Ind vs Aus: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഓസ്ട്രേലിയ ഉയര്‍ത്തിയ വിജയ ലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് സ്വന്തമാക്കിയാണ് വിജയിച്ചത്.
നാല് പേര്‍ ഇന്ത്യക്കായി അര്‍ദ്ധ സെഞ്ച്വറി നേടി. ഋതുരാജ് ഗെയ്ക്വാദ് (71), ശുഭ്മാന്‍ ഗില്‍ (74), ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍ (58*), സൂര്യകുമാര്‍ യാദവ് (50) എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യക്കായി മുഹമ്മദ് ഷമി ഉജ്ജ്വലമായി പന്തെറിഞ്ഞു. താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. പത്തോവറില്‍ 51 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. താരത്തിന്റെ ഏകദിനത്തിലെ മികച്ച ബൗളിങ് കൂടിയാണിത്. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരും ഓരോ വിക്കറ്റെടുത്തു.
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും; ശ്രദ്ധാകേന്ദ്രമായി അശ്വിൻ
Ind vs Aus: ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്ക് എതിരെ മാറ്റുരയ്ക്കാൻ ഇന്ത്യ ഇന്നിറങ്ങും. 3 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഉൾപ്പെടെ തങ്ങളുടെ 4 പ്രധാന കളിക്കാർക്ക് വിശ്രമം നൽകിയാണ് ടീം എത്തുന്നത്. ലോകകപ്പിൽ ബാക്കപ്പുകളാകാൻ സാധ്യതയുള്ള താരങ്ങൾക്ക് അവസരം നൽകാനാവും ബിസിസിഐയുടെ ശ്രമം.
ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തിയ കെഎൽ രാഹുലാണ് ടീമിനെ നയിക്കുക. ലോകകപ്പിന് മുന്നോടിയായി യുവ താരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള ഇടമാവും ഇന്നത്തെ മത്സരം. നിലവിൽ ഏകദിന റാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് ജയിച്ചാൽ ഒന്നാമത്തേതും. മൊഹാലിയിൽ വച്ചാണ് മത്സരം.
ഓഫ് സ്‌പിന്നർ ആർ അശ്വിനാണ് ഇന്ത്യയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. 2022 ജനുവരി മുതൽ അശ്വിൻ ഏകദിനം കളിച്ചിട്ടില്ല. കഴിഞ്ഞ 5 വർഷത്തിനിടെ 2 ഏകദിനങ്ങൾ മാത്രമാണ് അശ്വിൻ കളിച്ചത്. എന്നാൽ ഇന്ത്യയുടെ അവസാന 15 അംഗ ലോകകപ്പ് ടീമിൽ ഇടം നേടാൻ മത്സരരംഗത്ത് അശ്വിനുമുണ്ട്. ശ്രേയസ് അയ്യറുടെ മടങ്ങി വരവും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.
ഇന്ത്യൻ സ്‌ക്വാഡ്:
ഇന്ത്യ (ആദ്യ 2 ഏകദിനങ്ങൾക്കുള്ള): കെഎൽ രാഹുൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഷാർദുൽ താക്കൂർ, വാഷിംഗ്ടൺ സുന്ദർ, ആർ അശ്വിൻ, ജസ്പ്രീത് ബുംറ, മൊഹമ്മദ്. ഷമി, മൊഹമ്മദ്. സിറാജ്, പ്രസിദ് കൃഷ്‌ണ.













