LIMA WORLD LIBRARY

കുറ്റബോധം – (ജോസ് ക്ലെമെന്റ് )

കുറ്റബോധം ജീവിതം മൃതതുല്യമാക്കുകയും ജീവിതം കെടുത്തിക്കളയുന്നവരും എന്നാൽ യാതൊരുവിധ ഭാവ വ്യത്യാസവുമില്ലാതെ അഭിനയിച്ചു ജീവിക്കുന്നവരുമുണ്ട്. കുറ്റബോധത്തിന്റെ കനവും തീവ്രതയുമേറുന്നത് നാം ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്കെതിരെ തെറ്റ് ചെയ്യുമ്പോഴാണ് . ഇങ്ങനെ കുറ്റബോധത്തിലകപ്പെടുന്നവർ സ്വതന്ത്രരാകാൻ ആശ്രയിക്കുന്നത് തങ്ങളുടെ തന്നെ മരണത്തിലൂടെയാണ്. ഒരു കയറും യൂദാസും മനോമുകുരത്തിൽ തെളിഞ്ഞു വരുന്നില്ലേ ? കുറ്റബോധം നമ്മുടെ കാഴ്ചയെക്കൂടെ മറച്ചു കളയും. അങ്ങനെയൊരാളെയും നാം ഓർക്കുന്നില്ലേ? സ്നാപകന്റെ തലയറുത്ത ഹേറോദോസ്!കുറ്റബോധം കാഴ്ചയെ വികലമാക്കും. കുറ്റബോധത്തിലകപ്പെട്ടവരെ രക്ഷിക്കാൻ നിരുപമമായ സ്നേഹത്തിനും എളിമയ്ക്കും മാത്രമേ സാധിക്കൂ.The Confession എന്ന ചലച്ചിത്രം ഇത് അഭ്രപാളികളിലൂടെ വ്യക്തമാക്കുന്നുണ്ട്. Mistakes make us more human എന്ന ചിന്തയോടെ നമ്മൾ നമ്മളോടു തന്നെ കരുണ കാണിക്കണം. ചെയ്തു കൂട്ടുന്ന തിന്മകളും അതിക്രമങ്ങളും അഴിമതികളും കുറ്റബോധമില്ലാതെ തങ്ങളുടെ അലങ്കാരവും അഭിമാനവുമായി കൊണ്ടു നടക്കുന്നവരുമുണ്ട്. ഇവരെ നോക്കി യൂദാസിനോട് പറഞ്ഞതു പോലെ പറയേണ്ടിവരും – ” ഇവർ ജനിക്കാതിരുന്നെങ്കിൽ നന്ന്.”

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px