അനന്തമാം ജീവിതയാത്രയിൽ
അതിർ കടന്നൊരു ചിന്താഭാരത്താൽ
ഹൃദയമാം ശ്രീകോവിൽ
അരുമയാം എൻ മനം
എന്തിനോ വേണ്ടി ദാഹിക്കുന്നു.
പരമകൃപാലോലുപനാം നിന്നെ നോക്കി
എൻ ആത്മാവ് മന്ത്രിക്കുന്നു
നീ എന്റേത് മാത്രമാണ്.
ഞാൻ നിൻ സർവ്വസ്വവും
ഏകാകിയായിരിക്കും വേളയിൽ
പ്രകൃതിയാം ആരോമൽ തിടമ്പിനെ
കാണുന്ന മാത്രയിൽ
എൻ മാനസം സ്നേഹത്തിൻ
നിറ പോലെയായി മാറിയിരുന്നു.
പച്ച പുൽമേത്തയിൽ സൂര്യദേവന്റെ
കൃപാകടാക്ഷത്താൽ ഞാൻ
എന്നെ മറക്കാൻ ശ്രമിക്കുന്നു
തെന്നലെത്തിടുന്നു താരാട്ടുമായി
മനസ്സിൽ സ്നേഹസാന്ദ്രതയുണർത്തുവാനായി
അരുവിയും കുണുങ്ങിയെത്തിടുന്നു.
ഗദ്സമേൻ തോട്ടത്തിലെ ആ സുന്ദരരൂപം
ആരാധ്യനാം പുണ്യവാൻ എന്നിൽ
ആനന്ദത്തിൻ കുളിർ തന്നിടുന്നു
നാഥാ! നിൻ ആരോമൽ രൂപം
എൻ ഹൃദയത്തിൽ ഉറങ്ങിടുന്നു
നിൻവദനം കാൺകെ നാഥാ എൻ
മനം ആനന്ദകടലായി മാറിടുന്നു.
5.8.1999+
About The Author
No related posts.