ധന്യം ജീവിതം – സംഗീതം ! – (ജയൻ വർഗീസ്)

പഞ്ചഭൂതങ്ങളേ, നിങ്ങളാം പജ്ഞരം എന്തിനായെന്നെ ഉണർത്തി? ഹന്ത! യടങ്ങാത്ത മോഹ ഭാംഗങ്ങളിൽ എന്തിനായെന്നെ മയക്കി? ഏതോ അനന്തമാം താളവിസ്‌മൃതി യുടെ ധൂളിയായ് ഞാനുറങ്ങുമ്പോൾ, കാലമാം സന്ദേശ വാഹകൻ വന്നെന്റെ കാതിൽപ്പറഞ്ഞൊന്നുണരാൻ! ഭ്രൂണമായ്, ബീജമായ്, രൂപമായ്, ഭാവമായ് ഞാനാം സമസ്യ വളർന്നു! *’ അന്നം ഹി ഭൂതാനാം ജേഷ്ഠ ‘ മെൻ ചുറ്റിലും സന്നാഹമായി വന്നെത്തി; അഗ്നിയായ്, ജലമായ്, വായുവായ്, പൃഥിയായ്, ആകാശമായി നിറയുമ്പോൾ, സ്ഥൂല പ്രപഞ്ച പരിച്ഛേദമാമെന്റെ സൂഷ്മ സഞ്ജീവനി നീയല്ലോ? നിന്റെ പ്രസാദ നിഗൂഢത ചൂഴുമീ, മന്വന്തരങ്ങളിലൊന്നിൽ, എന്നെ നീ നിർത്തി, യൊരു ചെറു നാളമായ് നിന്റെ പ്രകാശം പരത്താൻ?! ഒന്നുമേയല്ല ഞാനെങ്കിലുമീ യുഗ- മൊന്നിച്ചു നമ്മൾ തുഴഞ്ഞു! എന്റെ വെറും മുളം തണ്ടിന്റെ പാഴ് ശ്രുതി മില്ലേനിയങ്ങൾ കടന്നു! എന്താനെനിക്കൊരു യോഗ്യത? പാഴ് മുളം തണ്ടല്ലേ? കേവല ധൂളിയല്ലേ? എന്നിട്ടും നിൻ ചുണ്ടിൽ ചേർത്തുനീ, ഭൂപാള ഗന്ധർവ ഗാനമെനിക്ക് നൽകി! മണ്ണിന്റെ മാറിൽ വിടർന്നു നിൽക്കാനൊരു ചെമ്പനീർപ്പൂവാക്കി യെന്നെ മാറ്റി! ഇത്തിരിച്ചേലും, സുഗന്ധവുമായിയെൻ സത്തയിലെന്നും വിരുന്നു വന്നു! ഒന്ന് ഞാൻ ചൊല്ലുന്നു, നിന്നെ മറന്നുള്ള- തൊന്നുമെനിക്ക് വേണ്ടെൻ ജീവനിൽ! ഒന്നായ്, അനശ്വര സംഗീത ബിന്ദുവായ് നിന്നിലലിയാ, നെനിക്ക് മോഹം!! ഉജ്ജ്വലിക്കട്ടെ നീ, യെൻ വിളക്കിൽ,സ്വച്ഛ സംഗീതമാവട്ടെ യെൻ വീണയിൽ! നിത്യം വിടർന്നു വിലസട്ടെ, നന്മയാ – മിത്തിരി വെട്ടമീ മൺ ചിരാതിൽ!!
silent witness, silent thief – ( Kezia Kurian )

They say our hair holds memories. As each moment passes, each strand gets longer, making the memories grow as part of it. Falling to the ground, Snip after snip, In every strand, A story told of memories both old and new, Memories both good and bad, Memories I thought I’d always have good faith in. […]
നേതൃത്വം പദവിയല്ല; പ്രവര്‍ത്തനമാണ് – (അഡ്വ.ചാര്‍ളി പോള്‍ )

സമഗ്രത, ഉള്‍ക്കാഴ്ച, ഉള്‍ക്കൊള്ളല്‍ എന്നീ മൂന്ന് കാര്യങ്ങള്‍ മാറിയ കാലഘട്ട ത്തിലെ നേതാക്കളില്‍ ഉണ്ടാകണം. വിലയിരുത്താനും വീണ്ടെടുക്കാനും വിഭാവനം ചെയ്യാനും എന്നാലെ സാധിക്കൂ. രാഷ്ട്രീയരംഗത്ത് നിന്ന് വലിയൊരു വിഭാഗം മിടുക്കരും സമര്‍ഥരും മാറിനില്‍ക്കുകയാണ് കേരളത്തില്‍. ഒരു നിലവാരത്തകര്‍ച്ച രാഷ്ട്രീയരംഗത്തുണ്ട്. പലരും അവരുടെ പദവികളും സ്ഥാനവും നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ പ്രതിഭയും പ്രതിബദ്ധതയും ഉള്ള മിടുക്കര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കുകയോ ഒഴിവാക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. അവഗണന കാണുമ്പോള്‍ മിടുക്കരായവര്‍ പരിഗണിക്കപ്പെടുന്ന മറ്റ് മേഖലകളിലേക്ക് തിരികെ പോകും. പ്രതിഭാശാലികളെ ജനം ഉള്‍ക്കൊള്ളും. […]
കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

അദ്ധ്യായം- 8 വെര്‍സൈല്‍സ് കൊട്ടാരത്തിലെ സാഹിത്യ പ്രതിഭകള്‍ അത്യപൂര്‍വ്വങ്ങളായ ഛായാപടങ്ങളും ശില്പങ്ങളും കലാരൂപങ്ങളും കൊട്ടാരപ്പൊലിമ കളും വെര്‍സൈല്‍സ് കൊട്ടാരമാകെ പ്രകാശം പരത്തുന്നു. രാജകുടുംബത്തിന്‍റെ മാത്രമല്ല മറ്റ് പ്രമുഖരുടെയെല്ലാം ചെറുതും വലുതുമായ പ്രതിമകളു~്. ഓരോ പ്രതിമകളും ക~ു നടക്കുന്നതിനിടയില്‍ പ്രേത്യകം ശ്രദ്ധിച്ചത് 1226 ല്‍ ജീവിച്ചിരുന്ന വിശുദ്ധ ലൂയിസ്, 1562 ല്‍ ജീവിച്ചിരുന്ന വിശുദ്ധ ആന്‍ഡ്രു, 1396 ല്‍ ജീവിച്ചിരുന്ന അഡ്മിറല്‍ വീനീ,അഡ്മിറല്‍ ഡംപി യര്‍ തുടങ്ങി സൈന്യാധിപന്മാരുടെ മാര്‍ബിള്‍ ശില്പങ്ങള്‍ മാത്രമല്ല കാത്തോലിക്ക കര്‍ദ്ദി നാളന്മാരുമു~്. രാജ്യത്തിന്‍റെ […]
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 17 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം 17 ശ്രീ ബുദ്ധന്‍റെ മുന്നിലെത്തിയ വഴികള്‍ എവിടെ അഭയം തേടുമെന്നായിരുന്നു മനസ്സില്‍ നിറഞ്ഞുനിന്ന ചോദ്യം. അവര്‍ അടുത്തു വരുന്തോറും ആകുലത വര്‍ദ്ധിച്ചു. ടിക്കറ്റ് എടുത്തിരുന്നെങ്കില്‍ യാത്ര ഇത്രമാത്രം ക്ലേശകരമാകില്ലായിരുന്നു. രക്ഷപ്പെടാനുളള വഴികള്‍ ആരാഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ട്രെയിനിന്‍റെ വേഗം കുറഞ്ഞ് സൈറണ്‍ മുഴങ്ങിയത്. ട്രെയിന്‍ ഏതോ ഒരു സ്റ്റേഷനില്‍ നില്‍ക്കാന്‍ പോകുന്നു. അപ്പോഴേക്കും ചെക്കര്‍ എന്‍റെയടുക്കല്‍ എത്തിയിരുന്നു. എന്‍റെയടുത്തായി രണ്ടു പേര്‍ നില്പുണ്ട്. ഞാന്‍ ജീവനറ്റവനെ പോലെ അയാളെ തറപ്പിച്ചു നോക്കിയിട്ട് ടിക്കറ്റ് എടുക്കുന്ന ഭാവത്തില്‍ പോക്കറ്റിലിരുന്ന […]
MALABAR AFLAME : Lesson 24 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 24. The masked All bonhomie ended. Danny caught the bag and looked at her amazed. What did I do to make her angry? Eyes ablaze, face red, red walked up to Danny n snatched the bag and briskly walked to the car. When she opened the […]
പാഠം -1: ഹരിതകം – (സന്ധ്യ അരുൺ)

“ഇലകൾ പച്ച, പൂക്കൾ മഞ്ഞ” കുട്ടികൾ അത്യുത്സാഹത്തിലാണ്. പാട്ടിൻ്റെ താളത്തിൽ നൃത്തച്ചുവട് വെക്കുന്നുമുണ്ട് ചിലർ. സ്കൂൾ മൈതാനത്തിൻ്റെ അതിരിൽ വാക, തണൽ വിരിച്ച കോണിൽ പരിസ്ഥിതി പഠനം പൊടിപൊടിക്കുകയാണ്. ആരും നട്ടു നനക്കാതെ ഗുൽമോഹർ നിരകളും, കർണ്ണികാരങ്ങളും തലയിൽ തീ വെയിൽ നാളങ്ങളെ പൂക്കളായി ചൂടി, വേനലിൽ തണലും വസന്തവും വിരിയിക്കുന്ന പ്രകൃതിയുടെ മാജിക്, കുട്ടികളെ വിസ്മയിപ്പിക്കുമാറ്, പാടിയും പറഞ്ഞും സൗമ്യ ടീച്ചർ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. കൊറോണയുടെ കഠിന തടവുകാലം പിന്നിട്ട്, വിദ്യാലയങ്ങൾ ഉണർന്നു വരുന്നേയുള്ളൂ. ഓൺലൈൻ […]
ശാന്തം – ( കാർത്തി ചാരുംമൂട് )

മൗനത്തിന്റെ ചെങ്കുത്തായ മലനിരകളിൽ ഇതുവരെ പറയാത്ത സംഘർഷങ്ങളുടെ കാട് പൂക്കുന്നു. ഒരു മിന്നായ നോട്ടം കൊണ്ടതിനെ ഒരിതൾ പോലും പൊഴിയാതെ വായിച്ചെടുക്കുന്നു. മറ്റാരുമറിയാതെ ചിറി വലിയാത്തൊരു പുഞ്ചിരിയിൽ അത് ബാഷ്പീകരിക്കുന്നു. കണ്ണനക്കം കൊണ്ട് സുഖമാണോന്നൊരു ചോദ്യം ചോദിക്കാതെ ചോദിക്കുന്നു. അതേയെന്നുത്തരം മിണ്ടാതെ മിണ്ടുന്നു. ഇന്ന് ജോലിയില്ലേ? ഷർട്ട് കൊള്ളാല്ലോ നാളെ എപ്പോൾ വരും? പനി കുറവുണ്ടാ? തുരുതുരെ ഒച്ചയില്ലാത്ത വർത്തമാനങ്ങൾ അവിടമാകെ പരക്കുന്നു. പരിഭവങ്ങൾ ആവലാതികൾ സങ്കടങ്ങൾ പ്രതിഷേധങ്ങൾ ഉടലില്ലാത്ത പ്രണയം ലിപികളില്ലാത്തൊരു കവിത കൈമാറുന്നു. മിണ്ടാതെ […]
കുറ്റബോധം – (ജോസ് ക്ലെമെന്റ് )

കുറ്റബോധം ജീവിതം മൃതതുല്യമാക്കുകയും ജീവിതം കെടുത്തിക്കളയുന്നവരും എന്നാൽ യാതൊരുവിധ ഭാവ വ്യത്യാസവുമില്ലാതെ അഭിനയിച്ചു ജീവിക്കുന്നവരുമുണ്ട്. കുറ്റബോധത്തിന്റെ കനവും തീവ്രതയുമേറുന്നത് നാം ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്കെതിരെ തെറ്റ് ചെയ്യുമ്പോഴാണ് . ഇങ്ങനെ കുറ്റബോധത്തിലകപ്പെടുന്നവർ സ്വതന്ത്രരാകാൻ ആശ്രയിക്കുന്നത് തങ്ങളുടെ തന്നെ മരണത്തിലൂടെയാണ്. ഒരു കയറും യൂദാസും മനോമുകുരത്തിൽ തെളിഞ്ഞു വരുന്നില്ലേ ? കുറ്റബോധം നമ്മുടെ കാഴ്ചയെക്കൂടെ മറച്ചു കളയും. അങ്ങനെയൊരാളെയും നാം ഓർക്കുന്നില്ലേ? സ്നാപകന്റെ തലയറുത്ത ഹേറോദോസ്!കുറ്റബോധം കാഴ്ചയെ വികലമാക്കും. കുറ്റബോധത്തിലകപ്പെട്ടവരെ രക്ഷിക്കാൻ നിരുപമമായ സ്നേഹത്തിനും എളിമയ്ക്കും മാത്രമേ സാധിക്കൂ.The […]
പരീക്ഷാക്കാലമായതിനാൽ ഓർമ്മവന്നൊരു കാര്യമാണ്….. – (ജയരാജ് മിത്ര)

പരീക്ഷാക്കാലമായതിനാൽ ഓർമ്മവന്നൊരു കാര്യമാണ്….. പണ്ടുമുതലേ മനസ്സിൽ അനിഷ്ടത്തോടെയും രോഷത്തോടെയും കൊണ്ടുനടക്കുന്ന വിഷയം ആണ്. പരീക്ഷയുടെ സമയം കഴിയുന്നതിന് അഞ്ച് മിനിറ്റ് മുമ്പേ ഒരു വാണിങ്‌ബെൽ അടിക്കും. ഇത് എന്തിനാണെന്ന്; പരീക്ഷാനിയമങ്ങളിൽ എന്താണ് പറയുന്നത് എന്നെനിക്കറിയില്ല. എന്നാൽ, സാമാന്യബുദ്ധിയ്ക്ക് ആലോചിച്ചാൽ മനസ്സിലാവുന്നൊരു കാര്യമുണ്ട്. എൻ്റെ ആ തോന്നൽ ഇങ്ങനെയാണ്. ഒരു ഉപന്യാസം തിരക്കിട്ട് എഴുതിക്കൊണ്ടിരിക്കുന്ന കുട്ടിയ്ക്ക്, അതൊന്ന് വൃത്തിയ്ക്ക് പറഞ്ഞവസാനിപ്പിക്കാൻ നൽകുന്ന ചുരുക്കസമയമാണിത്. പരീക്ഷയെഴുത്തിൽ സമയബോധം നഷ്ടപ്പെട്ട കുട്ടികളെ ഒന്നോർമ്മപ്പെടുത്തുന്നതിനാണിത്. എഴുതുന്നതിനിടയ്ക്ക് പെട്ടെന്ന് ഓർമ്മകിട്ടാത്തതിനാൽ ഗ്യാപ്പിട്ട് വെച്ച ഒറ്റവാക്കിലെ […]
ഓർമ്മിക്കാൻ ചിലതുള്ള മറവി – (ഡാലിയ)

എന്റെയോര്‍മ്മകള്‍ വിരിഞ്ഞ ചില്ലയില്‍ കൂടുവച്ചുവോ മറവിതന്‍ കിളി. അകലെയെങ്ങെങ്ങോ പറന്നകന്നിട്ടു തിരികെയെത്തുവാന്‍ മറന്നൊരാക്കിളി നീറുമെന്റെയീ വിരഹനോവതില്‍ മനംതകര്‍ന്നൊരെന്‍ കനവിലെ കിളി പറയുവാനേറെ കരുതിവയ്ക്കിലും പറയാതെ പോകും മൗനമാം കിളി കരളിലെ നാളം കെടാന്‍ തുടങ്ങുമ്പോള്‍ കനല്‍ക്കാറ്റായി പറന്നുപോം കിളി കൊഴിഞ്ഞ പൂവുകള്‍ പെറുക്കിയന്തിക്കു വിളക്കൊരുക്കുമെന്‍ വിധുരയാം കിളി നീറുമോര്‍മകള്‍ മിഴിയില്‍ക്കുത്തുമ്പോള്‍ പനിനീര്‍തൂകുന്ന മറവിപ്പൈങ്കിളി നിനക്കുവേണ്ടി ഞാൻ കൊരുക്കാന്‍ വച്ചൊരാ കുറുമൊഴിമുല്ല കൊഴിഞ്ഞു തീര്‍ന്നുപോയ് മറക്കുവാനേറെ മനസ്സിലെങ്കിലും വെറുതെയോര്‍മിക്കാന്‍ കൊതിക്കുമെന്‍ കിളി.
കലയിലെ സവര്‍ണ്ണ അവര്‍ണ്ണ ചിന്തകള്‍ – (കാരൂര്‍ സോമന്‍, ചാരുംമൂട്)

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതുപോലെ കലാമണ്ഡലത്തിലെ നര്‍ത്തകിയും അധ്യാപികയുമായ സത്യഭാമ നിഷേധാത്മക സമീപനമാണ് കുട്ടികളുടെ കാര്യത്തില്‍ സ്വീകരിച്ചത്. ڇകറുത്ത നിറമുള്ള കുട്ടികളെ മത്സരത്തിനയക്കില്ലڈ. ഇപ്പോള്‍ മനസ്സ് മന്ത്രിക്കുന്നത് മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അന്നത്തെ സവര്‍ണ്ണ കവികളെ മാത്രം ഉള്‍പ്പെടുത്തി ڇകവി ഭാരതംڈ എന്ന കൃതി പുറത്തിറക്കി. ആ സാംസ്കാരിക ജീര്‍ണ്ണതയ്ക്കെതിരെ സവര്‍ണ്ണ കവികള്‍ക്കും അവര്‍ണ്ണ കവികള്‍ക്കും തുല്യത നല്‍കി സരസ കവി മൂലൂര്‍ ڇകവി രാമായണംڈ രചിച്ചു. മനുഷ്യരെല്ലാം സമന്മാരെന്ന് വിശ്വസിക്കുന്ന […]



