യുഎൻ ജനറൽ അസംബ്ലി; ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു

Facebook
Twitter
WhatsApp
Email

Quad foreign ministers meeting: ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) സമ്മേളനത്തിന്റെ ഭാഗമായി ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ ഉൾപ്പെടുന്നതാണ് ക്വാഡ് ഗ്രൂപ്പ്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാന്റെ പുതിയ വിദേശകാര്യ മന്ത്രി യോക്കോ കാമികാവ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യുഎൻ ജനറൽ അസംബ്ലിയുടെ ഉദ്ദേശ്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത കൂടിക്കാഴ്ചയിൽ മന്ത്രിമാർ ആവർത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

ഉക്രെയ്നിലെ യുദ്ധത്തിൽ ക്വാഡ് ഉത്കണ്ഠ പ്രകടിപ്പിക്കുകയും ഉക്രെയ്നിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

“യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ആണവായുധങ്ങളുടെ ഉപയോഗം ഉണ്ടായിരിക്കില്ലെന്ന് വിശ്വസിക്കുന്നു.”- യോഗത്തിന് ശേഷം ആന്റണി ബ്ലിങ്കെൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്തരകൊറിയ നടത്തുന്ന അസ്ഥിരപ്പെടുത്തുന്ന വിക്ഷേപണങ്ങളെയും, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ ലംഘിച്ച് ആണവായുധങ്ങൾ തുടർച്ചയായി പിന്തുടരുന്നതിനെയും നാല് രാജ്യങ്ങളും അപലപിച്ചു.

മ്യാൻമറിലെ രാഷ്ട്രീയ, മാനുഷിക, സാമ്പത്തിക പ്രതിസന്ധികളിൽ സംഘം ആശങ്ക പ്രകടിപ്പിക്കുകയും അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ അടുത്ത യോഗം 2024ൽ ജപ്പാനിൽ നടക്കും.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *