ന്യായസാര കഥകൾ 7 – (എം.രാജീവ് കുമാർ)

Facebook
Twitter
WhatsApp
Email

അശോകവനികാ ന്യായം


“ലങ്കയിലോ ഉദ്യാനങ്ങൾക്കു പഞ്ഞം ?
എന്നിട്ടും അശോകവനികയിൽ തന്നെ രാവണൻ സീതയെ കൊണ്ടിരുത്തി ഒളിപ്പിച്ചതെന്തിനാ ?
“എന്തിനാന്ന് രാവണനോടു പോയി ചോദിക്ക്! ” ” ചോദിക്കാനൊന്നുമില്ല അതൊരു യാദൃശ്ചികത മാത്രം.അങ്ങനെ രാവണൻ ചെയ്തു പോയി. “
“ഇപ്പോൾ അത് പറയാൻ കാരണം? “
” രാവണൻ പിടികിട്ടാപ്പുള്ളികളായൊളിപ്പിക്കുന്നവരെ രാവണൻ തന്നെ കണ്ടെത്തുകയും ചെയ്യുന്ന കാലമായതു കൊണ്ട് “
“പോലീസിന്റെ കാര്യമാണോ?”
” അല്ല രാവണന്റെ കാര്യം. “
” അതിന് രാവണനെന്തു പിഴച്ചു. ?
തുല്യ ഗുണവാന്മാരായ ഭരണപക്ഷത്തെ പലരിൽ ഒരാൾക്കു മുൻഗണന നൽകുന്ന നിക്ഷ്പക്ഷത മാത്രമല്ലേ രാവണനും കാണിച്ചുള്ളൂ.. അല്ലാതെ ഹിംസിച്ചോ.! അശോകവനികയിൽ കണ്ണൂ വെട്ടിച്ചൊളിപ്പിച്ചു.. “
അതാണ് അശോകവനികാ ന്യായം

About The Author

Leave a Reply

Your email address will not be published. Required fields are marked *