LIMA WORLD LIBRARY

‘മോദി അതീവ ബുദ്ധിമാന്‍’; ജി20 ഉച്ചകോടിക്ക് പിന്നാലെ വീണ്ടും പ്രശംസിച്ച് പുടിന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ വീണ്ടും അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മോദിയെ അതീവ ബുദ്ധിമാനാണെന്ന് വിശേഷിപ്പിച്ച പുടിന്‍ അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഇന്ത്യ സുപ്രധാന മുന്നേറ്റങ്ങള്‍ കൈവരിച്ചെന്നും പറഞ്ഞു. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രശംസ. റഷ്യന്‍ വാര്‍ത്താ പ്ലാറ്റ്ഫോമായ ആര്‍ടി ന്യൂസ് പുറത്തുവിട്ട വീഡിയോയിലാണ് പുടിന്‍ മോദിയെ പ്രശംസിച്ചത്.

‘പ്രധാനമന്ത്രി മോദിയുമായി ഞങ്ങള്‍ വളരെ നല്ല രാഷ്ട്രീയ ബന്ധമാണ് പങ്കിടുന്നത്. അദ്ദേഹം അതീവ ബുദ്ധിമാനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ വികസനത്തില്‍ വളരെ വലിയ കുതിച്ചുചാട്ടം നടത്തുന്നു. ഇന്ത്യയുടെയും റഷ്യയുടെയും താല്‍പ്പര്യം പൂര്‍ണ്ണമായും നിറവേറ്റുന്നു,’പുടിന്‍ പറഞ്ഞു.

റഷ്യയെ കുറ്റപ്പെടുത്താതെ യുക്രൈന്‍ സംഘര്‍ഷത്തില്‍ സമാധാനത്തിന് ഊന്നല്‍ നല്‍കുന്ന ഡല്‍ഹി പ്രഖ്യാപനത്തെ മോസ്‌കോ ഒരു ‘നാഴികക്കല്ല്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നേരത്തെ ഉല്‍പ്പാദനരംഗത്ത് അടക്കം സംരംഭകത്വം വര്‍ദ്ധിപ്പിക്കുന്നതിനായി 2014-ല്‍ മോദി ആരംഭിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെ പുടിന്‍ പ്രശംസിച്ചിരുന്നു. ആഭ്യന്തര വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയുടെ വിജയത്തില്‍ നിന്ന് റഷ്യക്ക് പഠിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ (ഇഇഎഫ്) സംസാരിക്കുകയായിരുന്നു പുടിന്‍,

”അന്ന് ഞങ്ങള്‍ക്ക് ആഭ്യന്തരമായി നിര്‍മ്മിച്ച കാറുകള്‍ ഇല്ലായിരുന്നു, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ പല പങ്കാളികളും ഇത് അനുകരിക്കണമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ നിര്‍മ്മാണത്തിലും ഉപയോഗത്തിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടി പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ഉല്‍പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെയാണ് മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ നയങ്ങളെ അദ്ദേഹം പ്രശംസിച്ചത്.

പുടിന്‍ പറഞ്ഞു, ‘നിങ്ങള്‍ക്കറിയാമോ, മുമ്പ് ഞങ്ങള്‍ നമ്മുടെ രാജ്യത്ത് കാറുകള്‍ നിര്‍മ്മിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അത് ചെയ്യുന്നു.1990 കളില്‍ നമ്മള്‍ വന്‍തോതില്‍ വാങ്ങിയ മെഴ്സിഡസ്/ ഔഡി കാറുകളേക്കാള്‍ ഞങ്ങള്‍ നിര്‍മ്മിച്ച കാറുകള്‍ വളരെ ഒതുക്കമുള്ളതാണെന്നത് ശരിയാണ്. എന്നാല്‍ അത് ഒരു പ്രശ്‌നമല്ല. റഷ്യയില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തികച്ചും നല്ലതാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ പലരും കാണിച്ച പാത പിന്തുടരണമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയെ നോക്കിയാല്‍ മതി.അവിടെയുള്ളവര്‍ ഇന്ത്യയില്‍ തന്നെ കാറുകള്‍ നിര്‍മ്മിക്കുന്നതിലും അവ ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നു’, പുടിന്‍ പറഞ്ഞു.

പുടിന്‍ മുമ്പും മേക്ക് ഇന്‍ ഇന്ത്യയെ പുകഴ്ത്തി

ഇതാദ്യമായല്ല പുടിന്‍ റഷ്യയുടെ ആഭ്യന്തര ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനിടയില്‍ ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെ പുകഴ്ത്തുന്നത്.ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ മോദിയെ തന്റെ സുഹൃത്ത് എന്ന് വിളിച്ച് പുടിന്‍ ഒരുപാട് പ്രശംസിച്ചിരുന്നു.’മേക്ക് ഇന്‍ ഇന്ത്യ’യെ പുകഴ്ത്തിയ പുടിന്‍, അതിന്റെ നേട്ടം ഇന്ത്യക്കാണെന്നും പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ ആശയം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px