നമ്മളാരാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിലാണ് നമുക്ക് സന്തോഷവും വ്യഗ്രതയും. എന്നാൽ മറ്റുള്ളവർ ആരാണെന്നും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്നറിയാനും നമുക്കിഷ്ടവുമില്ല നാം അതിന് താല്പര്യം കാണിക്കാറുമില്ല. നമുക്ക് എല്ലാവിധ കഴിവുകളുമുണ്ടായിരിക്കാം പക്ഷേ, നമ്മുടെ കൂടെയും നമുക്ക് ചുറ്റുമായി ജീവിക്കുന്നവരെ നമുക്കറിയില്ലെങ്കിൽ നമ്മുടെ ജീവിത മിടുക്കി നെന്തർഥം? കൂടെ ജീവിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളും സുഖ-ദു:ഖ സന്തോഷങ്ങളും ആകുലതകളും പ്രതീക്ഷകളുമൊക്കെ അറിയാൻ ശ്രമിക്കുമ്പോഴാണ് നാം ആയിരിക്കുന്ന അവസ്ഥയുടെ മഹത്ത്വം പൂർണമാകുന്നത്. നാം അഹങ്കരിക്കുന്നതിനേക്കാൾ എത്രയോ പരിമിതമാണ് നമ്മുടെ അറിവെന്ന് നമുക്ക് അറിയാനാകണം.
ജോസ് ക്ലെമന്റ്
About The Author
No related posts.