ചതി – (ജോസ് ക്ലെമന്റ്)

Facebook
Twitter
WhatsApp
Email

ആത്മാർഥ സ്നേഹിതരെപ്പോലും അടിമുടി ചതിക്കുന്ന ലോകത്താണ് നാം വസിക്കുന്നത്. ഇവിടെ നാം സുരക്ഷിതം എന്നു കരുതുന്ന ഇടങ്ങളാണ് ഏറ്റവും അപകടകരമായ സ്ഥലങ്ങൾ. അത് ആത്മീയതയുടെ കേന്ദ്രങ്ങളാണെങ്കിലും ഭൗതികതയുടെ കൂടാരങ്ങളാണെങ്കിലും വിജ്ഞാന നികേതനങ്ങളാണെങ്കിലും സൗഹൃദത്തിന്റെ പച്ചപ്പാണെങ്കിലും രക്ത ബന്ധത്തിന്റെ ഭവനങ്ങളാണെങ്കിലും . എന്നാൽ ചതിയർക്ക് ശാശ്വതമായ നിലനില്പില്ലെന്ന് ചരിത്രവും വർത്തമാന കാലവുമെല്ലാം നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. ജൂലിയസിനെ കുത്തിയ ബ്രൂട്ടസ് ആത്മഹത്യ ചെയ്യുന്നു. യേശുവിനെ ചുംബിച്ച യൂദാസും ആത്മഹത്യ ചെയ്യുന്നു. ഈ ചതിയരുടെ അന്ത്യം ഭീകരമായിരുന്നില്ലേ ? അക്ബർ കക്കട്ടിലിന്റെ ഹരിതാഭകൾക്കപ്പുറത്തിലെ പ്രാർഥന നമുക്കും അനുദിനം ഉരുവിടാം: “ദൈവമേ,
ശത്രുക്കളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം. സ്നേഹിതരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നീയെന്നെ രക്ഷിക്കണമേ .”

About The Author

Leave a Reply

Your email address will not be published. Required fields are marked *