Rahul Gandhi Pet Dog Name: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ നായയ്ക്ക് ‘നൂറി’ എന്ന് പേരിട്ടതിനെതിരെ എഐഎംഐഎം നേതാവ് മുഹമ്മദ് ഫർഹാൻ. രാഹുലിന്റെ നടപടി മുസ്ലീം പെൺകുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. മൂന്ന് മാസം പ്രായമുള്ള ‘ജാക്ക് റസ്സൽ ടെറിയർ’ നായ കുട്ടിയെയാണ് രാഹുൽ സ്വന്തമാക്കിയത്, ഇതിന് നൂറി എന്ന് പേരുമിട്ടു.
“രാഹുൽ ഗാന്ധി തന്റെ വളർത്തുനായയ്ക്ക് നൂറി എന്ന് പേരിട്ടപ്പോൾ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി ശക്തമായി എതിർത്തു. രാഹുൽ ഗാന്ധിയുടെ നടപടി അപലപനീയവും ലജ്ജാകരവുമാണ്. നായയ്ക്ക് നൂറി എന്ന് പേരിട്ടത് അതേ പേരിലുള്ള മുസ്ലീം പെൺകുട്ടികൾക്ക് അപമാനകരമാണ്. മുസ്ലീം പെണ്കുട്ടികളോടും മുസ്ലീം സമുദായത്തോടുമുള്ള ഗാന്ധി കുടുംബത്തിന്റെ ബഹുമാനത്തെ ഇത് പ്രതികൂലമായി കാണിക്കുന്നു.” എഐഎംഐഎം നേതാവ് മുഹമ്മദ് ഫർഹാൻ ആരോപിച്ചു.
ഗോവയിൽ നിന്ന് നായ്ക്കുട്ടിയെ ദത്തെടുത്തതും തന്റെ അമ്മയ്ക്ക് സമ്മാനമായി ഡൽഹിയിലേക്ക് കൊണ്ടുവന്നതും കാണിക്കുന്ന വീഡിയോ കോൺഗ്രസ് നേതാവ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു. “നൂറി ഗോവയിൽ നിന്ന് നേരെ ഞങ്ങളുടെ കൈകളിലേക്ക് പറന്നു, ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി മാറി” രാഹുൽ ഗാന്ധി വീഡിയോയിൽ പറഞ്ഞു.
വീഡിയോയിൽ സോണിയ ഗാന്ധി നൂറിയെ ചേർത്തുപിടിച്ച് “അവൾ വളരെ സുന്ദരിയാണ്” എന്ന് പറയുന്നതും കേൾക്കാമായിരുന്നു. രാഹുലിന് നന്ദി പറഞ്ഞ സോണിയാ ഗാന്ധി നയകുട്ടിക്കൊപ്പം സമയം ചെലവഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
Credits: https://malayalam.indiatoday.in/













