പഞ്ചഭൂതങ്ങളേ, നിങ്ങളാം പജ്ഞരം
എന്തിനായെന്നെ ഉണർത്തി?
ഹന്ത! യടങ്ങാത്ത മോഹ ഭാംഗങ്ങളിൽ
എന്തിനായെന്നെ മയക്കി?
ഏതോ അനന്തമാം താളവിസ്‌മൃതി യുടെ
ധൂളിയായ് ഞാനുറങ്ങുമ്പോൾ,
കാലമാം സന്ദേശ വാഹകൻ വന്നെന്റെ
കാതിൽപ്പറഞ്ഞൊന്നുണരാൻ!
ഭ്രൂണമായ്, ബീജമായ്, രൂപമായ്,
ഞാനാം സമസ്യ വളർന്നു!
*’ അന്നം ഹി ഭൂതാനാം ജേഷ്ഠ ‘ മെ
സന്നാഹമായി വന്നെത്തി;
അഗ്നിയായ്, ജലമായ്, വായുവായ്, പൃ
ആകാശമായി നിറയുമ്പോൾ,
സ്ഥൂല പ്രപഞ്ച പരിച്ഛേദമാമെന്
സൂഷ്മ സഞ്ജീവനി നീയല്ലോ?
നിന്റെ പ്രസാദ നിഗൂഢത ചൂഴുമീ,
മന്വന്തരങ്ങളിലൊന്നിൽ,
എന്നെ നീ നിർത്തി, യൊരു ചെറു നാ
നിന്റെ പ്രകാശം പരത്താൻ?!
ഒന്നുമേയല്ല ഞാനെങ്കിലുമീ യുഗ-
മൊന്നിച്ചു നമ്മൾ തുഴഞ്ഞു!
എന്റെ വെറും മുളം തണ്ടിന്റെ പാ
മില്ലേനിയങ്ങൾ കടന്നു!
എന്താനെനിക്കൊരു യോഗ്യത? പാഴ് മു
തണ്ടല്ലേ? കേവല ധൂളിയല്ലേ?
എന്നിട്ടും നിൻ ചുണ്ടിൽ ചേർത്തു
ഗന്ധർവ ഗാനമെനിക്ക് നൽകി!
മണ്ണിന്റെ മാറിൽ വിടർന്നു നിൽക്
ചെമ്പനീർപ്പൂവാക്കി യെന്നെ മാറ്
ഇത്തിരിച്ചേലും, സുഗന്ധവുമായിയെ
സത്തയിലെന്നും വിരുന്നു വന്നു!
ഒന്ന് ഞാൻ ചൊല്ലുന്നു, നിന്നെ
തൊന്നുമെനിക്ക് വേണ്ടെൻ ജീവനിൽ!
ഒന്നായ്, അനശ്വര സംഗീത ബിന്ദുവാ
നിന്നിലലിയാ, നെനിക്ക് മോഹം!!
ഉജ്ജ്വലിക്കട്ടെ നീ, യെൻ വിളക്
സംഗീതമാവട്ടെ യെൻ വീണയിൽ!
നിത്യം വിടർന്നു വിലസട്ടെ, നന്
മിത്തിരി വെട്ടമീ മൺ ചിരാതിൽ!!











