LIMA WORLD LIBRARY

സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ? – (കാരൂര്‍ സോമന്‍, ചാരുംമൂട്)

കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തില്‍ ഡോ.സുകുമാര്‍ ആഴിക്കോടിന് ശേഷം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ വൈകിയെത്തിയ വിവേകംപോലെ പ്രശസ്ത സാഹിത്യകാരനും ക്രാന്തദര്‍ശിയുമായ എം.ടി.വാസുദേവന്‍ നായരുടെ വാക്കുകള്‍ വാളുകൊടുത്തു വെട്ടുന്നതുപോലെ തൂലിക വാളായി മാറുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പല ഹൃദയങ്ങളില്‍ അത് ആഴത്തില്‍ തുളച്ചിറങ്ങി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഈ അവസരം ഓര്‍മ്മ വന്നത് വിപ്ലവസാഹിത്യ സാംസ്‌കാരിക നായകന്മാരായ റഷ്യയുടെ രാഷ്ട്രപിതാവ് ലെനിനും, ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നിരീശ്വരവാദി, നാടകകൃത്ത്, നോവലിസ്റ്റ്, തത്വചിന്തകന്‍ ജീന്‍ പോള്‍ സാര്‍ത്താണ്. അദ്ദേഹത്തിന്റ 1938 […]

മകരജ്യോതി – (ജയകുമാർ കോന്നി)

മലമേലുദിക്കുംദിവ്യ ജ്യോതിസ്സേ, മാമലനാടിൻ മാലകറ്റാനണഞ്ഞ , മണിദീപമേയെൻ മണികണ്ഠനേ, മതിമോഹനമീ മകരജ്യോതി, മകരസന്ധ്യാംബരംമോക്ഷദായകം മൂല്യച്ചുതികളാം തിമിരംമൂടും മാനവമാനസ ഗഹ്വരങ്ങളിൽ മന്ത്രാക്ഷരങ്ങളാംതത്ത്വമസിതൻ മഹസ്സായിജ്വലിക്കും മണിദീപമേ മണികണ്ഠാശരണം ശരണം  മഹിഷീമർദ്ദകാ മംഗളംപൂക്കുമീമകര സംക്രാന്തിയിൽ ശരണംശരണം മണികണ്ഠാ ശരണംശരണം മണികണ്ഠാ . കാന്തമലതൻകാന്തിയായി ജ്വലിക്കും കാലാന്തകസൂനോ കാത്തരുളീടുക . ശരണംശരണം മണികണ്ഠാ . കാന്താരതാരകമേനിൻ ദർശനം കൈവല്യദായകം കാലാന്തകസൂനോ കാത്തരുളീടുക കലിദോഷഹരണംമോക്ഷ ദായകം കാത്തരുളീടുക മണികണ്ഠാ ശരണംശരണം മണികണ്ഠാ മണികണ്ഠാ മണികണ്ഠാ ശരണംശരണം മണികണ്ഠാ

വാൾ – (പി എസ് പ്രഭാവതി)

മൂന്ന് പെൺമക്കളും മേക്കപ്പ് കഴിഞ്ഞു. മൂത്തവൾ കടും ചുവപ്പ് ലിപ്സ്റ്റിക്കിട്ട് ചുണ്ടുകളെ വരച്ച് ഒരു പരുവമാക്കി. പൊടിയും ചൂടും തണുപ്പും ഏൽക്കരുത്.കടും ചുവപ്പ് കണ്ട് മദിയിളകുന്നവൻ്റെ (വളുടെ) കരണം പൊട്ടിക്കാൻ പത്ത് നഖങ്ങളിൽ പത്ത് നിറം പിടിപ്പിച്ചു വച്ചിട്ടുണ്ട്. രണ്ടാമത്തവൾ പരമശിവൻ്റെ ചിത്രം പോലെയാണ് സ്റ്റൈലാക്കിയിരിക്കുന്നത്.  മുടിയെല്ലാം തൂത്ത് വാരിനെറുകയിൽ വട്ടംചുറ്റി കറുത്ത പ്ലാസ്റ്റിക് പാമ്പിനെ ചുറ്റി. കഴുത്തിൽ നാലു് മടക്കിൽ രുദ്രാക്ഷമാല ചുറ്റി. ഇത് ഒറിജിന ലോ ഡൂപ്ലിക്കേറ്റോ എന്ന് പരിശോധിച്ചില്ല. മൂന്നാമത്തവൾ തിരികക്കെട്ടും ജീൻസും […]

അനാദി – ( ശ്രീ മിഥില )

കാൽത്തളകളിലെന്റെ മുഴുഭ്രാന്തിനെ തളച്ച് മാറിലെ രക്തത്താൽ മാന്ത്രികലേപനം ചെയ്ത് ഉടൽരൂപങ്ങളെ മനുഷ്യ പ്രകൃതത്തിലേക്ക് മനോഭാവങ്ങളാക്കിച്ചേർത്ത് നിദ്രാവർത്തത്തിലെ നീളൻകുപ്പായം ഊരിയെറിഞ്ഞ് രാത്രിതൻ ചിലങ്കച്ചിനുക്കുകൾ അകറ്റിനിർത്തി ആദിതാളം ശ്രവിച്ച് മൂവന്തിയോളം മുങ്ങാങ്കുഴിയിട്ട് മുത്തിച്ചുവപ്പിച്ച മൂക്കുത്തിയിട്ട് കാതമകലെ കാതോർത്തിരുന്ന് കണ്ണീർപ്പെയ്ത്താൽ കരിമഷി മായ്ച്ച് പുകയുമടുപ്പിൽ തിളപ്പിച്ചൂറ്റി പകലാറുവോളം ചുക്കുകാപ്പി കുടിച്ച് നനഞ്ഞ പാടുകൾ ഉണങ്ങാതിരിക്കാൻ ഉറങ്ങാതിരുന്നു

Shame on You, Shame on You – (Gracy Mathew)

Long long ago How long I know not In the beginning When creation fell within The parenthesis of time and space God created heaven and earth And everything within it As crown of all His work He fashioned man with his own hands To crown him, formed the last of all Last but the best, […]

ചില പിതൃസ്മരണകള്‍ – (സണ്ണി തായങ്കരി)

ഇത് തിരക്കുകളുടെ ലോകം. ആര്‍ക്കും ആരേയും പരിഗണിക്കാനാവാത്ത കാലം. തിരക്കുകള്‍മൂലം ബന്ധങ്ങള്‍ കണ്ണിയറ്റുപോകാതിരിക്കാനാവണം വര്‍ഷത്തിലൊരിക്കല്‍ നാമൊക്കെ ചില കാര്യങ്ങള്‍ക്കായി ലോകം കല്‍പിച്ചുനല്‍കിയ ഓര്‍മ ദിനങ്ങളിലൂടെ യാന്ത്രികമായെങ്കിലും കടന്നുപോകുന്നത്. തിരക്കുപിടിച്ച എല്ലാ മക്കള്‍ക്കുമായി ലോകം മനസ്താപത്തോടെ കരുതിവച്ച ദിനങ്ങളില്‍ ഒന്നാണിത്. സങ്കടങ്ങള്‍ പങ്കുവെയ്ക്കാനില്ലാത്തവര്‍ക്കായി ഒരു ദിനം… പിതൃദിനം… പിതൃശൂന്യതയുടെ സന്ദേശവാഹകരെന്ന് ആരും മുദ്രകുത്താതിരിക്കാന്‍ വക്കുപൊട്ടിയ വാക്കുകളിലൂടെയും പഴകിത്തേഞ്ഞ പുതുകാല ഇമോജികളിലൂടെയും അവര്‍ക്കായി ആയുരാരോഗ്യം ആശംസിക്കാന്‍ ആധുനിക ലോകം പുതുതലമുറയുടെ പരിമിതികള്‍ മനസ്സിലാക്കി കല്‍പ്പിച്ചുനല്‍ കിയ മറ്റൊരു ഔദ്യോഗിക ദിനം. […]

പുതു വത്സരപ്പുതുമ – {Mary Alex (മണിയ )}

പുതു വർഷത്തിൻ പുലരിയിതിൽ പുത്തൻ ചിന്തകളൊടുണർന്നീടാം പുത്തനുണർവ് ലഭിച്ചിടുവാൻ പുതു പൂക്കൾ നോക്കി രസിച്ചീടാം  പുതുപൂക്കൾ നിറയെ കണ്ടീടാൻ പുലർകാലെ എഴുനേൽക്കേണം പല ചെടികൾ തൊടിയിൽ നട്ടാലേ പുതു പുതു പൂക്കൾ പുഷ്പ്പിക്കൂ പഴയവയെല്ലാം കളയരുതേ, പലരുണ്ടതിനായ് കേഴുന്നോർ പല പുതുമയുമുണ്ടാക്കാം പാഴ്‌ വസ്തുവിൽ ശ്രദ്ധിക്കിൽ. പുത്തനുടുപ്പുകളല്ലേലും,നൽകാം പാഴായ് വെറുതേ പോകാതെ  പഴയവ,നമുക്കു ചുറ്റും ഉണ്ടല്ലോ  പലരും അതിനായ് കൈ നീട്ടാൻ പുത്തൻ ചിന്തയിലൊന്നായി പല നന്മകൾ മാളോർക്കായ് പാഴായ് ജന്മം പോകാതെ പുതുമകൾ കാട്ടി ജീവിക്കാം […]

ബൈബിളിലെ പെൺ മനസ്സുകൾ പ്രകാശനം ചെയ്തു

കൊച്ചി. എഴുത്തുകാരിയും സംവിധായികയുമായ ജെസ്സി മരിയ രചിച്ച “ബൈബിളിലെ പെൺ മനസ്സുകൾ ” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. പുനലൂർ ബിഷപ് റൈറ്റ് റവ.ഡോ. സിൽവെസ്റ്റർ പൊന്നു മുത്തൻ , ലില്ലി ജോസഫിന് ഗ്രന്ഥം നല്കി പ്രകാശന കർമ്മം നിർവ്വഹിച്ചു. കച്ചേരിപ്പടി ആശീർ ഭവനിൽ നടന്ന ചടങ്ങിൽ അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു. ജീവൻ ബുക്സ് മാനേജർ ഫാ.അലക്സ് കിഴക്കേ കടവിൽ കപ്പു ച്ചിൻ , സത്യദീപം ചീഫ് എഡിറ്റർ ഫാ.മാത്യു കിലുക്കൻ, ആശീർ ഭവൻ […]