കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 7 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 07 മണ്‍ചെരാതുകള്‍ കപ്പല്‍ തകര്‍ന്നു പോകുവാന്‍ തക്കവണ്ണം സമുദ്രത്തില്‍ വലിയൊരു കോള്‍ ഉണ്ടായി. കപ്പല്‍ക്കാര്‍ ഭയപ്പെട്ടു ഓരോരുത്തന്‍ താന്താന്‍റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവര്‍ അതിലെ ചരക്കു സമുദ്രത്തില്‍ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്‍റെ അടിത്തട്ടില്‍ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു. കപ്പല്‍പ്രമാണി അവന്‍റെ അടുക്കല്‍ വന്നു അവനോടു: നീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്‍റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു. അനന്തരം അവര്‍: […]
അഞ്ജനക്കണ്ണ് – (ഗോപൻ അമ്പാട്ട്)

മുന്തിരിയല്ല, കറുകറ- യൊരു കുമ്പിളുമല്ല ചന്ദനമല്ല, ചാരുതയാം കരിവണ്ടിൻ ചുംബനമല്ല കളിയല്ലാ, കളിചിരിതൻ തിരയിളകും കനവല്ലാ, പുളിയല്ലാ, പലചുവരും പടമാക്കുംപുകയല്ലാ, നിറമില്ലാ, നറുമലരിൻ സഖിയാകുംനിഴലല്ലാ, മണമില്ലാ, മധുരിതമായ് കഥപറയും മുഖമില്ലാ, കാതിനിമ്പമില്ല, കാണാൻ കണ്ണിലണയുകില്ല വൻകാട്ടിനുള്ളിലുള്ള ചെറുകൂട്ടുകാരനാണേ കള്ളമൊട്ടുമില്ല കാണും വെള്ളമാണ് കൂട്ട് എള്ളുപാകുംനാട്ടിലെന്നും ഉള്ളിലാണ്ചൂട് നേർത്തതൂവലില്ല, ഒട്ടും കൂർത്ത രൂപമില്ല ചീർത്ത മേനിയാണേ ആരും വാർത്തയാക്കുകില്ല ആരുമില്ലകൂടെ, എന്നും സ്നേഹമുള്ളയാള് ഞായറല്ല നാള്, പക്ഷേ ഞാവലെന്നു പേര്
രാധാ വിരഹം – (പ്രസന്ന നായർ)

മതിമുഖിബാലേ രാധേ നിൻ മുഖശ്രീക്കിന്നെന്തേ മങ്ങൽ കായാമ്പൂവർണ്ണൻ വന്നതില്ലേ നിന്നെ കര ലാളനത്താൽ പൊതിഞ്ഞതില്ലേ വൃന്ദാവനത്തിലെ വള്ളിക്കുടിലിൽ വ്രീളാവിവശയായ് കാത്തിരുന്നിട്ടും രതിലോലൻ കണ്ണൻ ഗോപികമാരൊത്ത് രാസലീലയിൽ മുഴുകിപ്പോയോ ഇന്ന് രാസലീലയിൽ മുഴുകിപ്പോയോ പുല്ലാങ്കുഴലിന്റെ രതി നാദത്തിനായ് രാഗാർദ്രയായ് നീ കൊതിച്ചു നിൽക്കേ കാർമുകിൽ വർണ്ണൻ ഗോക്കളേ മേച്ച് കാളിന്ദി തീരത്ത് കളിയാടുകയോ ഇന്ന് കാളിന്ദീ തീരത്ത് കളിയാടുകയോ യദുകുല കന്യാ ദുഖമിതെന്തിന് രാധേ പ്രണയ പരിഭവം വേണ്ടാ യദുകുല രതിദേവൻ മായക്കണ്ണൻ യാദവർക്കെല്ലാം ഒരു പോലെ […]
നാടനാണ് നല്ലത് – (ജയരാജ് മിത്ര)

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പണ്ട് വന്നൊരു ലേഖനമാണ്. ഓർമ്മയിൽനിന്ന് പെറുക്കുമ്പോൾ ഏതാണ്ടിങ്ങനെ. “നിങ്ങൾ ഒരു ചെമ്പരത്തിക്കൊമ്പ് മുറിച്ചുനട്ടിട്ട് എത്ര കാലമായി?” ശരിയാണ്. പണ്ട്, മദ്ധ്യവേനലവധിയിൽ അമ്മവീട്ടിലും മറ്റും പോയിവരുന്ന കുട്ടികളുടെ കയ്യിലൊക്കെ ന്യൂസ്പേപ്പർകൊണ്ട് പൊതിഞ്ഞ്, ചാക്കുനൂൽകൊണ്ട് കെട്ടിയൊരു പൊതി കാണുമായിരുന്നു. തൻ്റെ വീട്ടിലില്ലാത്ത ചെടികളുടെ കമ്പുകൾ, ചെന്ന ഇടങ്ങളിൽനിന്നും സംഘടിപ്പിക്കുന്നതാണ്. വിത്ത് മുളപ്പിച്ച് തയ്യാറാക്കൽ പൊതുവേ ശീലമില്ല. മിക്കവയും കമ്പ് നട്ടാൽ കിളിർക്കും. അങ്ങനെ, നമ്മൾപോലുമറിയാതെ നമ്മൾ സംരക്ഷിച്ചുപോന്ന പല ചെടികളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ആദ്യം; ഇവയെ സംരക്ഷിച്ചുനിർത്തിയ […]
അവൾ – (അഡ്വ. പാവുമ്പ സഹദേവൻ)

അവളുടെ ഓർമ്മകൾ എന്നെ ഇപ്പോഴും വേട്ടയാടുകയാണ്. അവൾ എങ്ങോട്ടാണ് ഒരു മാലാഖയെപ്പോലെ പറന്നുപോയതെന്ന് എനിക്കറിയില്ല. ഭൂമിയിലൂടെ അവൾ സാവധാനം നടന്നുനീങ്ങുന്നത് ഞാൻ വികാരാർദ്രനായി നോക്കി നിൽക്കാറുണ്ടായിരുന്നു. അവളുടെ കൈ വീശിയുള്ള നടത്തയ്ക്ക് എന്തൊ ഒരു പ്രത്യേക സൗന്ദര്യവും ചാരുതയുമുണ്ടായിരുന്നു. മുടിയിൽ നിറയെ മുല്ലപ്പൂ ചൂടിയായിരുന്നു അവൾ എൻ്റെ സാമീപത്തേക്ക് വരാറുള്ളത്. അതിൻ്റെ സൗരഭ്യത്തിൽ ഞാൻ വല്ലാതെ ശ്വാസം മുട്ടുമായിരുന്നു. അവളുടെ സാന്നിദ്ധ്യത്തിൽ ഞാൻ ഭ്രാന്തമായ ഉന്മാദാവസ്ഥയിലെത്തും. അവളെക്കുറിച്ചുള്ള സ്വപ്നങ്ങളെന്നെ ഭ്രാന്തമായ ലഹരിപിടിപ്പിക്കും. ചിലപ്പോൾ ഞങ്ങൾ ആ കാണുന്ന […]
നമുക്ക് വേണ്ടത് നന്മയുടെ വെളിച്ചം -(ജയൻ വർഗീസ്)

മനുഷ്യവംശ ചരിത്രത്തിലെ മഹാ ദുരന്തങ്ങളിൽ ഏറ്റവും ഭീകരമായ ഒന്നായിരുന്നു ജപ്പാനിൽ നിപതിച്ച ആറ്റംബോംബുകളിൽ നിന്നുള്ള അത്യുഗ്ര സ്പോടനങ്ങൾ. മനുഷ്യ രാശിയെ ഒന്നായി കാണുകയും വിലയിരുത്തുകയുംചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം മനുഷ്യൻ മനുഷ്യനെതിരെ പ്രയോഗിച്ച ഏറ്റവും വലിയ നാണക്കേടായിഇന്നും ഇത് അവശേഷിക്കുന്നു. ജപ്പാനിലെ രണ്ടു നഗരങ്ങളിൽ മനസ്സമാധാനത്തിന്റെ മനോഹര പാടങ്ങളിൽ സ്വപ്നങ്ങളുടെ വിത്തുകൾ വിതച്ച്വിള കൊയ്യാൻ കാത്തു കാത്തിരുന്ന ലക്ഷക്കണക്കിന് മനുഷ്യരെയാണ് ആ തീക്കാറ്റ് ചുട്ടു ചാമ്പലാക്കിയത്. പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും സംഭവിക്കുമ്പോൾ ‘എവിടെയായിരുന്നു ദൈവം ?’ എന്നപരിഹാസച്ചോദ്യം ചോദിക്കുന്ന ഭൗതിക വാദികൾക്ക് ഉത്തരം മുട്ടിപ്പോയ ഒരു സന്ദർഭമായിരുന്നു അത്. എന്തുകൊണ്ടെന്നാൽ എല്ലാ നന്മകളുടെയും സമ്പൂർണ്ണ സംരക്ഷകനായി അവർ അവരോധിച്ചിരുന്ന നമ്മുടെശാസ്ത്രത്തിന് പറ്റിപ്പോയ ഒരു കേവല കൈപ്പിഴ ആയിരുന്നുവല്ലോ ഈ ബോംബിന്റെ കണ്ടുപിടിത്തവുംനിർമ്മാണവും തുടർന്നുണ്ടായ സ്ഫോടനങ്ങളും./ ! പിന്നീട് ലോകം കേട്ടത് ഒത്തിരിയൊത്തിരി ന്യായീകരണ പരമ്പരകൾ. തങ്ങളുടെ ദൈവമായ ഹിരോഹിതോയുടെആസ്ഥാനം ഭദ്രമാക്കാൻ ശത്രുതാവളങ്ങളിൽ മനുഷ്യ ബോംബുകളായി പൊട്ടിത്തെറിക്കാൻ തയ്യാറായി നിന്നജപ്പാൻ ജനതയുടെ അന്ധമായ രാജഭക്തി ഒരു വശത്ത്. ഈ രാജഭക്തിയിൽ സ്ഥല കാല ബോധം നഷ്ടപ്പെട്ട്ആരെയും എവിടെയും ആക്രമിക്കാൻ ഇറങ്ങിത്തിരിച്ച ജാപ്പനീസ് ക്രൂരന്മാരെ കീഴടക്കുവാൻ ഇതല്ലാതെ മറ്റ്മാർഗ്ഗങ്ങൾ ഇല്ലായിരുന്നു എന്ന അമേരിക്കൻ ന്യായം മറുവശത്ത്. എന്തായാലും രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കാൻ ഈ കടുംകൈ പ്രയോഗത്തിന് സാധിച്ചു എന്നത്ചരിത്ര സത്യം. തകർന്നടിഞ്ഞ ജപ്പാൻ ജനത ചാരത്തിൽ നിന്നുയർന്ന ഫീനിക്സ് പക്ഷിയായിപറന്നുയരുന്നതാണ് പിന്നീട് ലോകം കണ്ടത്. വ്യാവസായിക വിപ്ലവത്തിന്റെ സുവർണ്ണ ഖനിയായി ജപ്പാൻഅറിയപ്പെട്ടു. ഉൽപ്പന്നങ്ങളുടെ നിലവാരവും ഗുണമേന്മയും ലോകത്ത് ഒന്നാമതായപ്പോൾ ഏതൊരു മനുഷ്യനുംഒരു ജാപ്പനീസ് ഉൽപ്പന്നത്തിന്റെ ഉടമസ്ഥരായി മാറുകയും അതുവഴി ലഭ്യമായ സാമ്പത്തിക ഭദ്രതയിൽ ജപ്പാൻലോക രാജ്യങ്ങളുടെ മുൻ നിരയിൽ എത്തുകയും ചെയ്തു. ഇന്ന് കഥ മാറി. ശാസ്ത്രീയ മുന്നേറ്റവും വ്യാവസായിക വിപ്ലവവും മനുഷ്യ ജീവിതത്തിന് ആനന്ദം പകരും എന്നപുതിയ കാല സിദ്ധാന്തങ്ങൾ കാറ്റിൽ കടപുഴകി വീഴുന്ന വന്മരങ്ങളെപ്പോലെ ജപ്പാനിൽ തകർന്നടിയുന്നു. ആളുകൾക്ക് ഒന്നിലും താൽപ്പര്യം ഇല്ലാതായിരിക്കുന്നു. വലിയ വീട് കാറ് മറ്റ് ആഡംബര വസ്തുക്കൾ എല്ലാംഅവർ ഉപേക്ഷിക്കുകയാണ്. പുതിയ കണക്കനുസരിച്ച് തൊണ്ണൂറ് ദശലക്ഷം ആഡംബര ഭവനങ്ങൾ അവർഉപേക്ഷിച്ചു കഴിഞ്ഞു.അവിടെ താമസിച്ചിരുന്നവർ നഗര പ്രാന്തങ്ങളിലെ വൺ ബെഡ്‌റൂം / ടൂ ബെഡ്‌റൂംഅപ്പാർട്ടുമെന്റുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു. മക്കൾ സ്വന്തം വഴി തേടിപ്പോയ മാതാപിതാക്കളുടെ അവസ്ഥയാണി ഇതെങ്കിൽ ആ മക്കൾക്കും ഒന്നിലുംതാൽപ്പര്യം ഇല്ലാതായിരിക്കുന്നു. കഠിനാദ്ധ്വാനികൾ എന്ന് പേര് കേട്ടിരുന്ന ജപ്പാൻ ജനതയ്ക്ക് ഇന്ന് ജോലിചെയ്യാൻ തീരെ താൽപ്പര്യമില്ല. ഉൽപ്പാദന മേഖല വമ്പിച്ച തൊഴിലാളി ക്ഷാമം നേരിടുകയാണ്. നാല്പത്ശതമാനത്തിലേറെ മനുഷ്യാദ്ധ്വാനം മറ്റു രാജ്യങ്ങളിൽ നിന്ന് കടമെടുത്തിട്ടാണ് ജപ്പാനിലെ ഫാക്ടറികൾ ഇന്ന്പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് കണക്കുകൾ പറയുന്നു. യുവജനങ്ങളുടെ ഈ വിരസത ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കുടുംബബന്ധങ്ങളിലാണ്.കുടുംബാംഗങ്ങൾ ഏകാന്ത പഥികൻ ആയി യാത്ര തുടരുന്നതിനാൽ ഉത്തരവാദിത്തങ്ങൾഏറ്റെടുക്കാൻ ആരും തയ്യാറല്ല എന്നതിനാലാണ് കൊട്ടാര ഭവനങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നത് എന്ന്കരുതാവുന്നതാണ്. ഒരാൾ തന്റെ വലിയ വീടും ചെറു ഫാമും ഉൾപ്പടെയുള്ള പ്രോപ്പർട്ടി സജന്യമായികൊടുക്കാമെന്ന് അഞ്ചു പത്രങ്ങളിൽ പരസ്യം കൊടുത്തിട്ടും ഏറ്റെടുക്കാൻ ആളില്ലാതെ ഉപേക്ഷിക്കേണ്ടിവന്നുവത്രെ ! യുവാക്കൾക്ക് ക്യടുംവ ജീവിതത്തോട് തീരെ താൽപ്പര്യമില്ല. ഒരു ചായ കുടിക്കാൻ എന്തിന് ചായത്തോട്ടം വാങ്ങിസംരക്ഷിക്കണം എന്നതാണ് അവരുടെ നിലപാട്. അത്യാവശ്യം ലിവിങ് ടുഗതർ മാത്രം. കുട്ടികൾ എന്ന ബാധ്യതവേണ്ടേ വേണ്ട. കുട്ടികളുടെ സംരക്ഷണത്തിനായി സർക്കാർ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആർക്കുംഅതിലൊന്നും താൽപ്പര്യമില്ല. ലൈംഗികതയെ പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ ജനസംഖ്യ നിലനിർത്താനുമായി സർക്കാർ ചിലവിൽ ബ്ലൂ ഫിലിമുകൾ വരെ നിർമ്മിച്ച് വിതരണം ചെയ്യുന്നുണ്ട്. എന്നിട്ടുംങ്ങേഹേ ? ഇതിനിടയിൽ ചൈനയിൽ നിന്നൊരു വാർത്ത വരുന്നു. പരമ സുന്ദരികളായ പെൺ ശരീരങ്ങൾ തുച്ഛമായതുകയ്ക്ക് വിലയ്ക്ക് വാങ്ങാം എന്നതാണ് ആ വാർത്ത.. വെറും രണ്ട് ലക്ഷം ഇന്ത്യൻ രൂപയും ടാക്‌സും. ആർട്ടിഫിഷ്യൽ ഇന്റലിജെന്റിന്റെ സഹായത്തോടെ നിർമ്മിച്ചെടുക്കുന്ന ഈ സുന്ദരികൾ പുരുഷന് പരമാവധിശയനസുഖം നൽകുന്നതിനുള്ള സംവിധാനങ്ങളോടെയാണ് നിർമ്മിച്ചിട്ടുള്ളത്. പഞ്ചാര വാക്കുകൾ പറഞ്ഞ്അവനെ സുഖിപ്പിക്കുക മാത്രമല്ല, അവന്റെ സെക്ഷ്വൽ ചോയിസ് അനുസരിച്ച് അവനെ സുഖിപ്പിക്കുകയുംരസിപ്പിക്കുകയും ചെയ്യാൻ വേണ്ടി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളവയാണ് ഈ സുന്ദരികൾ. ഒറിജിനലിനെ വെല്ലുന്നഈ ഡ്യൂപ്ലിക്കേറ്റുകൾ അവന് വേണ്ടി പാചകം ചെയ്യുകയും വീട് ക്ളീൻ ആക്കുകയും മടിയിൽ കിടത്തിഇഷ്ടഗാനം പാടി ഉറക്കുകയും ആവശ്യം തോന്നുമ്പോളൊക്കെ സെക്‌സിന് വേണ്ടി കിടന്നു കൊടുക്കുകയുംവാൽസ്യായന കാമ ശാസ്ത്രത്തിന്റെ മറുകര എന്തെന്ന് അവനെ അനുഭവിപ്പിക്കുകയും ചെയ്യും ഈ സൗന്ദര്യധാമങ്ങൾ ! കോടികൾ വാരിയെറിഞ്ഞ് കല്യാണം നടത്തി ആനയെഴുന്നള്ളത്തിലെ ഒന്നാം പാപ്പാന്റെ ഗമയോടെഒരെണ്ണത്തിനെ മണിയറയിൽ എത്തിക്കുന്ന നമ്മുടെ സമകാലികരുടെ അവസ്ഥയെന്താണ് ? ഏതാനും ആദ്യവർഷങ്ങളിൽ അടിച്ചും പൊളിച്ചും ആഘോഷം. പിന്ന ഒന്നുരണ്ട് പേറൊക്കെ കഴിയുന്നതോടെ ഒറിജിനലിന്റക്വളിറ്റി ഒന്നിടിഞ്ഞു തൂങ്ങുമല്ലോ? പുറത്ത് വസന്തങ്ങൾ വർണ്ണങ്ങൾ വിരിയിക്കുകയും രാപ്പാടികൾ വിരഹഗാനങ്ങൾ പാടി വരവേൽക്കാനിരിക്കുകയും ചെയ്യുമ്പോൾ അതൊക്കെ അവഗണിച്ച് നമ്മുടെ നാരങ്ങാ അച്ചാറുംകൂട്ടി വീട്ടിലെ ഊണ് തന്നെ ശരണം. എന്നതാണല്ലോ നില ? ഈ ഡ്യൂപ്ലിക്കേറ്റിന് ആ ഒരു പ്രശ്നമേയില്ല. എന്നുമെന്നും മധുരപ്പതിനേഴിന്റെ തുടുതുടുപ്പ് ഉറപ്പ് ! വാങ്ങുന്ന അച്ചായന് വയസായി നരച്ചു കുരച്ചാലും പെണ്ണ്നിത്യ വസന്തമായി കൂടെ കിടക്കും. സാക്ഷാൽ മനുഷ്യ ശരീരത്തിന്റെ ചൂരും ചൂടും മാത്രമല്ല വികാര പാരവശ്യങ്ങളും പ്രസരിപ്പിക്കാനുംപ്രകടിപ്പിക്കാനും പാകത്തിൽ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഈ ഏ ഐ സുന്ദരികൾ പശിയടങ്ങാത്തപഹയന്മാർക്കുള്ള ( മനുഷ്യരിൽ മിക്കവരും അങ്ങിനെത്തന്നെ ആയിരിക്കുമല്ലോ ) ഒരൊന്നാംതരം ഊട്ട് പുരതന്നെ ആയിരിക്കും. ലഹരിപ്പുഴകളുടെ കരയിൽ കോപ്പ മുലകളെ മുക്കാലും പ്രദർശിപ്പിച്ചു കൊണ്ട്കാത്തിരിക്കുന്ന സുബർക്കത്തിലെ ഹൂറികളെ പ്രാപിക്കാൻ വേണ്ടി അയൽക്കാരനായ അന്യ മതസ്ഥന്റെ തലയരിയാൻ പോകുന്നവർക്കും ഇനി അത്ര പാട് പെടാതെ കാര്യം നടക്കും അൽപ്പം ചിക്കിലി ഒപ്പിച്ചാൽ ഒന്നിനെസ്വന്തമാക്കാം !. പോരേ ആധുനിക ശാസ്ത്രം ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിന്റെ സഹായത്തോടെ മനുഷ്യാവസ്ഥക്ക്സമ്മാനിക്കുന്ന വലിയ സമ്മാനങ്ങൾ? ഇതിനെയല്ലേ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന അവസ്ഥഎന്ന് പറയുന്നത് ? ശാസ്ത്ര വളർച്ചയും വ്യാവസായിക വിപ്ലവവും മനുഷ്യ പുരോഗതിയെ മുന്നോട്ട് നയിക്കും എന്ന പ്രതീക്ഷക്ക്പ്രസക്തി കുറയുകയാണ്. ആദ്യകാല ആവേശങ്ങൾ അനുഭവിച്ചു കഴിയുമ്പോൾ എല്ലാറ്റിലും ഒരു വിരക്തിഅനുഭവപ്പെട്ടു തുടങ്ങുന്നു. നേടിയതൊന്നും ആയിരുന്നില്ല നേട്ടം എന്ന് തിരിച്ചറിയുന്ന കാലം വരുന്നു. വ്യാവസായിക വിപ്ലവത്തിന്റെ വലിയ ഉസ്താദ് ആയിരുന്ന ജപ്പാനിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇത്തന്നെയാണ്. എന്തിനു വേണ്ടി ആയിരുന്നു താൻ ജീവിച്ചത് ( ജീവിക്കുന്നത് ) എന്ന അടിസ്ഥാന ചോദ്യത്തിനുള്ള അടിസ്ഥാനഉത്തരം ആരും തിരക്കുന്നതേയില്ല. മരിക്കാൻ വേണ്ടിയായിരുന്നു എന്ന. ആ ശരിയായ ഉത്തരം വ്യക്തി സ്വയംബോധ്യപ്പെടുന്ന ഒരവസ്ഥയിലെത്തുമ്പോൾ പിന്നെ ജീവിതം ആനന്ദമാണ്. മൃത്യോമ അമൃതം ഗമയ: കടപ്പാടുകൾ. 1 വിശ്രുത മാധ്യമ പ്രവർത്തകനും ലോകോത്തര മാധ്യമ സ്ഥാപനമായ ‘തെഹൽക്ക ‘ യുടെ മുൻ ജേര്ണലിസ്റ്റുമായആദരണീയനായ ശ്രീ മാത്യു സാമുവൽ അവർകൾ. 2 അമേരിക്കയിലെ മലയാള സാഹിത്യ നിരൂപകനായ ആദരണീയനായ ശ്രീ സുധീർ പണിക്കവീട്ടിൽ അവർകൾ.
അമേരിക്കൻ യൂണിവേഴ്സിറ്റി മലയാള ഗ്രന്ഥം പ്രസിദ്ധീകരിച്ചു !

അമേരിക്കൻ യൂണിവേഴ്സിറ്റി മലയാള ഗ്രന്ഥം പ്രസിദ്ധീകരിച്ചു ! ( ചരിത്രത്തിൽ ആദ്യമായി എന്ന് കരുതുന്നു. ) മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അഭിമാനകരമായ അംഗീകാരം എന്ന നിലയിൽ CUNY/ സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആര്ട്ട് ഗാലറി ഒരു മലയാള കൃതി മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു ! മലയാള ഭാഷയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മലയാളത്തിൽ എഴുതപ്പെട്ട ഒരു കൃതി ഒരമേരിക്കാൻ യൂണിവേഴ്സിറ്റി അതേ ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത് എന്ന് തോന്നുന്നു. ശ്രീ ജയൻ വര്ഗീസ് മലയാളത്തിൽ രചിച്ച ‘ […]
മഴ – (ഗിരിജാവാര്യർ)

നനുനനെപ്പെയ്തു തൂവിരൽത്‌തുമ്പിനാൽ കനവു തീർക്കുന്ന പൊന്നിൻമണികളേ ഇനിയൊരിക്കലിതുപോലെ നിങ്ങളെ – ത്തനിയെ മാറോടുചേർക്കുവാനാകുമോ? മതിവരുവോളമാ സ്വരഭംഗിയിൽ മുഴുകി നിർന്നിമേഷാഞ്ചിതം നിൽക്കുവാൻ നുരകൾ തീർക്കുന്ന കുഞ്ഞലയ്ക്കൊപ്പമായ് തരളസ്വപ്നങ്ങൾ നെയ്തുകൂട്ടീടുവാൻ ഒഴുകിനീങ്ങും കടലാസുതോണിയി- ലരുമയായൊരു മഞ്ചാടിയേറ്റുവാൻ അഭയമാശിച്ച കുഞ്ഞനെറുമ്പിനു – ള്ളഴലുമാറ്റും തളിരിലയാകുവാൻ നിറമെഴുന്നോരരിപ്പൂക്കൾ നീരിലെ- ച്ചുഴിയിൽ വീഴ്‌വതു നോക്കിനിന്നീടുവാൻ അലഞൊറിഞ്ഞിടും കാറ്റിന്റെ കൊഞ്ചലിൻ ചടുലമന്ത്രണം കേട്ടു ചിരിക്കുവാൻ മറുമൊഴികൾ സ്വകാര്യമായോതുവാൻ മനമറിഞ്ഞൊരു കാംബോജി മൂളുവാൻ വെറുതെ മോഹിച്ചു പോകുന്നു,മോഹങ്ങൾ കരിയണിഞ്ഞു മാറാലപ്പരുവമായ്! വികൃതരൂപങ്ങൾ തീർക്കുന്നു ചുറ്റിലും ഇളകിയാടുന്നു സർപ്പങ്ങൾപോലവേ […]
ചതി – (ജോസ് ക്ലെമന്റ്)

ആത്മാർഥ സ്നേഹിതരെപ്പോലും അടിമുടി ചതിക്കുന്ന ലോകത്താണ് നാം വസിക്കുന്നത്. ഇവിടെ നാം സുരക്ഷിതം എന്നു കരുതുന്ന ഇടങ്ങളാണ് ഏറ്റവും അപകടകരമായ സ്ഥലങ്ങൾ. അത് ആത്മീയതയുടെ കേന്ദ്രങ്ങളാണെങ്കിലും ഭൗതികതയുടെ കൂടാരങ്ങളാണെങ്കിലും വിജ്ഞാന നികേതനങ്ങളാണെങ്കിലും സൗഹൃദത്തിന്റെ പച്ചപ്പാണെങ്കിലും രക്ത ബന്ധത്തിന്റെ ഭവനങ്ങളാണെങ്കിലും . എന്നാൽ ചതിയർക്ക് ശാശ്വതമായ നിലനില്പില്ലെന്ന് ചരിത്രവും വർത്തമാന കാലവുമെല്ലാം നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. ജൂലിയസിനെ കുത്തിയ ബ്രൂട്ടസ് ആത്മഹത്യ ചെയ്യുന്നു. യേശുവിനെ ചുംബിച്ച യൂദാസും ആത്മഹത്യ ചെയ്യുന്നു. ഈ ചതിയരുടെ അന്ത്യം ഭീകരമായിരുന്നില്ലേ ? അക്ബർ കക്കട്ടിലിന്റെ […]



