കനമുള്ള നീണ്ട വിഷാദം…… – (പുഷ്പ ബേബി തോമസ് )

Facebook
Twitter
WhatsApp
Email

കനമുള്ള നീണ്ട വിഷാദം

ഇരുൾ നിറച്ചൊരെൻ
മനസ്സിൽ
ചിന്തകളിൽ
മോഹങ്ങളിൽ
പ്രതീക്ഷയുടെ തിരി തെളിയിക്കാനുളള
എന്റെ പാഴ്ശ്രമങ്ങൾ .
പരിഭവങ്ങളെ മറന്ന്
മോഹങ്ങളെ ചവിട്ടിയൊതുക്കി
സ്വപ്നങ്ങളെ ചുട്ടെരിച്ച്
ഞാനല്ലാതെ ഇഴയും നിമിഷങ്ങൾ .
വിരഹത്തീയെരിയും മെത്തയെ
കണ്ണീരിനാൽ അണയ്ക്കാൻ
വെറുതെ ശ്രമിച്ച്
നിരാശയുടെ പാതാളത്തിൽ നരകിക്കാതെ
എന്നെയെരിയ്ക്കും അഗ്നിയിൽ
ഞാനെരിഞ്ഞ് അമരട്ടെ !!!

About The Author

Leave a Reply

Your email address will not be published. Required fields are marked *