LIMA WORLD LIBRARY

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 8 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 08 നീര്‍ക്കോലം   സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു. കത്തനാരെ കളിയാക്കുന്ന മട്ടില്‍ അവര്‍ പുഞ്ചിരിച്ചു. കവറിന്‍റെ പരിപാടി പുള്ളിക്കാരനു പിടിച്ചിട്ടില്ലെന്നു തോന്നുന്നു. സഭയുടെ ആഭിമുഖ്യത്തില്‍ കാലാകാലങ്ങളിലായി ഓരോരോ പദ്ധതികള്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി അംഗീകരിച്ചിട്ടുണ്ട്. ഇന്നുവരെ ഒരു പട്ടക്കാരനോ ഇടവക അംഗങ്ങളോ അത് ചോദ്യം […]

SAVE KERALA FROM MULLAPPERIYAR DAM DISASTER

https://chng.it/nB8v5bwNRx കോട്ടയം: കേരളത്തിൻറെ സുരക്ഷയ്ക്ക് മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്. ഇതിനായി പാർലമെൻ്റിൽ സമ്മർദ്ദം ചെലുത്തും.Mullaperiyar ‘Needs New Dam’ കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ വാർത്താ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് സുരക്ഷയും തമിഴ്നാട് ജലവും എന്നതാണ് നമ്മൾ എന്നും മുന്നോട്ടുവയ്ക്കുന്ന അഭിപ്രായം. അതുകൊണ്ടുതന്നെ അണക്കെട്ട് പണിയുന്നതിന് തമിഴ്നാട് എതിർക്കുന്നതിൽ അർത്ഥമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഡാം കേരളത്തിന് ഭീഷണി തന്നെയാണ്. ഇക്കാര്യത്തിൽ കേരളത്തിൻറെ ആശങ്ക […]

നാലാംവിരലിലെ മായാജാലം – (കെ ആർ മോഹൻദാസ്)

ഏഴു കടലുകള്‍ക്കിടയിലെ ഗുഹയിലെ ഏഴു പടികളിറങ്ങിച്ചെല്ലമ്പോള്‍ കാണുന്ന അറയുടെ പൂട്ടുതുറന്നാല്‍ ഏഴു സര്‍പ്പങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഏഴുതട്ടുകളുള്ള പേടകത്തിന്‍റെയുള്ളിലെ മഴ പത്മരാജന്‍റെ സ്വപ്നങ്ങളിലുണ്ടായിരുന്നു… പത്മരാജന്‍റെ മനസ്സില്‍ പെയ്ത മഴ മായാബാലകൃഷ്ന്‍റെ കവിതകളിലും പെയ്യുന്നുണ്ട്. ….ഇനിയൊരു ജന്മമുണ്ടെങ്കിലെനിക്കു മഴയായി ജനിക്കണം, മഴയെങ്കിലോയെനിക്കിടവമഴയായ് പിറക്കണം എന്നെഴുതിയ വരികള്‍ എന്‍റെ മിഴിക്കോണിൽ അടർന്നു വീഴാതെ തുളുമ്പി നിൽക്കുന്ന മിഴിനീര്‍മഴത്തുള്ളിയാവുന്നു. മായാബാലകൃഷ്ണന്‍റെ മണ്ണാങ്കട്ടേം കരീലേം , നിഷ്കാസിതരുടെ ആരൂഢം എന്നീ രണ്ടു കാവ്യസമാഹാരങ്ങളെ വായനക്കാർക്കായി പരിചയപ്പെടുത്തുകയാണ്. വിടരാതെ പോയ വസന്തകാലത്തോടുള്ള തര്‍ക്കങ്ങളും പരിഭവങ്ങളുമാണ് […]

മണൽ തരികൾക്കു പറയാനുളള കഥകൾ – (ആൻ്റണി പുത്തൻപുരയ്ക്കൽ)

ജ്വലിക്കുന്ന സൂര്യൻ്റെ പരുഷമായ താപമേറ്റ്, മഞ്ഞും മഴയും നൃത്തം ചെയ്യുന്ന ഭൂമിയിലെ, ഓരോ മണത്തരിക്കുളളിലും ഒളിഞ്ഞിരിക്കുന്നു, കാലത്തിന്റെയും ഭൂമിയുടെയും എഴുതാത്ത കഥകൾ. ചിതറിക്കിടക്കുന്ന ഓരോ മണൽത്തരിയിലും പുരാതന കാലത്തെയും വിദൂര ദേശങ്ങളിലെയും, ചരിത്രത്തിന്റെ മായത്ത കാൽപ്പാടുകൾ, നിത്യസത്യങ്ങളായി കൈകോർത്തു നിൽക്കുന്നു. വരണ്ടുണങ്ങി, പരന്നുകിടക്കുന്ന സൈകതഭൂമിയിൽ, തണുത്തുറഞ്ഞ കാലാതീത തീരത്തെ, അവശിഷ്ടങ്ങളിൽ, ഓരോന്നിലും അവശേഷിക്കുന്നു, മാനവ സുഖദുഃഖയാത്രയുടെ നിശബ്ദ ചരിതം. അവർ കൊടുങ്കാറ്റുകളെക്കുറിച്ചും ശാന്തമായ ദിവസങ്ങളെക്കുറിച്ചും സൂര്യപ്രകാശമുള്ള ദിനങ്ങളെക്കുറിച്ചും നിലാവുള്ള രാത്രികളെക്കുറിച്ചും പറയും. ഇവിടെ അരങ്ങേറിയ യുദ്ധങ്ങളും സാമ്രാജ്യങ്ങളുടെ […]

മന്ത്രണം -(സിസ്റ്റർ ഉഷാ ജോർജ്)

അനന്തമാം ജീവിതയാത്രയിൽ അതിർ കടന്നൊരു ചിന്താഭാരത്താൽ ഹൃദയമാം ശ്രീകോവിൽ അരുമയാം എൻ മനം എന്തിനോ വേണ്ടി ദാഹിക്കുന്നു. പരമകൃപാലോലുപനാം നിന്നെ നോക്കി എൻ ആത്മാവ് മന്ത്രിക്കുന്നു നീ എന്റേത് മാത്രമാണ്. ഞാൻ നിൻ സർവ്വസ്വവും ഏകാകിയായിരിക്കും വേളയിൽ പ്രകൃതിയാം ആരോമൽ തിടമ്പിനെ കാണുന്ന മാത്രയിൽ എൻ മാനസം സ്നേഹത്തിൻ നിറ പോലെയായി മാറിയിരുന്നു. പച്ച പുൽമേത്തയിൽ സൂര്യദേവന്റെ കൃപാകടാക്ഷത്താൽ ഞാൻ എന്നെ മറക്കാൻ ശ്രമിക്കുന്നു തെന്നലെത്തിടുന്നു താരാട്ടുമായി മനസ്സിൽ സ്നേഹസാന്ദ്രതയുണർത്തുവാനായി അരുവിയും കുണുങ്ങിയെത്തിടുന്നു. ഗദ്സമേൻ തോട്ടത്തിലെ ആ […]

കൃഷ്ണഗീതം – (ആർവിപുരം സെബാസ്റ്റ്യൻ)

അധരങ്ങളനങ്ങാതെ മിഴികളാൽമൊഴിയും രാധയും കണ്ണനും പറഞ്ഞതെന്തോ (അധരങ്ങൾ…) ഒരു പ്രണയാർദ്രമാം ഭാവുകമോ ഹൃദയത്തിലൂറിയ ദൂതുകളോ ഒരുസ്നേഹക്കടലിന്റെ നൊമ്പരമോ! (അധരങ്ങൾ…) അത്രമേലിഷ്ടംകൂടും കണ്ണന്റെയരികിൽ നീ ഖിന്നയായ് നില്ക്കുകയില്ലല്ലോ രാധേ! (അത്രമേൽ…) ഒരു വേള വൈകിയാൽ, പിണങ്ങിയാലും നീ പരിഭവച്ചിരി പൊഴിക്കും; കണ്ണൻ പകരം പുഞ്ചിരിയുതിർക്കും! (ഒരു വേള…) കോറസ്:- രാധാമാധവസങ്ഗമഭൂവിൽ ചന്ദ്രികതൂവി വെൺമലരാകെ, പ്രണയ മനസ്സുകളൊന്നായ്ച്ചേരും- യാമം മോഹനമായ്! – (2) (അധരങ്ങൾ…)   പൂനുള്ളി ഹാരമൊരുക്കി കണ്ണന്നുചാർത്തിടാൻ പൂവായ പൂതേടി വനികയലലഞ്ഞോ (പൂനുള്ളി…) കണ്ണനൊന്നെത്തിയാൽ മലർമാല്യമണിയാൻ മിഴിചിമ്മാതിരിക്കുകയല്ലേ […]

അറിവ് – (ജോസ് ക്ലെമന്റ്)

നമ്മളാരാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിലാണ് നമുക്ക് സന്തോഷവും വ്യഗ്രതയും. എന്നാൽ മറ്റുള്ളവർ ആരാണെന്നും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്നറിയാനും നമുക്കിഷ്ടവുമില്ല നാം അതിന് താല്പര്യം കാണിക്കാറുമില്ല. നമുക്ക് എല്ലാവിധ കഴിവുകളുമുണ്ടായിരിക്കാം പക്ഷേ, നമ്മുടെ കൂടെയും നമുക്ക് ചുറ്റുമായി ജീവിക്കുന്നവരെ നമുക്കറിയില്ലെങ്കിൽ നമ്മുടെ ജീവിത മിടുക്കി നെന്തർഥം? കൂടെ ജീവിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളും സുഖ-ദു:ഖ സന്തോഷങ്ങളും ആകുലതകളും പ്രതീക്ഷകളുമൊക്കെ അറിയാൻ ശ്രമിക്കുമ്പോഴാണ് നാം ആയിരിക്കുന്ന അവസ്ഥയുടെ മഹത്ത്വം പൂർണമാകുന്നത്. നാം അഹങ്കരിക്കുന്നതിനേക്കാൾ എത്രയോ പരിമിതമാണ് നമ്മുടെ അറിവെന്ന് നമുക്ക് അറിയാനാകണം. ✨ ജോസ് ക്ലെമന്റ്

നോവല്‍പഠനങ്ങളിലെ പുതുഭാവനകള് – (സുധാകരന്‍ ചന്തവിള)

ഇന്നത്തെ ജനയുഗം വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ച , പ്രസന്നരാജൻ്റെ ‘മലയാളനോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ‘ എന്ന പുസ്തകത്തെക്കുറിച്ചുള്ള റിവ്യൂ നോവല്‍പഠനങ്ങളിലെ പുതുഭാവനകള്‍ സുധാകരന്‍ ചന്തവിള നോവല്‍ എന്ന സാഹിത്യരൂപം മലയാളവായനയുടെ ഭാഗമായിട്ട് ഒന്നര നൂറ്റാണ്ട് ആയിട്ടില്ലെങ്കിലും കഴിഞ്ഞ ആറേഴ് ദശകങ്ങളായി കേരളീയജീവിതത്തെയും മലയാളഭാവനയേയും നോവല്‍ ഏറെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നുണ്ട്. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയജീവിതത്തിലാകമാനം നോവല്‍ ചര്‍ച്ചചെയ്യുകയും പങ്കാളിത്തമേറ്റെടുക്കുകയും ചെയ്യുന്നുണ്ട്. നവോത്ഥാനത്തിന്‍റെ വഴിത്താരകളിലും ആധുനികതയുടെ സഞ്ചാരഗതികളിലും ഉത്തരാധുനികതയുടെ ചിന്താഘടനയിലും നോവല്‍പോലെ സ്വാധീനിക്കപ്പെട്ട മറ്റൊരു സാഹിത്യരൂപം ഇല്ലെന്നുതന്നെ പറയാം. ജീവിതത്തെ ആഴത്തിലും പരപ്പിലും സമഗ്രതയിലും ആവിഷ്കരിക്കാന്‍ […]