അദ്ധ്യായം- 8
വെര്‍സൈല്‍സ് കൊട്ടാരത്തിലെ സാഹിത്യ പ്രതിഭകള്‍
അത്യപൂര്‍വ്വങ്ങളായ ഛായാപടങ്ങളും ശില്പങ്ങളും കലാരൂപങ്ങളും കൊട്ടാരപ്പൊലിമ കളും വെര്‍സൈല്‍സ് കൊട്ടാരമാകെ പ്രകാശം പരത്തുന്നു. രാജകുടുംബത്തിന്‍റെ മാത്രമല്ല മറ്റ് പ്രമുഖരുടെയെല്ലാം ചെറുതും വലുതുമായ പ്രതിമകളു~്. ഓരോ പ്രതിമകളും ക~ു നടക്കുന്നതിനിടയില്‍ പ്രേത്യകം ശ്രദ്ധിച്ചത് 1226 ല്‍ ജീവിച്ചിരുന്ന വിശുദ്ധ ലൂയിസ്, 1562 ല്‍ ജീവിച്ചിരുന്ന വിശുദ്ധ ആന്‍ഡ്രു, 1396 ല്‍ ജീവിച്ചിരുന്ന അഡ്മിറല്‍ വീനീ,അഡ്മിറല്‍ ഡംപി യര്‍ തുടങ്ങി സൈന്യാധിപന്മാരുടെ മാര്‍ബിള്‍ ശില്പങ്ങള്‍ മാത്രമല്ല കാത്തോലിക്ക കര്‍ദ്ദി നാളന്മാരുമു~്. രാജ്യത്തിന്‍റെ ചരിത്ര രേഖകള്‍ കാത്ത് സംരക്ഷിക്കുന്നതില്‍ ലൂയിസ് ഫിലിപ്പ് രാജാവാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തത്. പാശ്ചാത്യ ലോകത്തിന് മാത്രമല്ല ലോകത്തെ സാഹിത്യ സാംസ്കാരിക വളര്‍ച്ചക്കും ഉയര്‍ച്ചക്കും വേ~ി ധാരാളം സംഭാവനകള്‍ ചെയ്ത ഗ്രീക്ക് ഇംഗ്ലീഷ് സാഹിത്യ ചരിത്രം പോലെ ഫ്രഞ്ച് സാഹിത്യ സര്‍ഗപഥങ്ങള്‍ ധാരാളമാണ്. റഷ്യ, ഗ്രീക്ക്, ഇംഗ്ലീഷ്, റഷ്യന്‍ ചരിത്രം. അവരുടെ പുസ്തകങ്ങള്‍ ഇതിഹാസ ഗ്രന്ഥങ്ങളായി ഇന്നും ജീവിക്കുന്നു.
പത്തൊന്‍പതാം നൂറ്റാ~ിലെ ഗാലറിയില്‍ ക~ത് പ്രമുഖ സാഹിത്യകാരന്മാരുടെ, കവികളുടെ ശില്പങ്ങളാണ്. ഫ്രഞ്ച് ഭാഷയുടെ പിതാവായി അറിയപ്പെടുന്ന ജൂലീസ് ഗബ്രിയേല്‍ വെര്‍നെല്‍ (1828-1905 ). നോവല്‍, നാടകം, കവിത, ശാസ്ത്രം. അദ്ദേഹത്തിന്‍റെ നാല്പത്തിനാല് നോവലുകളു~്. പ്രമുഖ നാടകകൃത്തു് മോളിയേ, നോവലിസ്റ്റ്, നാടക കൃത്തു് ഹോണോറെ ഡി ബല്‍സാക്, നോവലിസ്റ്റ്, നാടകകൃത്തു് ഴാങ് ഷെനെ, നോവലിസ്റ്റ്, തത്വചിന്തകന്‍ ആല്‍ബര്‍ട്ട് കമ്യൂ. പല പ്രമുഖ ശില്പങ്ങള്‍ ക~ുനടക്കവേ വിക്ടര്‍ ഹ്യൂഗോ, അലക്സാ ~ര്‍ ഡ്യൂമാസ് തുടങ്ങിയവരിലേക്ക് നോക്കി നിന്നു. അവരെ അടക്കം ചെയ്ത പാന്തിയോണ്‍ കാണാന്‍ പോകുന്നതിനാല്‍ ഇവിടെ എഴുതുന്നില്ല. അടുത്ത ശില്പത്തിലേക്ക് നോക്കി. ചെറുകഥയുടെ ആരംഭം അമേരിക്കയെങ്കിലും ചെറുകഥയുടെ പിതാവായി അറിയപ്പെടുന്ന മോപ്പസാങ് (1850-1893) പാരിസിലെ പാസ്സി ഗ്രാമത്തില്‍ ജനിച്ചു. വിവാഹിതനല്ല. നോവലിസ്റ്റ്, കഥാകാരന്‍, കവി. മുന്നൂറ് കഥകള്‍, ആറ് നോവലുകള്‍, മൂന്ന് യാത്രാവിവരണങ്ങള്‍. 1880 ല്‍ ഇറങ്ങിയ ‘ബുള്‍ ദെ സുഫ്’ ആണ് ഏറ്റവും മികച്ച ചെറുകഥ. ഇതിന് വലിയ സ്വീകാര്യത ലഭിച്ചു. കഥ ഏതുവിധത്തിലാണ് എഴുതേ~തെന്നും കഥ വെറും കഥകളല്ല അത് ജീവിത യാഥാര്‍ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്നതാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. 1881 ല്‍ ഇറങ്ങിയ ‘ലാ മൈസോന്‍ ടെല്ലിര്‍’ എടുത്തുപറയേ~ ചെറുകഥയാണ്. 1880 ല്‍ അദ്ദേഹ ത്തിന്‍റെ കവിത ‘ഡെസ് വേര്‍സ്’ പുറത്തു വന്നു. 1883 ല്‍ ഇറങ്ങിയ മികച്ച നോവലാണ് ‘യൂനിവി’ 1884 ല്‍ ഇറങ്ങിയ യാത്രാവിവരണമാണ് ‘ഔസോളിയില്‍’. ഫ്രാന്‍സ് 1870 ല്‍ ഓ സ്ട്രിയ -ജര്‍മ്മന്‍ ആറു മാസം നീ~ുനിന്ന യുദ്ധത്തെപ്പറ്റി എഴുതിയതാണ് ‘ബാള്‍ ഓഫ് ഫാറ്റ്’.ഇങ്ങനെ വിഭിന്നങ്ങളായ മാതൃകസത്ത നിറഞ്ഞ ധാരാളം കൃതികള്‍ സാഹിത്യ ലോകത്തിന് ലഭിച്ചു.
പതിനൊന്നാമത്തെ വയസ്സില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മ ചെറുപ്പം മുതല്‍ നല്ല വായനാശീലമുള്ള വ്യക്തിയായിരിന്നു. മകനെ നല്ല വായനാശീലമുള്ളവനായി ചെറുപ്പം മുതല്‍ പരിശീലിപ്പിച്ചു. അമ്മയുടെ ശീലം മകനും വളര്‍ത്തിയെടുത്തു. മോപ്പസാ
ങ്ങിന്‍റ കഥകളെ വാഴ്ത്തിപ്പാടുന്നതിന്‍റെ പ്രധാന കാരണം കഥകളിലെ പ്രതിപാദനരീതിയും കഥാപാത്രങ്ങളെ ചിറകുകളിലേറ്റി ഉന്നതിയിലെത്തിച്ചു് ലഭിക്കുന്ന അനുഭൂതി മാധു ര്യങ്ങളാണ്. അത് വായനക്കാരുടെ മനസ്സില്‍ തുടിച്ചു നില്‍ക്കുന്നു. അഭിഭാഷക ബിരുദം നേടിയ ശേഷം 1872 -1880 ല്‍ സര്‍ക്കാര്‍ ജോലി ചെയ്തു. അതില്‍ മടുപ്പ് തോന്നി മോപ്പസാങ് പട്ടാളത്തില്‍ ചേര്‍ന്നു. കലര്‍പ്പില്ലാത്ത മനുഷ്യ സ്നേഹിയും, അനീതിക്കെതിരെ പോരടിച്ചു കൊ~ിരിന്ന മോപ്പസാങ്ങിന്‍റെ ഓരോ കഥകളും കാറ്റുപോലെ മൂളിമൂളിപ്പറന്നാണ് ഫ്രാന്‍സിന്‍റെ മാത്രമല്ല ലോകമെമ്പാടുമെത്തിയത്. ഈ മഹാപ്രതിഭ ജന്മദേശമായ പാസ്സിയില്‍ നാല്പത്തി ര~ാം വയസ്സില്‍ അന്തരിച്ചു. പാരിസിലെ മോന്‍റപാര്‍സസ്സ് ശ്മശാന മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
ഓരോ ഗാലറികള്‍ കെടാവിളക്കുകള്‍ അന്തിചുവപ്പ് പരത്തി പ്രകാശിക്കുന്നു. യാത്രി കര്‍ ഒറ്റയായും കൂട്ടമായും നടക്കുന്നു. ഞാന്‍ അടുത്ത ശില്പത്തിനടുത്തേക്ക് നടന്നു. ഓരോ ശില്പങ്ങളിലും ക്യാമറക്കണ്ണുകള്‍ മിന്നിമറയുന്നു. മുന്നില്‍ തുറിച്ച കണ്ണുകളുമായി പതിനെട്ടാം നൂറ്റാ~ില്‍ ജീവിച്ചിരുന്ന ലോക സാഹിത്യ ചരിത്രത്തില്‍ ആയുധത്തേക്കാള്‍ മൂര്‍ച്ചയേറിയ തൂലികയുമായിട്ടെത്തിയ മരണംവരെ വിവാദനായകനായിരുന്ന വോള്‍ട്ടയര്‍ (1694-1778). അദ്ദേഹത്തിന്‍റെ ജീവചരിത്രം എത്രയെഴുതിയാലും തീരില്ല. വോള്‍ട്ടയര്‍ എന്നത് തൂലിക നാമമാണ്. (യഥാര്‍ത്ഥ പേര് ഫ്രാന്‍സ്വാ മരി അരോവെറ്റ്). വോള്‍ട്ടയര്‍ ജനിച്ചത് 21 നവംബര്‍ 1694 സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലാണ്. മാതാപിതാക്കള്‍ ഫ്രാന്‍സ്വാ അറൗവേ, മരി മാര്‍ഗരിറ്റെ ദാമയുടെ അഞ്ചു മക്കളില്‍ അവസാനത്തെ മകന്‍. ഏഴ് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. ചെറുപ്പത്തില്‍ തന്നെ ഫ്രഞ്ച്, ഗ്രീക്ക്, ലത്തീന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ പാണ്ഡിത്യം നേടി. ലോകത്തെ എല്ലാം ഭാഷകളോടും അതിരറ്റ ആദരവാണ് കാട്ടിയത്. സഞ്ചാരികള്‍ അടുത്തേക്ക് വരുന്നത് ക~് ഞാന്‍ മാറി നിന്നു. അവിടെ നിന്ന് മാറിപോകാന്‍ മനസ്സ് വന്നില്ല. വാക്കുകള്‍ അക്ഷരാഗ്നിയെന്ന് പഠിപ്പിച്ച മഹാ പ്രതിഭയുടെ മിഴികളിലുമു~് ആ അഗ്നിജ്വാല. രാജഭരണം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന രാജസിംഹാസനത്തിലേക്ക് മുള്ളുവള്ളിപ്പടര്‍പ്പുപോലെയാണ് അക്ഷരങ്ങള്‍ വളര്‍ന്നത്. സിംഹാസനത്തിലിരുന്ന ലൂയി പതിനഞ്ചാമന്‍ രാജാവിന്‍റെ ഞരമ്പുകളില്‍ രക്തം പൊടി ഞ്ഞുകൊ~ിരിന്നു.
സര്‍ഗ്ഗശക്തിയുടെ വിത്തെറിഞ്ഞു ഫലം കൊയ്തവരാണ് ഫ്രാന്‍സിലെ സാഹിത്യ പ്രതിഭകള്‍. അവരില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഫ്രഞ്ച് വിപ്ലവത്തില്‍ പങ്കെടുത്ത മഹാപ്രതിഭയാണ് വോള്‍ട്ടയര്‍. നാടകം, തത്വശാസ്ത്രം, കവിത, ചരിത്രം, നോവല്‍, ലേഖനങ്ങള്‍ തുടങ്ങിയവയാണ്. അദ്ദേഹത്തിന്‍റെ പ്രശസ്ത കൃതികള്‍ നാടകം ‘ഈഡിപെ’ (1718), വിഷാദ നാടകം ‘സൈര്‍’ (1732 ), ചരിത്ര പുസ്തകം ‘ഏജ് ഓഫ് ലൂയിസ് തകഢ ‘ (1751), വളരെ പ്രസിദ്ധമായ ജീവിതത്തിന്‍റെ അനന്തമായ ഇടങ്ങളിലൂടെ സഞ്ച രിക്കുന്ന പ്രശസ്ത ദൈവശാസ്ത്ര നോവല്‍ ‘കാന്‍ഡീഡ്’. ശുഭാപ്തിവിശ്വാസം. (1759), ‘ഡിക്ഷനെയെര്‍ ഫിലോസഫിക്’ തത്വശാസ്ത്ര കൃതി (1764). രാജ സിംഹാസനത്തിനും, മതമേധാവികള്‍ക്കെതിരെ എഴുതിയതിന് പലതവണ വോള്‍ട്ടയര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലില്‍ കിടന്നു. പുസ്തകങ്ങള്‍ കത്തിച്ചു. ഇതിലൊന്നും വോള്‍ട്ടയര്‍ കുലുങ്ങിയില്ല. ലൂയി പതിനഞ്ചാമന്‍ രാജാവ് 1716 ല്‍ ടുലിയിലേക്ക് നാടുകടത്തി. പാരിസില്‍ 1717 ല്‍ മടങ്ങിയെത്തി. ‘ലിബെല്‍സ്’ എന്ന കവിതയില്‍ കുടി അധിക്ഷേപം നടത്തിയതിന് വീ~ും ബാസ്റ്റൈയിലേക്ക് നാടുകടത്തി (16.05.1717 15.04 .1718) ബാസ്റ്റൈല്‍ ജയിലില്‍ ഒരു വര്‍ഷം കഴിഞ്ഞു മടങ്ങിയെത്തി. പാരിസില്‍ കടക്കാന്‍ രാജാവ് അനുവദിച്ചില്ല. അദ്ദേഹം ജനീവ യിലേക്ക് പോയി. അവിടെവെച്ചു് പല കൃതികളും രചിക്കപ്പെട്ടു. ഫ്രാന്‍സിലേക്ക് വന്നത്തീയിട്ടു നശിപ്പിച്ചു. കുറച്ചുകാലം സ്വിറ്റ്സര്‍ല~ിലും താമസിച്ചു. അവിടെനിന്നെത്തിയ പല കൃതികളും നിരോധിക്കപ്പെട്ടു. നീ~ വര്‍ഷങ്ങള്‍ കഴിഞ്ഞു മടങ്ങിയെത്തി. വീ~ും വിവാ ദങ്ങളിലായി ബാസ്റ്റൈയിലേക്ക് 1726 ല്‍ നാടുകടത്തി. അവിടെ നിന്നാണ് അദ്ദേഹം ഇംഗ്ല ~ിലേക്ക് രക്ഷപ്പെടുന്നത് (1726 -1729). ഇംഗ്ല~് – ഫ്രാന്‍സ് രാജവാഴ്ചകളെപ്പറ്റി വോള്‍ട്ടയര്‍ എഴുതിയത്. ഇംഗ്ല~ിലെ പൗരന്മാര്‍ക്ക് വ്യക്തി സ്വാതന്ത്ര്യമു~്. രാജാക്കന്മാര്‍ ജനങ്ങളെ പീഡിപ്പിക്കുന്നില്ല. ഫ്രാന്‍സില്‍ ഏകാധിപതികളാണ്. ചോദ്യം ചെയ്താല്‍ തടങ്കലില്‍ കിടത്തും അല്ലെങ്കില്‍ നാട് കടത്തും. ബ്രിട്ടനിലെ രാജാവ് ജോര്‍ജ് ഒന്നാമന്‍ (1714 -27) അദ്ദേഹത്തിന് പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു. രാജാവും ഫ്രഞ്ച് ലാറ്റിന്‍ ഭാഷകളില്‍ ജ്ഞാനിയും സാഹിത്യ സൃഷ്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയായിരിന്നു. വോള്‍ട്ടയര്‍ എഴുതിയത് ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേ~ി മാത്രമായിരുന്നില്ല ഒപ്പം മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുകൂടിയായിരിന്നു. ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ധാരാളം ലേഖ നങ്ങള്‍ പ്രസിദ്ധികരിച്ചു. ആധുനിക ശാസ്ത്രത്തിന് അടിത്തറയിട്ട സര്‍, ഐസക്ക് ന്യുട്ടന്‍റെ ജ്യോതിശാസ്ത്രവും, സൗരയൂഥ -നക്ഷത്രങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ ഇടയായി. ‘സര്‍’ പദവി ലഭിക്കുന്ന ആദ്യ ശാസ്ത്രജ്ഞനാണ് ഐസക്ക് ന്യൂട്ടന്‍. വില്യം ഷേക്സ്പിയര്‍ നാടകങ്ങളും ത്വത്വജ്ഞാനിയായ ജോണ്‍ ലോക്കിന്‍റെ കൃതികളും ഏറെ സ്വാധിനിച്ചു. മൂന്ന് വര്‍ഷങ്ങള്‍ ഇംഗ്ല~ില്‍ പാര്‍ത്തു.
സമൂഹത്തില്‍ കാണുന്ന അനീതി, അന്ധത ഒരു സര്‍ഗ്ഗ പ്രതിഭയുടെ മനസ്സിനേല്‍ ക്കുന്ന മുറിവുകളാണ്. ആ പ്രതിമയിലേക്ക് നോക്കി നില്‍ക്കെ എന്‍റെ മനസ്സിലേത്തിയത് വാല്മീകി മഹര്‍ഷിയുടെ ‘മാനിഷാദ’ യാണ്. വോള്‍ട്ടയര്‍ അത് വായിച്ചു കാണണം. അതുകൊ~ാകണം ഹിന്ദു സംസ്കാരം ശാന്തിയുടെ സഹാനുഭൂതിയുടെ എന്ന് പറയു കയും യഹൂദ -ക്രിസ്ത്യന്‍ -ഇസ്ലാം അതല്ലെന്ന് തുറന്നെഴുതിയത്. ഒരു ഇണക്കിളിയെ അമ്പേറ്റു വീഴ്ത്തിയ കാട്ടാളന്‍റെ സ്വഭാവഗുണങ്ങള്‍ രാജാക്കന്മാരും മതമേധാവികളും പിന്തുടരുന്നുവെന്ന് വോള്‍ട്ടയര്‍ മനസ്സിലാക്കിയോ?വാവിട്ടു കരയുന്ന ഇണക്കിളിയുടെ വിലാപം വോള്‍ട്ടയറില്‍ അലയടിച്ചിട്ടുേ~ാ? വാല്മീകിയെ കാളിദാസന്‍ വിളിച്ചത് ‘രുദിതാനുസാരി’ എന്നാണ്. വിലപിക്കുന്നവന് പിറകെ സഞ്ചരിക്കുന്നവരാണ് സര്‍ഗ്ഗ പ്രതിഭകള്‍. വാല്‍മീകി മഹര്‍ഷിയുടെ ജീവിതവും ആ പാതയിലായിരിന്നു.
നിശബ്ദമായി ഉറങ്ങിക്കിടന്ന വാക്കുകളെയുണര്‍ത്തി ശക്തമായി വാദിച്ചുകൊ~് പൗരസ്വാതന്ത്ര്യത്തിനായി പോരാടിയ മഹാപ്രതിഭ. രാജ സിംഹാസനങ്ങളെ മാത്രമല്ല സങ്കു ചിത വിശ്വാസത്തില്‍ കഴിയുന്ന കത്തോലിക്ക സഭയെയും വെറുതെ വിട്ടില്ല. മതങ്ങളും മതാനുഷ്ടാനങ്ങളും ആരുടെ നിര്‍മ്മിതിയാണ്? മതമുള്ളവനും ഇല്ലാത്തവനും സ്വാതന്ത്ര്യം വേണം. സഭയുടെ, വിശ്വാസത്തിന്‍റെ പേരില്‍ ആരെയും തളച്ചിടരുത്. സഭക്കുള്ളിലെ അനീ തിയെ ചോദ്യം ചെയ്യാന്‍ അനുവാദമില്ല. വിശ്വാസികള്‍ സഭയുടെ അടിമയല്ല. വോള്‍ട്ടയറുടെ ഓരോ വാക്കുകളും പോപ്പിന്‍റെ ശിരസിനേറ്റ പ്രഹരങ്ങളായിരിന്നു. സഭാ നേതൃത്വം അദ്ദേ ഹത്തെ നിരീശ്വരവാദിയായി മുദ്രകുത്തി. വാള്‍ട്ടയര്‍ എഴുതിയത്. ‘ദൈവം പ്രപഞ്ചത്തെ സൃഷ്ഠിച്ചു’. നന്മ തിന്മകള്‍ വിളമ്പിക്കൊടുത്തു. നന്മയും തിന്മയും തമ്മിലടിച്ചു ചോരപ്പു ഴയൊഴുക്കുന്നു. അത് വിലാപങ്ങളാകുന്നു. മണ്ണിലെ ജീവികള്‍ തമ്മിലടിക്കുന്നു. അത് ക~ിരുന്ന് ചിരിക്കുന്ന സ്വര്‍ഗ്ഗത്തിലെ ദൈവവും മണ്ണില്‍ ദൈവത്തിന്‍റെ പ്രജകളും. എവിടെ സ്നേഹം, കാരുണ്യം, സാഹോദര്യം?
പാരിസില്‍ തിരിച്ചെത്തിയ വോള്‍ട്ടയര്‍ വിധവയും ഗണിത-ഭൗതക ശാസ്ത്രജ്ഞ യുമായിരുന്ന എമിലി ദുഷാത് ലെറ്റുമായി പതിനഞ്ചു വര്‍ഷക്കാലം ഒന്നിച്ചു പാര്‍ത്തു. ആ കാലങ്ങളില്‍ അവര്‍ ചരിത്ര -ശാസ്ത്ര വിഷയങ്ങള്‍ പഠിക്കയും എഴുതുകയും ചെയ്തു .പിന്നീട് ക~ത് അനന്തരവളായ മരി ലൂയിസ് മിഞ്ഞൊയുമായുള്ള പ്രണയ കഥകളാണ് പുറത്തുവന്നത്. വോള്‍ട്ടയര്‍ കാമുകിമാരുമായി ഉദ്യാനങ്ങളോ തടാകങ്ങളോ ചുറ്റിക്കറങ്ങാന്‍ പോയിട്ടില്ലെങ്കിലും തന്‍റെ കാമതാപമകറ്റാന്‍ പല സ്ത്രീകളുമായി ബന്ധപ്പെട്ടു. സഭ നേതൃത്വം നിരീശ്വരവാദിയായി വോള്‍ട്ടയറേ മുദ്രകുത്തിയെങ്കിലും മനുഷ്യന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധികാരികളുടെ താല്പര്യങ്ങളെയാണ് അദ്ദേഹം എതിര്‍ത്തത്. അതിന്‍റെ ആഴവും അഴകും തിരിച്ചറിയാന്‍ ഫ്രഞ്ച് ജനതക്ക് 1778 വരെ കാത്തിരിക്കേ~ി വന്നു. ഇരുള്‍ നിറഞ്ഞ മനസ്സു കളില്‍ പ്രകാശരശ്മികള്‍ തെളിയിച്ചുകൊ~് 1778 മെയ് 30 ന് അന്തരിച്ചു.
നമ്മുടെ എം.പി.പോളിനെപോലെ ശവശരീരം പള്ളി കല്ലറയില്‍ അടക്കം ചെയ്യാന്‍ സഭ നേതൃത്വം അനുവദിച്ചില്ല. നാടുകടത്തപ്പെട്ട കേസരി ബാലകൃഷ്ണപിള്ളയെയും ഒരു നിമിഷം ഓര്‍ത്തു. ഫ്രഞ്ച് സാഹിത്യ രംഗത്തുള്ളവരും സുഹൃത്തുക്കളും പ്രതിഷേധിച്ചു. ഒടുവില്‍ ഷാം പെയ്നിലെ സെയ് ലെറെയില്‍ സംസ്കരിച്ചു. ഫ്രഞ്ച് വിപ്ലവ പോരാളിയായ വോള്‍ട്ടയറെ 1791 ല്‍ ദേശീയ അസംബ്ലി അദ്ദേഹത്തിന്‍റെ ശരീരാവശിഷ്ടങ്ങള്‍ വിക്ടര്‍ ഹ്യൂഗോ, അലക്സാ~ര്‍ ഡമാസ് തുടയിവരെയടക്കിയ പാന്തിയോണില്‍ സംസ്കരിച്ചു. ക്രിസ്ത്യന്‍ വിശ്വാസത്തെ എതിര്‍ത്തുകൊ~ിരിന്ന വോള്‍ട്ടയറുടെ വസതി പിന്നീട് ജനീവ ബൈബിള്‍ സൊസൈറ്റിയുടെ ആസ്ഥാനമായി മാറിയത് വോള്‍ട്ടയറുടെ ആത്മാവ് ആത്മീയതയിലേക്ക് വഴിമാറിയോ എന്നറിയില്ല. എന്തായാലും വോള്‍ട്ടയര്‍ വിലപിക്കുന്നവനെ വീശിത്തണുപ്പിക്കാന്‍ വന്ന ഒരു വിശറിയായിരുന്നു. ലോക സാഹിത്യ-സാംസ്കാരിക ചരിത്രത്തില്‍ ഇത്രമാത്രം മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങിയ സാഹിത്യപ്രതിഭകള്‍ കുറവാണ്. ഞാന്‍ പുറത്തുള്ള പുന്തോട്ടത്തിലേക്ക് നടന്നു.
About The Author
No related posts.