LIMA WORLD LIBRARY

മകരജ്യോതി – (ജയകുമാർ കോന്നി)

മലമേലുദിക്കുംദിവ്യ ജ്യോതിസ്സേ,
മാമലനാടിൻ മാലകറ്റാനണഞ്ഞ ,
മണിദീപമേയെൻ മണികണ്ഠനേ,
മതിമോഹനമീ മകരജ്യോതി,
മകരസന്ധ്യാംബരംമോക്ഷദായകം
മൂല്യച്ചുതികളാം തിമിരംമൂടും
മാനവമാനസ ഗഹ്വരങ്ങളിൽ
മന്ത്രാക്ഷരങ്ങളാംതത്ത്വമസിതൻ
മഹസ്സായിജ്വലിക്കും മണിദീപമേ
മണികണ്ഠാശരണം ശരണം
 മഹിഷീമർദ്ദകാ
മംഗളംപൂക്കുമീമകര സംക്രാന്തിയിൽ
ശരണംശരണം മണികണ്ഠാ
ശരണംശരണം മണികണ്ഠാ .
കാന്തമലതൻകാന്തിയായി ജ്വലിക്കും
കാലാന്തകസൂനോ കാത്തരുളീടുക .
ശരണംശരണം മണികണ്ഠാ .
കാന്താരതാരകമേനിൻ ദർശനം
കൈവല്യദായകം
കാലാന്തകസൂനോ കാത്തരുളീടുക
കലിദോഷഹരണംമോക്ഷ ദായകം
കാത്തരുളീടുക മണികണ്ഠാ
ശരണംശരണം മണികണ്ഠാ
മണികണ്ഠാ മണികണ്ഠാ ശരണംശരണം മണികണ്ഠാ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px