അമേരിക്കൻ യൂണിവേഴ്സിറ്റി മലയാള ഗ്രന്ഥം പ്രസിദ്ധീകരിച്ചു !

Facebook
Twitter
WhatsApp
Email

അമേരിക്കൻ യൂണിവേഴ്സിറ്റി
മലയാള ഗ്രന്ഥം പ്രസിദ്ധീകരിച്ചു !
( ചരിത്രത്തിൽ ആദ്യമായി എന്ന് കരുതുന്നു. )

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അഭിമാനകരമായ അംഗീകാരം എന്ന നിലയിൽ CUNY/ സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആര്ട്ട് ഗാലറി ഒരു മലയാള കൃതി മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു ! മലയാള ഭാഷയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മലയാളത്തിൽ എഴുതപ്പെട്ട ഒരു കൃതി ഒരമേരിക്കാൻ യൂണിവേഴ്സിറ്റി അതേ ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത് എന്ന് തോന്നുന്നു. ശ്രീ ജയൻ വര്ഗീസ് മലയാളത്തിൽ രചിച്ച ‘ ജ്യോതിർഗ്ഗമായ ‘ എന്ന നാടകമാന് ശ്രീ എൽദോസ് വർഗീസ് മൊഴിമാറ്റം നിർവഹിച്ച് ‘ റ്റുവാർഡ്‌സ് ദി ലൈറ്റ് ‘ എന്ന പേരിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള അനേകം അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ഈ രചന മുമ്പ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നില്ല. ഒരു മലയാള കൃതി അത് എഴുതപ്പെട്ട ഭാഷയിൽ. പ്രസിദ്ധീകരിച്ചു കൊണ്ടുള്ള ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയുടെ ഈ ഉദ്യമത്തിലൂടെ മലയാള ഭാഷക്കും സാഹിത്യത്തിനും മാത്രമല്ലാ എഴുത്തുകാരനും വലിയ അംഗീകാരമാണ് ലഭ്യമായിട്ടുള്ളത്.

പ്രസാധക വചനങ്ങൾ (from page 12).

കിഴക്കനേഷ്യൻ സാംസ്‌കാരിക സമ്പന്നതകളുടെ സജീവ മൂല്യങ്ങളെ വ്യത്യസ്തമായ പടിഞ്ഞാറൻ മൂല്യങ്ങളുമായി സമർത്ഥമായി സമന്വയിപ്പിച്ചു കൊണ്ട് ജയൻ വർഗീസ് രചിച്ചിട്ടുള്ള നാടകമാണ് “റ്റുവാർഡ്‌സ് ദി ലൈറ്റ്.“ മറ്റ് ജീവി വർഗ്ഗങ്ങൾക്ക് പങ്കിടാനാവാത്ത സവിശേഷതയായ ‘സാർവത്രിക സ്വാതന്ത്ര്യം‘ എന്ന മഹത്തായ മാനവിക സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിനായി വ്യവസ്ഥിതി എന്ന തന്റെ യജമാനനോട് പോരാടുന്ന ആചാര്യൻ എന്ന പാത്ര സൃഷ്ടി ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്‌ നടന്നടുക്കുന്ന ആഗോള മനുഷ്യ രാശിയുടെ വർത്തമാന പ്രതീകമാണ്. സ്വാതന്ത്ര്യം അതിന്‍റെ മൂല്യവും ലക്ഷ്യവും നില നിർത്തിക്കൊണ്ട് വ്യക്തിയിലും സമൂഹത്തിലും നടപ്പിലാക്കുമ്പോൾ വ്യവസ്ഥിതിയുടെ കാവൽ ദണ്ഡുകൾ പേറാൻ വിധിക്കപ്പെട്ട സാധാരണ മനുഷ്യനെ പ്രതിനിധീകരിക്കുന്ന കാവൽക്കാരൻ പോലും ജീവിത വേദികയിൽ അനുഭവേദ്യമാകുന്ന നൈതികത അനുഭവിക്കുന്നു. നിയന്ത്രണങ്ങളുടെ ഭീഷണികൾക്ക് വിധേയരായി മാനവികതയുടെ മഹാ സാദ്ധ്യതകൾ നിഷേധിക്കപ്പെടുന്ന മനുഷ്യന് വേണ്ടി പീഡിപ്പിക്കപ്പെടുന്നവരെ അനുനയിപ്പിക്കുകയും, ബന്ധനത്തിൽ അകപ്പെട്ടവരെ മോചിപ്പിക്കുകയും, അജ്ഞരെ അറിവിന്‍റെ ആയുധം ധരിപ്പിക്കുകയും, ഇരുട്ടിന്‍റെ ഇല്ലായ്മളിൽ നിന്ന് വെളിച്ചത്തിന്‍റെ സമൃദ്ധിയിലേക്ക് വഴി നടത്തുകയും ചെയ്യുന്ന അന്വേഷണത്തിന്റെ അനിവാര്യതയിലേക്കാണ് നാടകം വിരൽ ചൂണ്ടുന്നത്.

അതി ശക്തമായി നില നിൽക്കുന്ന മത രാഷ്ട്രീയ ചങ്ങലക്കെട്ടുകളിൽ കുടുങ്ങി സ്വാതന്ത്ര്യവും ജനാധിപത്യവും നിഷേധിക്കപ്പെടുന്ന നിസ്സഹായരായ അടിമകളുടെ നിലവാരത്തിലുള്ള മലയാളി സഹൃദയനെ പുത്തൻ ദിശാ ബോധത്തിന്‍റെ സ്വതന്ത്രവും പ്രകാശ പൂരിതവുമായ സുപ്രഭാതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഥാപാത്രങ്ങളെ പ്രതീകാത്മകമായ ദാർശനിക ബിംബ കൽപ്പനയിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്. ഇതിലൂടെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എന്ന നാടകസന്ദേശം അനായാസം അനാവരണം ചെയ്തു കൊണ്ട് കാലഘട്ടത്തിന്‍റെ കണ്ണാടിയാവാൻ നാടകത്തിനു സാധിക്കുന്നു എന്നതിനാൽ മനുഷ്യ സമൂഹം സഹകരണാത്മകവും ഉൽപ്പാദനക്ഷമവുമായ പുത്തൻ ദിശാബോധം ആർജ്ജിക്കുകയും വരുവാനുള്ള നാളെകളിൽ ഭൂമിയിൽ സൃഷ്ടിക്കപ്പെടുന്ന സ്വർഗ്ഗീയ നന്മകളുടെ സജീവ പങ്കാളികൾ എന്ന നിലയിൽ പരസ്പ്പരം കരുതുന്ന മനുഷ്യന്റെ ലോകം നടപ്പിലാവുകയും ചെയ്യും.

പാശ്ചാത്യമായ കാഴ്ചക്കണ്ണുകളിൽ ഈ നാടകം ലളിതവും ആദ്ധ്യാത്മികവും ആണ് എന്ന് തോന്നിയേക്കാം. ജർമ്മൻ നാടകക്കാരനായ ബെർതോൾഡ് ബൃഷ്പ്ത്തിനെപ്പോലെയുള്ളവരുടെ അന്യവൽക്കരണ രചനാ രീതിയിൽ നിന്ന് വ്യത്യസ്തമായി തീയറ്ററിൽ എത്തുന്ന പ്രേക്ഷക സമൂഹത്തെ ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തു കൊണ്ട് അറിവിലേക്കും അതിന്റെ പ്രായോഗിക അവബോധത്തിലേക്കും നടന്നടുക്കാൻ നാടകം പ്രേരിപ്പിക്കുന്നു. സവിശേഷമായ ഈയൊരു അവതരണ രീതിയിലൂടെ തങ്ങൾക്കു ചുറ്റുമുള്ള ആധികാരിക തിന്മകളുടെ അടിച്ചമർത്തലുകൾക്ക് എതിരെ അതി കഠിനമായ ആർജ്ജവത്തോടെ പ്രതികരിക്കുന്ന സദ് കഥാപാത്രങ്ങളെ സ്വയം സംവദിക്കുക വഴി ആത്യന്തിക സ്വാതന്ത്ര്യത്തിലേക്കും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും പ്രേക്ഷകർ എത്തിപ്പെടുന്നു.

അന്യാദൃശ്യമായ ക്രൈസ്തവ തത്വ ദർശനത്തിന്റെ കരുത്തിൽ വിശ്വാസമർപ്പിച്ചു കൊണ്ട് കരുതൽ എന്ന് പുനർ നിർണ്ണയിക്കപ്പെടുന്ന ക്രൈസ്തവ സ്നേഹത്തിലൂടെ ആഗോള മനുഷ്യ രാശിക്ക് ഭീഷണിയാവുന്ന എന്തും നീക്കം ചെയ്യപ്പെടുകയും അതിരുകൾക്കും ലേബലുകൾക്കും അതീതമായ ഒരു ലോകാവസ്ഥയിൽ മനുഷ്യനും മനുഷ്യനും ഒന്ന് ചേരുന്ന പുത്തൻ സമൂഹ സൃഷ്ടിയിൽ യഥാർത്ഥ ക്രിസ്ത്യാനിറ്റി തണൽ വിരിച്ചു നിൽക്കുന്ന പുതിയ ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളോടെ ഈ നാടകം പൂർണ്ണമാവുന്നു. മദ്ധ്യകാല യൂറോപ്പിലെ തെരുവ് നാടകങ്ങളിൽ ആവിഷ്‌ക്കരിക്കപ്പെട്ടിരുന്ന ക്രൈസ്തവ ധർമ്മികത നന്മയെ വാരിപ്പുണരാൻ ഒരു ജനതയെ പ്രാപ്തരാക്കിയത് പോലെ നന്മ തിന്മകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളുടെ സജീവമായ ഇടപെടലുകളിലൂടെ വികാസം പ്രാപിക്കുന്ന ഈ നാടകം ആഗോള മനുഷ്യ രാശിയുടെ ആത്മാവിനെ നന്മയിലേക്ക് നയിക്കുന്നതിനുള്ള ആശയ പരമായ ചിന്താ സത്തയിലൂടെ കരുത്തുറ്റ കലാ സൃഷ്ടിയായി സംഭവിച്ചിരിക്കുന്നു.

എക്സിക്യുട്ടീവ് ഡയറക്ടർ, QCC ആർട്ട് ഗാലറി
CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക്

About The Author

Leave a Reply

Your email address will not be published. Required fields are marked *