LIMA WORLD LIBRARY

നമ്മുടെ രാഷ്ട്ര ഭാഷ സംസ്കൃതമാണ്, യഥാർത്ഥത്തിൽ; ഹിന്ദി അല്ല – ( ശ്രീനിവാസ് ആർ ചിറയത്ത് മഠം )

ഇരുപത്തിരണ്ടെണ്ണം ഔദ്യോഗികമായും, അസ്ഥിത്വം അവിശ്വസനീയമെങ്കിലും, വിശ്വസനീയമായ, ഒട്ടാകേ, ‘19,500’ ഭാഷകളും, മാതൃമൊഴികളും മറ്റും വിനിമയോപയോഗം ചെയ്യപ്പെടുന്ന, ഒരു മഹാ ദേശമായ ഭാരതത്തിൽ, അവയിൽ ഒട്ടുമുക്കാൽ ഭാഷകളുടേയും, അത്യന്താക്ഷയസസമ്പന്ന വാഗ്ഖജാനയായും പരമാത്മീയപ്പവിത്രസംസ്ക്കാരനിലപ്രാപിച്ച് മാനവ പലായനങ്ങൾ ഹേതുവായി, ആരുടേയും മാതൃഭാഷയല്ലാ എന്ന ഇന്നത്തെ പരിതസ്ഥിതിയിലായി, മാത്രമല്ലാ, കേവലം “ദേവാദിദേവികൾ മാത്രം സംസാരിച്ചിരുന്ന ഒരു ഭാഷ”യെന്നുവരെ, അറിവുകേടിനാൽ, ഇക്കാല പല “മഹാ പണ്ഡിത വിശാരദർ” പോലും ഒരു സാന്ത്യ വസ്തുതയെന്ന കണക്കിൽ പ്രഖ്യാപിച്ച ദുരവസ്ഥക്കു പാത്രമായ, സംസ്കൃതത്തിനാണ് രാഷ്ട്ര ഭാഷയെന്ന പദവിക്കർഹത. […]

നിദ്ര – ( ശുഭ ബിജു കുമാർ )

അസമയത്തു നിദ്രയിലാണ്ടു പോയി ചിന്തകളുടെ ഭാരമില്ലാതെ ഉത്തരവാദിത്വങ്ങളുടെ ഓർമ്മപ്പെടുത്തലുകളില്ലാതെ നിദ്രയിലാണ്ടു പോയി എന്റെ ചിന്തകളേതു നിശ്ശബ്ദതയിലൊളിച്ചുവെന്നറിയില്ല ഓർമ്മകളുടെ സുന്ദരമായ ഗതി എവിടേയ്ക്കാണൊഴുകി പോയതെന്നുമറിയില്ല ഏതോ പദചലനങ്ങളുടെ ഒച്ചയിൽ നിദ്ര വിട്ടുണരുമ്പോൾ രാത്രിയെന്നോ പകലെന്നോ നിശ്ചയമില്ലാതെ പ്രഭാതകർമ്മങ്ങളുടെ ചിന്തയിൽ പിടഞ്ഞെണീറ്റു സായം കാലമെന്നറിയാൻ ചിന്തകൾ പുറകോട്ടു സഞ്ചരിച്ചു സ്ഥലകാലബോധത്തിലെൻ മനസ്സെത്തുമ്പോൾ ചിന്തകൾക്കുത്തരമില്ല എന്നിലെ ഞാനെവിടെയായി രുന്നിത്രനേരവും എന്റെ ഓർമ്മകൾ ചിന്തകൾ എനിക്കൊപ്പം ഉറങ്ങിയതെന്തേ.. ഞാനുറങ്ങുമ്പോൾ പൂവുകൾ പരിമളം പടർത്തി ഇലച്ചാർത്തുകളിൽ മഞ്ഞുതിർന്നു ചക്രവാളത്തിനുമപ്പുറം സൂര്യൻ യാത്ര തിരിച്ചു കരുത്താർന്ന […]

വൈകിവന്ന വിവേകം { അദ്ധ്യായം 2 } – മേരി അലക്സ് ( മണിയ )

തുടർച്ച          കിട്ടിയ മുറിയും സീറ്റും അവൾക്കിഷ്ടപ്പെട്ടു. പുറകുവശത്തു ഒരു ജനൽ. ജനലിൽ കൂടി നോക്കി. ചില പട്ടാളക്കാർ എന്തൊക്കെയോ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു . അവർ എന്തു ജോലി ചെയ്യുന്നു എന്നു മനസ്സിലായില്ല. ആദ്യം കാണുന്ന കാഴ്ചയല്ലേ വഴിയേ മനസ്സിലാക്കുകയെ നിവർത്തി യുള്ളു.അവൾ ആശ്വസിച്ചു.                   നല്ല ഒതുക്കമുള്ള സ്ഥലത്ത് ഇരിപ്പിടം ,മുന്നിൽ ഒരു ഡബിൾ ഡ്രോ മേശ. മേശയിൽ നല്ല […]

മൊഹാലി ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം

Ind vs Aus: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഓസ്ട്രേലിയ ഉയര്‍ത്തിയ വിജയ ലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് സ്വന്തമാക്കിയാണ് വിജയിച്ചത്. നാല് പേര്‍ ഇന്ത്യക്കായി അര്‍ദ്ധ സെഞ്ച്വറി നേടി. ഋതുരാജ് ഗെയ്ക്വാദ് (71), ശുഭ്മാന്‍ ഗില്‍ (74), ക്യാപ്റ്റന്‍ […]

നവതിയുടെ നിറവിൽ മധുവിന് പിറന്നാൾ മധുരം…!

Actor Madhu Birthday: മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു നവതിയുടെ നിറവിൽ. ഇന്ന് തന്റെ 90-ാം പിറന്നാൾ ആഘോഷിക്കുകയാണ് മധു. ഒരിക്കലും അടങ്ങാത്ത കടലിലെ ഓളം പോലെ കരളിൽ നിറയെ മോഹവുമായി പുറക്കാട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടി എന്ന ദുരന്ത കാമുകൻ നടന്നുകയറിയത് മലയാള സിനിമാസ്വാദകരുടെ ഹൃദയത്തിലേക്കാണ്. രമണനും ദേവദാസുമെല്ലാം കണ്ണീരണിയിച്ചിട്ടുണെങ്കിലും മലയാളത്തിലെ നിരാശാകാമുകന്മാർക്ക് ഇന്നും പരീക്കുട്ടിയുടെ മുഖമാണ്. പ്രണയനൈരാശ്യത്തിന്റെ ഏറ്റവും തീവ്രമായഭാവങ്ങൾ മലയാളികൾ  കണ്ടത് പരീക്കുട്ടിയുടെ മുഖത്താണ്. പ്രണയനൈരാശ്യം മാത്രമല്ല. ആ മുഖത്ത് ഒട്ടേറെ […]

നിപയില്‍ ആശ്വാസം തുടരുന്നു; ഇന്നും പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി

Veena george on Nipah cases: സംസ്ഥാനത്ത് ഇന്ന് പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള […]

‘ഇന്ത്യയ്ക്ക് പ്രത്യേക ഇളവുകളൊന്നുമില്ല’; പ്രതികരിച്ച് യുഎസ്

India Canada Tensions: ഇന്ത്യയും കാനഡയും തമ്മിലുള്ള ഭിന്നതയിൽ പ്രതികരിച്ച് യുഎസ്. കനേഡിയൻ മണ്ണിലെ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണ ഇന്ത്യ-കാനഡ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി യുഎസ് പറയുന്നു. “ഈ വിഷയത്തിൽ ഇതിനകം നടന്നതോ നടക്കാൻ പോകുന്നതോ ആയ സ്വകാര്യ നയതന്ത്ര സംഭാഷണങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. ഈ സംഭവത്തിൽ ഞങ്ങൾ ഇന്ത്യക്കാരുമായി ഉന്നത തലങ്ങളിൽ ബന്ധപ്പെടുന്നത് തുടരും” യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജേക്ക് […]

യുഎൻ ജനറൽ അസംബ്ലി; ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു

Quad foreign ministers meeting: ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) സമ്മേളനത്തിന്റെ ഭാഗമായി ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ ഉൾപ്പെടുന്നതാണ് ക്വാഡ് ഗ്രൂപ്പ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാന്റെ പുതിയ വിദേശകാര്യ മന്ത്രി യോക്കോ കാമികാവ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യുഎൻ ജനറൽ അസംബ്ലിയുടെ ഉദ്ദേശ്യങ്ങളും തത്വങ്ങളും […]