുന്ന വസ്തുക്കളെ പോലെ ആകാശത്തിന്റെ അരണ്ട വെളിച്ചത്തിൽ മേഘങ്ങൾ ചിതറി. പലവിധ സംഭാഷണങ്ങളുടെ കടലിരമ്പത്തിനുമേലെ പാഞ്ഞുവന്ന കാറ്റു ജനാലകൾ വലിച്ചടക്കുന്നു. ഷെവലിയർ ഹൗസ് നോഹയുടെ പെട്ടകത്തെ പോലെ. മുകളിൽനിന്നും ഡെയ്സിയും ആലീസും ഉടുത്തൊരുങ്ങിയ കാണ്ടാമൃഗങ്ങളെ പോലെ മെല്ലെ പടികൾ ഇറങ്ങുന്നു. ആലീസിന്റെ കയ്യിലെ മൊബൈൽ ഫോണിൽ ഇരുവരും ശ്രദ്ധിച്ചു നോക്കുന്നു. അവർ പടിയിറങ്ങുന്നത് മോളിക്കുട്ടി സർക്കസ് കൂടാരത്തിലെ കുതിരയുടെ പാടവത്തോടെ പിന്നോട്ട് ഓരോ ചുവടും വെച്ച് ക്യാമറയിൽ പകർത്തുന്നു. ആലീസ് പെട്ടെന്ന് നിന്നു. ”ഇന്നത്തെ കണക്കു […]
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 21

ജോണ്‌സന്റെ വീട്ടില് അതിഥികള് ഉണ്ടായിരുന്നു. സഹോദരിയും ഭര്ത്താവും അമേരിക്കയില്‌നിന്നും വന്ന അമ്മായിയും മകനും, ജോണ്‌സന്റെ കാറില് വന്നിറങ്ങിയവരും കൂടെ ആയപ്പോള് ഒരു ദേവലോകം ഭൂമിയില് ഇറങ്ങി വന്ന പോലെ. ജോണ്‌സന്റെ മമ്മിക്കു സന്തോഷം അടക്കാന് കഴിഞ്ഞില്ല. ‘ഇങ്ങനെ ഒരു ക്രിസ്തുമസ് ആദ്യമാ… മക്കളെ. ജോണിക്കുട്ടന്റെ പപ്പാ മരിച്ച ശേഷം ഇവിടെ ക്രിസ്തുമസ് ആഘോഷിക്കാറില്ല.’ എല്ലാവരെയും കൂട്ടി പിടിച്ചു മമ്മി ചുംബിച്ചു. ‘മമ്മി സെന്റിമെന്റ്‌സ് ഇറക്കല്ലേ.’ ജോണ്‌സണ് പറഞ്ഞു. ജോണ്‌സന്റെ സഹോദരി അവരെയൊക്കെ വീടിനകത്തേക്ക് കൂട്ടി കൊണ്ടുപോയി. നന്ദിനി […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -23 നുര പൊന്തും നേരം | കാരൂർ സോമൻ

കിരണിനെ പ്രതീക്ഷിച്ച് പോലീസ് വാഹനവും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. അന്നുച്ചക്ക് ഭക്ഷണം കഴിച്ചത് മന്ത്രി മന്ദിരത്തില്‍ നിന്നായിരുന്നു. മകളുടെ സാന്നിദ്ധ്യം രക്ഷിതാക്കള്‍ക്ക് അതിരറ്റ ആനന്ദമാണ് നല്കിയത്. ചാരുംമൂടനും മകളെ കാണാന്‍തന്നെയാണ് വന്നത്. അതിന്‍റെ കാരണം തല്ക്കാലം വീട്ടിലേക്ക് വരാന്‍ പറ്റില്ലെന്ന് അറിയിച്ചിരുന്നു. അവള്‍ അവരോട് യാത്ര പറഞ്ഞ് പോയത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തിലേക്കാണ്. മകള്‍ പോലീസ് വാഹനത്തില്‍ കയറിപ്പോകുന്നതും നോക്കി ഓമന നിശബ്ദം നിന്നു. ആ കണ്ണുകളില്‍ നിഴലിച്ചത് ദുഃഖം മാത്രമായിരുന്നു. ഈ തൊഴില്‍ അമ്മയും മകളും തമ്മിലുള്ള അകലം […]
ചരിത്രമുഹൂർത്തം; ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയാകും

ലണ്ടൻ ∙ ആകാംക്ഷ നിറഞ്ഞ ദിനങ്ങൾക്ക് ശുഭാന്ത്യം; ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലേക്ക് ഇന്ത്യൻ വംശജനായ ഋഷി സുനക്. ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് ഋഷി സുനക് (42). പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ് പെനി മോർഡന്റും പിന്മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രിപദം ഉറപ്പിച്ചത്. എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചതോടെ നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയ ഏക സ്ഥാനാർഥിയെന്ന […]
ഷി 3.0 പ്രഖ്യാപനം ഇന്ന്; കെച്യാങ് പുറത്ത്, ഹു ജിന്റാവോയെ ‘പുറത്തേക്ക് ആനയിച്ചു’

ബെയ്ജിങ് ∙ ചൈനയുടെ പ്രസിഡന്റ് പദവിയിൽ ഷി ചിൻപിങ്ങിന്റെ മൂന്നാം ഊഴ പ്രഖ്യാപനം ഇന്നുണ്ടാകും. ഇതിന് അവസരമൊരുക്കുന്നതടക്കമുള്ള പാർട്ടി ഭരണഘടനാ ഭേദഗതികൾ ഇന്നലെ സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. 5 വർഷം വീതമുള്ള രണ്ടു ടേം പൂർത്തിയാകുമ്പോൾ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതാണ് മാവോയ്ക്കു ശേഷം ചൈനയിലെ കീഴ്‍വഴക്കം. ഇതനുസരിച്ച് പ്രധാനമന്ത്രി ലി കെച്യാങ് അടക്കം 10 വർഷം പൂർത്തിയാക്കിയ എല്ലാവരെയും ഒഴിവാക്കിയപ്പോഴാണ് ഷി ചിൻപിങ്ങിനെ പാർട്ടി ‘പരമാധികാരി’യായി അവരോധിച്ചത്. ലി കെച്യാങ്ങിനെ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിൽ […]
അന്ന് അംഗത്വത്തിനുള്ള അപേക്ഷ തള്ളി, ഇന്ന് പാർട്ടി കൈപ്പിടിയിലാക്കി ‘മാവോ രണ്ടാമൻ’

മാവോ സെദുങ് നയിച്ച കമ്യൂണിസ്റ്റ് വിപ്ലവത്തിൽ പങ്കെടുത്ത വീരനായകനായിരുന്നു ഷി ചിൻപിങ്ങിന്റെ പിതാവ്. കമ്യൂണിസ്റ്റ് കുടുംബത്തിലെ പ്രത്യേകാധികാരവും പദവിയും ആസ്വദിച്ചാണു ഷിയുടെ കുട്ടിക്കാലത്തെ ആദ്യ വർഷങ്ങൾ. എന്നാൽ, സാംസ്കാരിക വിപ്ലവകാലത്തു ഷിയുടെ പിതാവ് മാവോയ്ക്ക് അനഭിമതനായി. അദ്ദേഹം ജയിലിൽ പോയി. സ്കൂൾ ജീവിതം അവസാനിപ്പിച്ച് ഗ്രാമങ്ങളിലേക്കുള്ള നിർബന്ധിത പ്രവാസകാലത്താണു ഷി ചിൻപിങ് വൈകാരിക കാർക്കശ്യങ്ങൾ ശീലിച്ചത്. 1960 കളിൽ ചൈനീസ് ഗ്രാമങ്ങളിൽ വൈദ്യുതിയുണ്ടായിരുന്നില്ല. വാഹനഗതാഗതമോ മറ്റു സൗകര്യങ്ങളോ ഇല്ലായിരുന്നു. രാത്രിയിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലിരുന്നാണു പുസ്തകങ്ങൾ വായിച്ചത്. 18–ാം […]
സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച പോയി; ഒരു കയ്യുടെ സ്വാധീനവും നഷ്ടപ്പെട്ടു

ന്യൂയോർക്ക് ∙ അക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കയ്യുടെ സ്വാധീനവും നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സ്പെയിനിലെ ഒരു മാധ്യമത്തിന് റുഷ്ദിയുടെ ഏജന്റ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കാനെത്തിയ റുഷ്ദിക്കു (75) കുത്തേറ്റത്. അക്രമി ന്യൂജഴ്സി സ്വദേശി ഹാദി മതാറിനെ (24) പിന്നീട് അറസ്റ്റ് ചെയ്തു. പ്രധാനമായും കഴുത്തിന് 3 കുത്തുകളാണ് ഏറ്റതെന്നും നെഞ്ചിൽ വേറെ 15 […]
സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് സുനക്; എംപിമാരുടെ വോട്ടെടുപ്പ് ഇന്ന്

ലണ്ടൻ ∙ ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തിനും അതിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതിനുമുള്ള സ്ഥാനാർഥിത്വം ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ജനസഭാ നേതാവ് പെന്നി മോർഡന്റ് എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. 100 എംപിമാരുടെ പിന്തുണയുള്ള ആർക്കും സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ ഇന്നു 2 മണി വരെ സമയമുണ്ട്. പാർട്ടിയുടെ 357 എംപിമാർ ഇന്ന് ഇവരിൽ 2 പേരെ തിരഞ്ഞെടുക്കും. അവരിലൊരാളെ പാർട്ടിയുടെ 1,70,000 അംഗങ്ങൾ ഓൺലൈൻ വോട്ടിങ്ങിലൂടെ വെള്ളിയാഴ്ചയോടെ […]
ഷി, ചൈനയുടെ സർവാധികാരി; ലി ചിയാങ് രണ്ടാമൻ; പ്രധാനമന്ത്രിയാകാൻ സാധ്യത

ബെയ്ജിങ് ∙ ഷി ചിൻപിങ് വരച്ച വരയിൽനിന്ന് അണുവിട മാറാതെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) സഞ്ചരിച്ചു; ഇന്നലെ യോഗം ചേർന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും പൊളിറ്റ് ബ്യൂറോ സ്ഥിരം സമിതിയുമെല്ലാം പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചു. അങ്ങനെ ചരിത്രം കുറിച്ച് ഷി ചിൻപിങ് (69) മൂന്നാമതും പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി; ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തും മൂന്നാം ഊഴം ഉറപ്പിച്ചു. 5 വർഷമാണ് ഒരു ടേം. ചൈനീസ് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ മാവോ സെദുങ്ങിനു ശേഷം ആദ്യമായാണ് […]



