മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

Anathalavattom Anandan Passed Away: മുതിർന്ന സിപിഎം നേതാവും, സിഐടിയു സംസ്ഥാന അധ്യക്ഷനുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മുൻ നിയമ സഭാംഗവും, 2009 മുതൽ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. സിഐടിയു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായിരുന്നു. അപ്പക്‌സ് ബോഡി ഫോർ കയർ വൈസ് ചെയർമാനായും പ്രവർത്തിച്ചു വരികയായിരുന്നു. 1937 ഏപ്രിൽ 22ന് തിരുവനന്തപുരം ജില്ലയിലെ വർക്കല […]
വളർത്തുനായയ്ക്ക് ‘നൂറി’ എന്ന് പേരിട്ടു; രാഹുലിനെതിരെ AIMIM നേതാവ്

Rahul Gandhi Pet Dog Name: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ നായയ്ക്ക് ‘നൂറി’ എന്ന് പേരിട്ടതിനെതിരെ എഐഎംഐഎം നേതാവ് മുഹമ്മദ് ഫർഹാൻ. രാഹുലിന്റെ നടപടി മുസ്ലീം പെൺകുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. മൂന്ന് മാസം പ്രായമുള്ള ‘ജാക്ക് റസ്സൽ ടെറിയർ’ നായ കുട്ടിയെയാണ് രാഹുൽ സ്വന്തമാക്കിയത്, ഇതിന് നൂറി എന്ന് പേരുമിട്ടു. “രാഹുൽ ഗാന്ധി തന്റെ വളർത്തുനായയ്ക്ക് നൂറി എന്ന് പേരിട്ടപ്പോൾ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി ശക്തമായി എതിർത്തു. രാഹുൽ ഗാന്ധിയുടെ നടപടി അപലപനീയവും […]
ലോക അദ്ധ്യാപക ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

ഇന്ന് ലോക അദ്ധ്യാപക ദിനം. അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഗുരുക്കൻന്മാർക്കായി ഒരു ദിനം. ഭാവിലോകത്തിന്റെ ശില്പികളായ വരും തലമുറയ്‌ക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ആദരിക്കുന്നതിനായി ലോകം മുഴുവൻ ഈ ദിനം വിനിയോഗിക്കുന്നു .ഐക്യരാഷ്ട്ര ചിൽഡ്രൻസ് ഫണ്ട് (യുണിസെഫ്), ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ), വിദ്യാഭ്യാസ ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടന (യുനെസ്‌കോ) അന്താരാഷ്ട്ര അധ്യാപക ദിനം ആഘോഷിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പരിവർത്തനം ആരംഭിക്കുന്നത് അധ്യാപകരിൽ നിന്നാണ് എന്നതാണ് […]
‘മോദി അതീവ ബുദ്ധിമാന്‍’; ജി20 ഉച്ചകോടിക്ക് പിന്നാലെ വീണ്ടും പ്രശംസിച്ച് പുടിന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ വീണ്ടും അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മോദിയെ അതീവ ബുദ്ധിമാനാണെന്ന് വിശേഷിപ്പിച്ച പുടിന്‍ അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഇന്ത്യ സുപ്രധാന മുന്നേറ്റങ്ങള്‍ കൈവരിച്ചെന്നും പറഞ്ഞു. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രശംസ. റഷ്യന്‍ വാര്‍ത്താ പ്ലാറ്റ്ഫോമായ ആര്‍ടി ന്യൂസ് പുറത്തുവിട്ട വീഡിയോയിലാണ് പുടിന്‍ മോദിയെ പ്രശംസിച്ചത്. ‘പ്രധാനമന്ത്രി മോദിയുമായി ഞങ്ങള്‍ വളരെ നല്ല രാഷ്ട്രീയ ബന്ധമാണ് പങ്കിടുന്നത്. അദ്ദേഹം അതീവ ബുദ്ധിമാനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ വികസനത്തില്‍ വളരെ […]
ന്യായസാര കഥകൾ 7 – (എം.രാജീവ് കുമാർ)

അശോകവനികാ ന്യായം “ലങ്കയിലോ ഉദ്യാനങ്ങൾക്കു പഞ്ഞം ? എന്നിട്ടും അശോകവനികയിൽ തന്നെ രാവണൻ സീതയെ കൊണ്ടിരുത്തി ഒളിപ്പിച്ചതെന്തിനാ ? “എന്തിനാന്ന് രാവണനോടു പോയി ചോദിക്ക്! ” ” ചോദിക്കാനൊന്നുമില്ല അതൊരു യാദൃശ്ചികത മാത്രം.അങ്ങനെ രാവണൻ ചെയ്തു പോയി. “ “ഇപ്പോൾ അത് പറയാൻ കാരണം? “ ” രാവണൻ പിടികിട്ടാപ്പുള്ളികളായൊളിപ്പിക്കുന്നവരെ രാവണൻ തന്നെ കണ്ടെത്തുകയും ചെയ്യുന്ന കാലമായതു കൊണ്ട് “ “പോലീസിന്റെ കാര്യമാണോ?” ” അല്ല രാവണന്റെ കാര്യം. “ ” അതിന് രാവണനെന്തു പിഴച്ചു. ? […]
ഗാന്ധി ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം 2023 ഒക്റ്റോബര്‍ 1 മുതല്‍ ഓപ്പണ്‍ ഫ്രെയിം സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍

ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി പയ്യന്നൂര്‍ ഗാന്ധി ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം 2023 ഒക്റ്റോബര്‍ 1 മുതല്‍ ഓപ്പണ്‍ ഫ്രെയിം സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ ഗാന്ധി റിച്ചർഡ് ആറ്റൻബറോ/ 1982 / 191 മി സിനിമ ഈ ലിങ്കില്‍ ഉണ്ട് https://openframe.online/films/gandhi/ 1982ല്‍, റിച്ചർഡ് ആറ്റൻബറോയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ഗാന്ധി, പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്തൊരു ചിത്രമാണ്. ഗാന്ധിയേയും , ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും ഇത്രയും സൂക്ഷ്മായി പകര്‍ത്തിയ മറ്റൊരു ചിത്രമില്ല. അസാമാന്യമായ ഒരു ജീവിതത്തേയും, അസാധാരണമായ ഒരു കാലഘട്ടത്തേയും, അപൂര്‍വ്വമായ […]
കനമുള്ള നീണ്ട വിഷാദം…… – (പുഷ്പ ബേബി തോമസ് )

കനമുള്ള നീണ്ട വിഷാദം ഇരുൾ നിറച്ചൊരെൻ മനസ്സിൽ ചിന്തകളിൽ മോഹങ്ങളിൽ പ്രതീക്ഷയുടെ തിരി തെളിയിക്കാനുളള എന്റെ പാഴ്ശ്രമങ്ങൾ . പരിഭവങ്ങളെ മറന്ന് മോഹങ്ങളെ ചവിട്ടിയൊതുക്കി സ്വപ്നങ്ങളെ ചുട്ടെരിച്ച് ഞാനല്ലാതെ ഇഴയും നിമിഷങ്ങൾ . വിരഹത്തീയെരിയും മെത്തയെ കണ്ണീരിനാൽ അണയ്ക്കാൻ വെറുതെ ശ്രമിച്ച് നിരാശയുടെ പാതാളത്തിൽ നരകിക്കാതെ എന്നെയെരിയ്ക്കും അഗ്നിയിൽ ഞാനെരിഞ്ഞ് അമരട്ടെ !!!
ജയ് ഗാന്ധിജി – ( സെബാസ്റ്റ്യൻ ആർവിപുരം )

ഒക്കുന്നൊരാവേശമോടെ ‘ജയ്’ മുഴക്കുവാൻ ഒക്ടോബറെത്തി വീണ്ടും – ‘ജയ് ബാപ്പുജീ’! ഒന്നാക്കി,യൊരുമയിൽ നമ്മെ നയിച്ചവ- നൊന്നിതാ വീണ്ടുമെന്നുള്ളിൽ ജനിക്കുന്നു; ഇന്നിതാ,യിവിടെ,യെനിക്കും പുനർജനി! അടങ്ങാത്ത മോഹം- നമുക്കുള്ളിലായ്തന്നെ, അടക്കിജീവിക്കുവാൻ നമ്മെ പഠിപ്പിച്ചവൻ! അടരാടി,വൻശക്തികൾക്കു മുന്നിൽ അടിപതറാതെ കാലടിവച്ചയാൾ, അടിപിടിയിൽനിന്നും വിജയക്കൊടി പാറിച്ചവൻ! ലോകമിനിയാരെയും വാഴിക്കുകില്ല; അങ്ങുതൻതേജസ്സിൽ മറ്റൊരു മർത്ത്യനെ, അങ്ങയെക്കണ്ടവർ ധന്യരായ് നിശ്ചയം! ഈ ജന്മകർമ്മത്തിലവർക്കുള്ള സത്ഫലം സഫലമാകുന്നതിൽതന്നെയാ ജീവിതം! വ്രണമുണങ്ങാത്ത ദേഹംകണക്കേ- യാണിവിടെ ക്രോധമനസ്സെന്നു കണ്ടതും ക്രോധമതു,ഭവിക്കുമഗ്നിക്കുതുല്യമാ- യാകെയുമില്ലായ്മചെയ്യുമെന്നോതിയും വാക്ശരമെയ്തങ്ങുലകിൽ മഹാശ്ചര്യമായ്! ആകാരവടിവല്ല; ആഹാരമികവല്ല കാര്യം, നന്മയ്ക്കുമുന്നിൽ […]
MALABAR AFLAME : Lesson 7 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 7.The dream land Mary saw through the window the elated Danny and Abu standing in front of the house. Only a day has elapsed since their arrival in London and they had not dared to go out into the streets. When the kids saw Mary they […]
പ്രപഞ്ചം ഉള്ളതാണെന്ന് മൈത്രേയൻ, ഉണ്ടായതാണെന്ന് വൈശാഖൻ തമ്പി ? – ( ജയൻ വർഗീസ് )

ആകെ പ്രശ്നമായി. കേരളത്തിലെ അക്കാദമിക് ബുദ്ധി ജീവികൾ ദൈവം ഇല്ല എന്ന് സ്ഥാപിക്കുന്നതിനുള്ളനെട്ടോട്ടത്തിലാണ്. കഴിഞ്ഞ നൂറോളം വർഷങ്ങളിൽ ഉണ്ടായ ഭൗതിക ശാസ്ത്ര വളർച്ചയിൽ തുറന്നു കിട്ടിയകോസ്മോളജിയുടെ കാഴ്ച്ചക്കണ്ണുകൾ അറിയപ്പെടുന്ന പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ ( അഞ്ചു ശതമാനത്തിൽ ) ആഞ്ഞു തപ്പിയിട്ടും അവിടെയെങ്ങും ദൈവത്തെ കണ്ടെത്തിയില്ലത്രേ ! ഡി. സി. കിഴക്കേമുറി ഫൗണ്ടേഷൻസംഘടിപ്പിക്കുന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ചർച്ച ചെയ്ത ഒരു പ്രധാന വിഷയം തന്നെ ഗ്യാപ് ഓഫ്ഗോഡ്, അതായത് ഏതു വിടവിലാണ് ദൈവം ഒളിച്ചു കഴിയുന്നത് എന്നചോദ്യംഉയർത്തിക്കൊണ്ടുള്ളതായിരുന്നു. കോളേജ് അധ്യാപക തലത്തിലും വൈദ്യ ശാസ്ത്ര തലത്തിലും പ്രവർത്തിക്കുന്ന ബുദ്ധിജീവികളായ പ്രഗത്ഭർ തലപുകഞ്ഞ് ചിന്തിച്ചിട്ടും ഒരു വിടവിലും അവർക്ക് ദൈവത്തെ കണ്ടെത്താനാവുന്നില്ല പോൽ ! ഇവർപരിശ്രമിക്കുന്നത് ഗോത്രങ്ങളും മതങ്ങളും രൂപപ്പെടുത്തിയ ദൈവ സങ്കൽപ്പങ്ങളെ ശാസ്ത്ര മുഴക്കോലുകൾകൊണ്ട് അളന്നു തിട്ടപ്പെടുത്തി അപഗ്രഥിക്കുന്നതിനാണ് എന്നതിനാൽ തന്നെ അത് അസാധ്യമായ അന്വേഷണംമാത്രമായിരിക്കും എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. മാനത്ത് ചന്ദ്രനെ ഒട്ടിച്ചു വച്ചിരുന്ന ദൈവം ശാസ്ത്രം അതിന്റെ രഹസ്യം കണ്ടെത്തിയതോടെ പിൻവാങ്ങി അടുത്തവിടവിൽ ഒളിച്ചുവത്രെ ! ജെയിംസ് വെബ് സ്‌പേസ് ടെലസ്കോപ് പോലുള്ള വെള്ളെഴുത്ത് കണ്ണാടികളുമായിശാസ്ത്രം സമീപിക്കുമ്പോൾ പല വിദൂര വിടവുകളിൽ നിന്നും പലായനം ചെയ്യുന്ന ദൈവം ഇനിയിരിക്കാൻഇടമില്ലാതെ വിഷമിക്കുകയാണ് എന്നാണ് ഈ ജീനിയസ്സുകളുടെ പരിഹാസം. ഒരു കൊലപാതകത്തിൽ കൊന്നയാളെ കണ്ടെത്താനാവാതെ വരുമ്പോൾ മാടൻ കൊന്നതാണ് എന്ന് പണ്ട്ആശ്വസിച്ചിരുന്ന ജനം ഫോറൻസിക് സയൻസിന്റെ വരവോടെ ഇനിയെങ്ങനെ വിശ്വസിക്കാൻ തയ്യാറല്ല എന്നത്വലിയ വളർച്ചയാണെന്ന് ഒരു മഹാൻ. ആശുപത്രികളിൽ എത്തിപ്പെട്ട് മരണം നേരിൽക്കാണുന്ന രോഗികളോട് : ഇനി പ്രാർത്ഥിച്ചോളൂ എന്നുപദേശിക്കുന്ന ഡോക്ടർമാർ അത് ആശുപത്രി അടിച്ചു തകർക്കാതിരിക്കാനുള്ളമുൻകൂർ ജാമ്യമാണെന്ന് ഒരു വൈദ്യശാസ്ത്ര വിശാരദൻ. ഒന്നാലോചിക്കൂ ഇവരുടെയൊക്കെ ധാർമ്മിക നിലവാരം ? പാടത്തെ ചെളിയിലും പറമ്പിലെ അഴുക്കിലുംഅധ്വാനിച്ചു നികുതിയടക്കുന്ന സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിൽ നിന്ന് പഠിച്ചിറങ്ങി ചളിയും മണ്ണും പുരളാത്ത വൈറ്റ് കോളർ സ്റ്റാറ്റസിൽ ഞെളിഞ്ഞിരുന്നുകൊണ്ടാണ് ഈ മഹാന്മാരുടെ അപഗ്രഥനങ്ങൾ ! ഇവർ നേടിയെന്നു പറയുന്ന ശാസ്ത്ര വളർച്ച ക്ഷേത്രങ്ങളിലുംപള്ളികളിലും മോസ്‌ക്കുകളിലും മനുഷ്യൻ സ്ഥാപിച്ച ദൈവ പ്രതീകങ്ങളെ ദൈവം എന്ന് ചിത്രീകരിച്ചുവിമർശിക്കുമ്പോൾ ഈ വിഷയത്തിൽ ഇവർ ഒന്നാം ക്ലാസിലെ പിഞ്ചു കുട്ടികൾ മാത്രമാണെന്ന് വിവരമുള്ളവർ അറിയുന്നുണ്ടെന്ന് ഇവരെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ ? കട്ടില് മൂട്ടയുടെ കടിയേൽക്കുന്നവനെ സഹായിക്കാൻ ചുറ്റികയും പലകയുമായി വന്ന് മൂട്ടയെ പിടിച്ച് പലകയിൽവച്ച് അടിച്ചു കൊല്ലുന്ന പണിക്ക് ദൈവത്തെ കിട്ടില്ല എന്നറിയണം. കാടായ കാടുകളിലും മേടായ മേടുകളിലുംപള്ളികളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവിടെ അന്നം തേടുന്ന അതിന്റെ നടത്തിപ്പുകാരുടെ വയറ് നിറച്ചുകൊടുക്കണമെന്നതും ദൈവത്തിന്റെ അജണ്ടയേയല്ല. ഇതെല്ലാം ചെയ്യുന്നത് മനുഷ്യനാണ്. ഏതെങ്കിലും ക്ഷേത്രത്തിലോ പള്ളിയിലോ രൂപമില്ലാത്ത ദൈവത്തിന്റെ രൂപംകല്ലിലോ മരത്തിലോ കൊത്തി വച്ച് അതിൽ നെയ്യും പാലും ഒഴുക്കണമെന്നോ നല്ല കദളിപ്പഴം തന്നെ കാഴ്ചവയ്ക്കണമെന്നോ ഒരുത്തനോടും ദൈവം ആവശ്യപ്പെട്ടിട്ടില്ല. അത് നടത്തിപ്പ് കാർക്ക് തിന്നാനുള്ളത് കൊണ്ടാണ്കാഞ്ഞിരപ്പഴത്തിൽ ദൈവം പ്രസാദിക്കില്ല എന്ന് മുന്നമേ പറഞ്ഞു വച്ചത് . ഇപ്പോൾ ഒട്ടും പേടിക്കാനില്ല. ഇ. പേയ്‌മെന്റ് വഴി ഏത് കുറ്റിക്കാട്ടിലെ നേർച്ചപ്പെട്ടിയിലും ആർക്കും കാണിക്കയർപ്പിക്കാം. നിഭാഗ്യവശാൽ ഈ പരിസരങ്ങളിലാണ് നമ്മുടെ സാമൂഹ്യ പരിഷ്ക്കർത്താക്കൾ ദൈവത്തെ അന്വേഷിച്ചുപരാജയപ്പെടുന്നത് എന്നതാണ് ദയനീയം. അവരുടെ കാഴ്ചപ്പാട് ശാസ്ത്രം വരച്ചു കൊടുക്കുന്ന ‘ഠ’ വട്ടത്തിൽമാത്രം ഒതുങ്ങുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് അവർ പോലും അറിയുന്നില്ല എന്നതാണ് സത്യം. അത്യഗാധവും അനന്ത വിസ്തൃതവുമായ പ്രപഞ്ച മഹാ സാഗരത്തിൽ നിന്ന് കാലാതിവർത്തിയായകാലസന്ധിയിൽ എന്നോ എവിടെയോ രൂപപ്പെട്ട ഒരു പ്രത്യേക കുഞ്ഞു തുള്ളിയാണ് സർ നിങ്ങൾ. അത് കൊണ്ട്തന്നെ നിങ്ങൾ ജലമാണ്, ഭൂമിയാണ്, സൂര്യനാണ്, ഗാലക്സിയാണ്, പ്രപഞ്ചമാണ്. എങ്കിലും പ്രപഞ്ച മഹാസാഗരത്തിൽ നിന്ന് നീയായി രൂപപ്പെട്ട നീയെന്ന തുള്ളിക്ക് നിന്റേതായ ഒരു ആസ്തിത്വമുണ്ട്. നിന്നെ നീയാക്കുന്നനിന്റെ അസ്തിത്വം. കുടം ശൂന്യമാണെന്ന് വാദിക്കുന്ന മൈത്രേയനും സ്റ്റീഫൻ ഹോക്കിങ്സിനെ സ്വന്തംവായിലൂടെ പുറത്തു വിടുന്ന വൈശാഖൻ തമ്പിയും ഈ തുള്ളിത്വം ഉൾക്കൊള്ളുന്നുണ്ട് എന്നതിനാൽ ശൂന്യംഎന്ന് നിങ്ങൾ നിരീക്ഷിക്കുന്ന നിങ്ങൾ എന്ന കുടത്തിലും അകത്തും പുറത്തുമായി നിറഞ്ഞു നിൽക്കുകയാണ്നിങ്ങൾക്ക് കാണാനാവാത്ത നിങ്ങൾ എന്ന പ്രപഞ്ചം! ഈയൊരു സജീവമായ വർത്തമാന ബോധാവസ്ഥയിലാണ് നിങ്ങൾ എന്ന നക്ഷത്ര പിണ്ഡം ചിന്താ ശേഷിയുള്ള നിങ്ങളായിരിക്കുന്നത് എന്നതു പോലെ നിങ്ങൾ എന്ന പ്രപഞ്ച കഷണത്തിന്റെവലിയ രൂപമായ മഹാ പ്രപഞ്ചത്തിലും ആനുപാതികമായി അത് ഉണ്ടായിരിക്കണമല്ലോ? അതല്ലേ യുക്തി- അതല്ലേ ശാസ്ത്രം ? അദ്വൈതാവസ്ഥയിൽ ഒന്നായിരുന്ന ഈ ശാക്തിക സംവിധാനത്തിന്റെ ഒരു കുഞ്ഞു ഭാഗംഉൾക്കൊള്ളുന്നു എന്നതിനാൽ തന്നെ നിങ്ങൾ പുറത്തേക്ക് പ്രസരിപ്പിച്ച ഊർജ്ജ സംഘാതങ്ങൾരൂപപ്പെടുത്തിയതല്ലേ നിങ്ങളുടെ ജീവിതം? എങ്കിൽ പ്രപഞ്ച ബോധാവസ്ഥയുടെ ചിന്താ സരണിയിൽ എമർജിങ് എന്ന് വിശേഷിപ്പിക്കപ്പെടുന്നഅത്യതിശയകരമായ അസുലഭ മുഹൂർത്തത്തിൽ സംഭവിച്ച അത്ഭുത പ്രതിഭാസമല്ലേ ജീവൻ ? കേവലമായഒറ്റകളായി ഉണ്ടായിരുന്ന ആദിമ ആറ്റങ്ങൾക്ക് ഒന്ന് കൂടിച്ചേരണമെന്ന് തോന്നിയ ആ ചിന്താ രൂപത്തിൽ നിന്ന്തുടങ്ങുകയല്ലേ നമ്മുടെ ചരിത്രം ? മോളീക്യൂളായി, കോശങ്ങളായി, ബഹുകോശങ്ങളായി ഇന്ന് ഇവിടെയെത്തിനിൽക്കുകയല്ലേ നമ്മൾ? ഇത് പ്രപഞ്ചത്തോടൊപ്പം എന്നെന്നും ഉണ്ടായിരുന്നതും ഇനിയും പ്രപഞ്ചത്തോടൊപ്പം എന്നെന്നുംഉണ്ടായിരിക്കുന്നതുമായ സജീവമായ ചിന്താ രൂപത്തിന്റെ പ്രായോഗിക പരിപാടി ആയി സ്വയം അനുഭവിച്ചറിയുന്ന ഏതെങ്കിലും അറിവില്ലാത്തവർ ഇതിനെ ദൈവം എന്ന് അർത്ഥം വരുന്ന ഏതെങ്കിലും ശബ്ദങ്ങളിൽവിശേഷിപ്പിച്ചു പോയെങ്കിൽ ദയവായി അവരോട് ക്ഷമിച്ചു കള പണ്ഡിതന്മാരെ ? കിഴക്കനേഷ്യൻ ഭൂവിഭാഗങ്ങളിലെ സിന്ധു നദിയുടെ തീരങ്ങളിലും പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ നീല നദിയുടെ തീരങ്ങളിലുംജീവിച്ചിരുന്ന ജന പഥങ്ങളുടെ ചിന്താ ധാരയിൽ സംഭവിച്ചത് ഇതായിരുന്നു എന്ന് ചരിത്രം നമ്മോടു പറയുന്നു. അനന്ത വിസ്തൃതമായ ഒരു മഹാ വനമാണ് പ്രപഞ്ചമെങ്കിൽ അതിന്റെ അരികിൽ നിൽക്കുന്ന ഒരു ചെറുചെടിയിലെ ഒരില മാത്രമാണ് നമ്മുടെ ഭൂമി. ആ ഇലയിലെ ഏതാനും പൊടികൾ മാത്രമാണ് മനുഷ്യൻ. ഈപൊടികളുടെ സ്തുതി ഗീതങ്ങൾ കൊണ്ട് മഹാവനത്തെ സ്വാധീനിക്കാനാവും എന്നത് മനുഷ്യ സങ്കൽപ്പമാണ്. ഈ സങ്കൽപ്പമാകട്ടെ അവൻ അവനു വേണ്ടി രൂപപ്പെടുത്തിയതാവണം എന്നതാണ് കൂടുതൽ ശരി. തനിക്ക്ഏറ്റവും വിലപ്പെട്ട തന്റെ ജീവിതം തന്റേതായ യാതൊരു പങ്കുമില്ലാതെ അനുഭവിക്കാനായപ്പോൾ അതിന്അനുകൂലമായി നില നിന്ന സാഹചര്യങ്ങളോട് അവനു തോന്നിയ നന്ദി പൂർവകമായ ഇഷ്ടം തന്നെയായിരുന്നുആദ്യത്തെ ആരാധന. കടുത്ത മഴയിൽ നിന്ന് തന്നെ ഒളിപ്പിച്ചു വച്ച പാറപ്പൊത്തിനോട്, ആനയ്ക്ക് കയ്യെത്താത്തവലിയ കല്ലിനോട്, കുടിച്ചും കുളിച്ചും സുഖം അനുഭവിച്ച കുളിരരുവിയോട്, മുഴുത്ത പഴങ്ങൾ പൊഴിച്ചു സമ്മാനിച്ചവലിയ മരത്തോട് ! കൃഷി ആരംഭിക്കുകയും ഗോത്രം രൂപപ്പെടുകയും ചെയ്തപ്പോൾ തങ്ങളുടെ ആരാധനാ മൂർത്തികളെയും ഒപ്പംകൂട്ടുവാൻ മനുഷ്യൻ മറന്നില്ല. അവർക്കു വേണ്ടി അവർ പണിഞ്ഞ ഇരിപ്പിടങ്ങളായിരുന്നു ഇന്നത്തെപള്ളികളുടെയും ക്ഷേത്രങ്ങളുടെയും മൂല രൂപങ്ങൾ. എഴുതപ്പെട്ട നിയമങ്ങളോടെ മത സംവിധാനങ്ങൾ വന്നപ്പോൾമതങ്ങളും ഗോത്രങ്ങളും പരസ്പ്പരം കലഹിക്കാതെ നില നിൽപ്പിനായുള്ള വിട്ടുവീഴ്ചകളോടെ ഒരുമിച്ച്തുഴഞ്ഞുണ്ടാക്കിയ മനുഷ്യ സംവിധാനങ്ങളാണ് ഇന്ന് ലോകത്തെങ്ങും നില നിൽക്കുന്ന മത സ്വരൂപങ്ങളുംഅവയുടെ ആചാര അനുഷ്ടാനങ്ങളും. ഇവിടെ കടലും കടലാടിയും പോലുള്ള ബന്ധങ്ങളെ മതത്തിനും ദൈവത്തിനും തമ്മിലുള്ളൂ. എങ്കിലും കൊണ്ടുംകൊടുത്തുമുള്ള സാമൂഹിക ഇടപെടലുകളിൽ സാമൂഹ്യ സുരക്ഷിതത്വത്തിന്റേതായ ഒരു ഇടം മതങ്ങൾ മനുഷ്യന്സമ്മാനിക്കുന്നുണ്ട്. ഇതിനു പകരം വയ്ക്കാനുള്ള മാനസിക താക്കോലുകൾ സമ്മാനിക്കുവാൻ ഇതുവരെയുംശാസ്ത്രത്തിനു സാധിച്ചിട്ടില്ലാ എന്നതിനാൽ ഒരു സോഷ്യൽ ക്ലബ് എന്ന നിലയിൽ മതങ്ങളെ നില നിർത്തുന്നത്തന്നെയാവും കാലഘട്ടത്തിന്റെ ആവശ്യ്യം. ഇവിടെ ചൂഷകന്മാർ രൂപപ്പെടുന്നുണ്ടെങ്കിൽ അവരെ പടിയടച്ച് പിണ്ഡം വയ്ക്കുക എന്നതായിരിക്കണം മനുഷ്യസ്നേഹികളായ മതാനുയായികളുടെ പ്രഥമ കർമ്മ പരിപാടി. ഏതൊരു സംവിധാനത്തിലും എന്ന പോലെശാസ്ത്രീയവും സത്യ സന്ധവുമായ അറിവുകൾ മനുഷ്യ വർഗ്ഗത്തെ മുന്നോട്ടു നയിക്കുകയും അവരുടെകാലുകളിലെ അവശേഷിക്കുന്ന ചങ്ങലകൾ കൂടി അഴിഞ്ഞു വീഴുവാൻ അതവരെ സഹായിക്കുകയും ചെയ്യുംഎന്നതാവും ഇനി സംഭവിക്കുക. ചരിത്രവും ശാസ്ത്രവും സത്യവും സമന്വയിപ്പിക്കുന്ന സ്വതന്ത്ര ചിന്തകനാണ് മൈത്രേയൻ. അക്കാദമിക് ശാസ്ത്രദൈവങ്ങളുടെ ആക്രോശത്തിൽ അദ്ദേഹത്തിന്റെ ശബ്ദം മുങ്ങിപ്പോകുന്നു എന്നേയുള്ളു. തങ്ങളുടെ ഇസങ്ങളുടെകാവൽ ദണ്ഡുകൾ പേറുന്ന പത്മനാഭ ദാസന്മാരായ അടിപൊളിക്കാർ ആരെയും അംഗീകരിക്കുകയേയില്ല എന്നത്ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ ? ആദിയന്തങ്ങൾക്ക് അതീതമായ അനന്തതയാണ് പ്രപഞ്ചം എന്ന ദാർശനിക കാഴ്ചപ്പാട് തന്നെയാണ്മൈത്രേയൻ ആവർത്തിക്കുന്നത്. അതിനെ 1380 കോടി കൊല്ലങ്ങൾക്ക് മുൻപുള്ള ബിഗ്‌ബാംഗിന്റെസർവ്വേക്കല്ലിൽ പിടിച്ചു കെട്ടാനാണ് വൈശാഖൻ തമ്പിയുടെ ശ്രമം. ഇതിനിടയിൽ രണ്ടു പേരും ഒരുപോലെ കൈകോർക്കുന്ന ഒരിടമുണ്ട്. അതാണ് ദൈവം ഇല്ല എന്ന പൊതു ഇടം. ഭാര്യാവീട്ടിലേക്ക് യാത്ര ചെയ്യുന്ന മാന്യ ദേഹത്തിന് ഇടയ്ക്കു ചിന്ന വീട്ടിൽ ഒന്നിറങ്ങിയിട്ട് പോകണം എന്ന്തോന്നുന്നത് അയാളുടെ ചിന്തയിൽ രൂപം കൊള്ളുന്ന ഒരു പദ്ധതി ആയിരിക്കണമല്ലോ? ആ ഒരു ചിന്തതന്നെയല്ലേ ഒറ്റകളായി ഉണ്ടായിരുന്ന സ്വതന്ത്ര ആറ്റങ്ങൾക്ക് ഒന്ന് തമ്മിൽ ചേരണം എന്ന എമർജിങ്ഉണ്ടാവുന്നതും അവിടുന്നുള്ള പരിണാമത്തിലെ ഇന്നുകളിൽ നമ്മൾ നമ്മളായിരിക്കുന്നതും. ? ഈ ചിന്ത രൂപം കൊള്ളുന്ന ഒരു പ്രചോദന കേന്ദ്രം സ്വഭാവികമായും ഉണ്ടായിരിക്കണമല്ലോ? ആ കേന്ദ്രം തന്നെആയിരിക്കണമല്ലോ ഈ കാര്യത്തിന്റെ മുൻ കാരണം ? ഇതിനും മുൻപ് മറ്റൊരു കരണമുണ്ടെങ്കിൽ ആ കാരണംതന്നെ പിന്നോട്ട് പോയിപ്പോയി അതിന്റെ ആദ്യ കാരണത്തിൽ എത്തുമല്ലോ ? ആ ആദ്യ കാരണം കാര്യമായിഭവിച്ചതാണ് പ്രപഞ്ചം എന്നതിനാൽ പ്രപഞ്ചത്തിനു പുറത്ത് കാരണം തേടുന്ന മൈത്രേയനും വൈശാഖനുംഇരുട്ടിൽ ഇല്ലാത്ത പൂച്ചയെ തപ്പുന്ന ദാർഷ്ട്യത്തിന്റെ പുറം കുപ്പായങ്ങൾ വെറുതേ എടുത്തണിയുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത് ! പ്രപഞ്ചം സത്യമാണെങ്കിൽ അതിന്റെ ആത്മ സത്തയുടെ ചിന്താ സ്വരൂപമായ ചൈതന്യവും സത്യം തന്നെയാണ്, ആയിരിക്കുമല്ലോ ? ലബോറട്ടറി വിശകലനങ്ങൾക്കു വിധേയമാവാത്ത ഈ സത്യം തിരിച്ചറിയാൻകഴിയണമെങ്കിൽ നിങ്ങളെ നിങ്ങളാക്കുന്ന നിങ്ങളുടെ ചേതനയെയും ലബോറട്ടറിയിൽ വച്ച്‌പരിശോധിച്ചറിയണം. താന്താങ്ങളുടെ സിദ്ധാന്തങ്ങളുടെ വാൾപ്പല്ലുകളാൽ അറുത്തു മുറിച്ച് പ്രദർശിപ്പിക്കുമ്പോൾപരമമായ സത്യത്തിന്റെ യഥാർത്ഥ രൂപം വികൃതമാവുന്നു. അത് കൊണ്ട് തന്നെ ആഴക്കാഴ്ചയില്ലാതെതൊലിപ്പുറത്ത് ചിന്തിക്കുന്ന പണ്ഡിത വേഷ ധാരികൾകക്ക് സത്യം കണ്ടെത്താൻ ഒരുപക്ഷേ അവരുടെജീവിതകാലം തന്നെ പോരാതെ വന്നേക്കാം എന്നതിനാൽ അത് തികച്ചും സ്വാഭാവികവും തന്നെആയിരിക്കുമല്ലോ ?
കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

അനുഭവക്കനലുകളുടെ ആഴങ്ങള്‍ ( തുടർച്ച ) മറ്റൊന്ന് ആത്മകഥയ്ക്ക് ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ പ്രത്യേകതയാണ്. ആ ഭാഷയ്ക്ക് മുന്നൊരുക്കങ്ങളോ ഉടുത്തുകെട്ടോ ഇല്ല. അത് കാര്യകാരണ ബന്ധങ്ങളിലൂടെയുള്ള, സുതാര്യമായ ഒരു വെളിപ്പെടലാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭാവനാസിദ്ധിയോടുള്ള വെല്ലുവിളിയാണ്. അതിന് ഒരേകാലം അന്യതാബോധവും അതിനു സമശീര്‍ഷ മായ സ്വാതന്ത്ര്യബോധവുമുണ്ട്. ഇതു രണ്ടും സമ്യക്കായിത്തീര്‍ന്ന ഭൗതിക പ്രപഞ്ചത്തെയാണ് കാരൂര്‍ ഭാഷയിലൂടെ സൃഷ്ടിന്മുഖമാക്കിത്തീര്‍ക്കുന്നത്. ഈ അര്‍ത്ഥത്തില്‍ ദാര്‍ശനികമായ ഒരു ഭാവതലത്തിലേക്ക് അനുഭവങ്ങള്‍ ഒഴുകിപ്പരക്കുന്നുണ്ട്. ഇത്തരം അനുഭവത്തിന്‍റെ അടിസ്ഥാന സ്വഭാവം ഏറെക്കുറെ കാരൂര്‍ ഉപയോഗിച്ചിട്ടുള്ള […]



