പുതു വർഷത്തിൻ പുലരിയിതിൽ
പുത്തൻ ചിന്തകളൊടുണർന്നീടാം
പുത്തനുണർവ് ലഭിച്ചിടുവാൻ
പുതു പൂക്കൾ നോക്കി രസിച്ചീടാം
പുതുപൂക്കൾ നിറയെ കണ്ടീടാൻ
പുലർകാലെ എഴുനേൽക്കേണം
പല ചെടികൾ തൊടിയിൽ നട്ടാലേ
പുതു പുതു പൂക്കൾ പുഷ്പ്പിക്കൂ
പഴയവയെല്ലാം കളയരുതേ,
പലരുണ്ടതിനായ് കേഴുന്നോർ
പല പുതുമയുമുണ്ടാക്കാം
പാഴ് വസ്തുവിൽ ശ്രദ്ധിക്കിൽ.
പുത്തനുടുപ്പുകളല്ലേലും,നൽകാം
പാഴായ് വെറുതേ പോകാതെ
പഴയവ,നമുക്കു ചുറ്റും ഉണ്ടല്ലോ
പലരും അതിനായ് കൈ നീട്ടാൻ
പുത്തൻ ചിന്തയിലൊന്നായി
പല നന്മകൾ മാളോർക്കായ്
പാഴായ് ജന്മം പോകാതെ
പുതുമകൾ കാട്ടി ജീവിക്കാം .











