LIMA WORLD LIBRARY

ഇണയില്ലായ്മ – ജയരാജ് മിത്ര

ഗുരുപ്പൊട്ടൻ പറഞ്ഞു. ” ജയരാജ്, ഫ്രീ റാഡിക്കൽ ഒരു പ്രശ്നമാണ്. സ്വയം ഒരു ഫ്രീ റാഡിക്കലാവാതെ നോക്കിയാൽ ; നമ്മൾക്ക് മാത്രമല്ല സമൂഹത്തിനും സ്വസ്ഥതയുണ്ടാകും.” ഗുരുപ്പൊട്ടൻ ചിന്തയുടെ കടന്നൽക്കൂട്ടിലേയ്ക്കാണ് ഈ റാഡിക്കൽകൊണ്ടെറിഞ്ഞത്. മറ്റേതോ ചിന്തയെ കെട്ടിപ്പുണർന്ന്; ശാന്തമായുറങ്ങിയ ചിന്തകൾ …. അതായത്, ഇണയെ ലഭിച്ച്, ശാന്തമായിരുന്ന എൻ്റെ ചിന്തകൾ പലതും, ഈ ഫ്രീ റാഡിക്കലിൻ്റെ ഇടിയേറ്റുണർന്ന്, തെറിച്ചുവീണ് , സ്വയം ചിന്തിച്ചുതുടങ്ങി! റാഡിക്കൽ അഥവാ ഫ്രീ റാഡിക്കൽ എന്നു പറയുന്നത്, ഇണയില്ലാത്തൊരു അവസ്ഥയാണ്. രസതന്ത്രത്തിൽ അത് ജോഡിയില്ലാത്ത […]

ഉള്ളുരുക്കങ്ങളുടെ “ഉള്ളൊഴുക്ക്” – ഗിരിജാവാര്യർ

“ഒരു പെണ്ണിനേ മറ്റൊരു പെണ്ണിനെ പൂർണ്ണമായും മനസ്സിലാക്കാനാവൂ” എന്ന് അടിവരയിട്ടുറപ്പിക്കുന്ന സിനിമ! ഉള്ളുരുക്കങ്ങളുടെ നീർച്ചാലുകൾ പലവഴിയിലൂടെ ഒത്തുകൂടി ഒരു പ്രളയപ്രവാഹമായി ആസ്വാദകനു മുന്നിലൂടെ ഒഴുകുന്നു! അനുഭവങ്ങളുടെ ശക്തമായ കൊടുങ്കാറ്റിൽ, നീർക്കുമിളകൾ വ്യത്യസ്തദിശകളിലേക്കായി ചിതറുമെങ്കിലും, ഒടുവിലവയും, സ്നേഹത്തിന്റെ അടിയൊഴുക്കിലേക്ക് അലിഞ്ഞുതീരുന്ന ഹൃദയഹാരിയായ കാഴ്ച! ആ അമ്മായിയമ്മയുടെയും മരുമകളുടെയും നോവുകൾക്ക് ഒരേ നിറമാണ്, അനാഥത്വത്തിന്റെ ഗന്ധമാണ്! ഉപാധികളില്ലാത്ത സ്നേഹം ഒരിക്കലെങ്കിലും അറിഞ്ഞനുഭവിക്കാനുള്ള തീവ്രമായ അഭിവാഞ്ഛയാണ്! തോരാമഴയുടെ പശ്ചാത്തലത്തിൽ കടഞ്ഞെടുത്തൊരു സിനിമ, നോവിന്റെ പെരുമഴക്കാലത്തെ ഓർമിപ്പിച്ചു. മകന്റെ ശവമടക്ക് നടത്താൻ വേണ്ടി, […]

മഴയാണ് നീ – മിനി സുരേഷ്

ഒരു മഴയാണെനിക്കു നീ നീല നിലാവിൻ ചുംബനമേറ്റ് മധുവൂറും പ്രണയ പ്രവാഹിയായി എന്നിലേക്കൊഴുകും കുളിർ മഴ പാതി മയക്കത്തിൽ വിരുന്നെത്തും പെയ്തു … പെയ്തു ..തോർന്നാലും തനുവിൽ തണുവായലിയും പ്രണയാർദ്രമാമൊരു പനിനീർമഴ നനയും മൗനത്തിൻ തുടി കേട്ടുണരും തേൻ മഴ രാത്രി മുല്ലകളിലൊരു സംഗീതമായ് പെയ്തിറങ്ങും … പ്രണയ മഴ …

രൂപാന്തരണം – സന്ധ്യ

ഏകാന്തതയുടെ ഒറ്റമുറി വീട്. ഓർമ്മയുടെ ചാരുകസേരയിൽ ഒറ്റയ്ക്കിരിക്കുന്ന എൻ്റെയകം. ചില്ലു കൂട്ടിലെ മത്സ്യക്കണ്ണുകൾ. എന്നെയുറ്റു നോക്കുന്നു എൻ്റെയുള്ളിലേക്ക് തുളച്ചു കയറുന്ന തിളങ്ങുന്ന രണ്ട് ഗോളങ്ങളെന്നെ മാടി വിളിക്കുന്നു. ചില്ലുപാത്രത്തിൻ്റെ വക്കുകളിൽ മുത്തി ഗോൾഡ് ഫിഷും ഗപ്പിയും കണ്ണിമ ചിമ്മി ത്തുറക്കുമ്പോൾ കണ്ണാടിച്ചുവരുകളലിഞ്ഞ് കടലിൻ്റെയാഴങ്ങളിലവ അദൃശ്യമാവുന്നു… ഒറ്റമുറിവീടിൻ്റെയകം ഉൾക്കടലാവുന്നു. പവിഴപ്പുറ്റുകളിൽ എൻ്റെ പുറന്തോടുകൾ രൂപാന്തരണത്തിൻ്റെ പടം പൊഴിക്കുന്നു. ശല്കങ്ങളിൽ കോറിയ പ്രാചീന ലിപികളിൽ നിന്ന് വായിച്ചെടുത്ത പൂർവ്വജന്മ സ്മൃതി പഥങ്ങളിലൂടെ മത്സ്യച്ചിറകിലേറി ഏഴു സമുദ്രങ്ങൾ താണ്ടി ഞാനെൻ്റെ മത്സ്യജന്മത്തിലേക്ക് […]

വായന – ജോസ് ക്ലെമന്റ്

നാമെല്ലാവരും വായിക്കുന്നവരാണ്. എന്നാൽ, നമ്മുടെ വായനകൾ എപ്രകാരമാണ് ? വായന കേവലം അക്ഷരക്കാഴ്ചകൾ മാത്രമാകരുത്. വേരിലേക്ക് ആഴ്ന്നിറങ്ങിയും പൂവുകളിലേക്ക് പടർന്നും മറ്റുള്ളവരിലേക്ക് കുതിച്ചും നടത്തുന്ന ഒരതിജീവനമായിരിക്കണം. അക്ഷരങ്ങളിലൂടെ വാക്കുകളുടെ വാതിൽ തുറന്ന് ചിന്തകളുടെ ലോകത്തെത്തുന്ന ഒരു തീർഥാടനമായി മാറണം വായന.അല്ലായെങ്കിൽ നമ്മുടെ വായനകൾ എഡ്മണ്ട് ബ്രൂക്ക് പറഞ്ഞതു പോലെയാകും. വിചിന്തനമില്ലാതെ വായിക്കുന്നവ ദഹിക്കാത്ത ഭക്ഷണം പോലെ കിടക്കും. ഫ്രാൻസിസ് ബേക്കൺ പറയുന്നതു പോലെ ചില പുസ്തകങ്ങൾ രുചിച്ചു നോക്കണം. ചിലത് വിഴുങ്ങണം ,മറ്റു ചിലത് ചവച്ചരച്ച് അലിയിക്കണം. […]

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 14 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 14 വൈതരണികള്‍ നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാല്‍ ദൈവമേ, നിന്‍റെ ദൈവം നിന്‍റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു’ എന്നും ‘കര്‍ത്താവേ, നീ പൂര്‍വ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്‍റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യന്‍; നിന്‍റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല’ എന്നും പറയുന്നു. ‘ഞാന്‍ നിന്‍റെ […]

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 29 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 29 ലുധിയാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഞാന്‍ കൊടുത്ത പരാതിയില്‍ നേട്ടമുണ്ടാക്കാന്‍ അവിടുത്തെ യൂണിയന്‍കാരും ശ്രമിച്ചു. മെഡിക്കല്‍ കോളജില്‍ നിന്ന് ആശുപത്രിയിലേക്കുളള വഴിയില്‍ യൂണിയന്‍കാരുടെ ഒരു കുഞ്ഞു ബോര്‍ഡുണ്ട്. അധികം അംഗങ്ങളൊന്നും ഈ യൂണിയനിലില്ല. കുറേ ഉത്തരേന്ത്യക്കാര്‍ മാത്രം. ആ ബോര്‍ഡില്‍ ഈ സ്ഥാപനത്തില്‍ നടക്കുന്ന തെറ്റുകുറ്റങ്ങള്‍ എഴുതിയിടുക പതിവാണ്. അത് രോഗിയുടെ മാത്രമല്ല തൊഴില്‍ ചെയ്യുന്നവരുടെ കാര്യത്തിലും അങ്ങനെയാണ്. അന്നത്തെ ബോര്‍ഡില്‍ എഴുതിയത് ജി. എസിന്‍റെ ഓഫിസിലെ അഴിമതി അവസാനിപ്പിക്കുക എന്നായിരുന്നു. അവിശ്വാസത്തോടെയാണ് പലരും […]

ഗുരുനിന്ദയുടെ വിളനിലങ്ങള്‍ – അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS

ഗുരുനിന്ദയുടെയും ധാര്‍മ്മിക ഭ്രംശത്തിന്‍റെയും സാംസ്കാരിക അധ:പതനത്തിന്‍റെയും വിളനിലങ്ങളായി കലാലയങ്ങള്‍ മാറുകയാണ്. ആശയംകൊണ്ടും ബുദ്ധികൊണ്ടും പ്രവൃത്തികൊണ്ടും സമരം ചെയ്യേണ്ടതിനുപകരം ക്രിമിനല്‍ കുറ്റകൃത്യങ്ങളെ സമരമാര്‍ഗ്ഗമായി സ്വീകരിച്ചുകൊണ്ടുള്ള പോരാട്ടങ്ങള്‍ അത്യന്തം ഹീനവും നീചവുമാണ്. അധികാര രാഷ്ട്രീയത്തിന്‍റെ കൈത്താങ്ങില്‍ എന്തു തോന്ന്യാസവും കാണിക്കുന്ന വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്ത കര്‍ സമൂഹത്തിന്‍റെ മുന്നിലുയര്‍ത്തുന്ന അപായഭീഷണി അത്യന്തം ഗൗരവമുള്ളതാണ്. കലാലയങ്ങള്‍ ഒരിക്കലും അക്രമികളുടെ വിളനിലമാകരുത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മൂല്യങ്ങള്‍ മുദ്രാവാക്യമാക്കിയ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനശൈലി എത്രത്തോളം അതിനുവിരുദ്ധമായി മാറാമെന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞദിവസം […]

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 17 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 17    ” അത്ര മുട്ടി നിൽക്കുന്നെങ്കിൽ സ്വയം ആയിക്കൊ . പറ്റിയ സമയമായിട്ടുണ്ടല്ലൊ അടുത്തതിന്. മറ്റുള്ളവരുടെ സന്തോഷം തല്ലിക്കെടുത്താൻ വരണ്ടാരും .”           അമ്മ സോളിയെ ഒന്ന് നോക്കി പിന്നെ മേരിമ്മയേയും. അമ്മ കേട്ടതിൽ ഒന്നും തോന്നിയില്ല. പുതുതായി ഒരാൾ കൂടി കേട്ടല്ലൊ അനുജത്തിയുടെ തന്നോടുള്ള സംഭാഷണ രീതി എന്നായിരുന്നു മേരിമ്മയുടെ മനസ്സിൽ. തന്റെ അഭാവത്തിൽ സോളിയുടെ വീട്ടുകാർ ഒരു സ്ത്രീയെ എത്തിച്ചത് കോരച്ചൻ തന്ന വീട്ടു വിശേഷങ്ങളിൽ നിന്നറിഞ്ഞിരുന്നു. […]

കേരളത്തിൽ കുണ്ടാമണ്ടി കൂടോത്ര പ്രാകൃത സംസ്‌കാരം – കാരൂർ സോമൻ, ചാരുംമൂട് 

പുരോഗമന ചിന്തകളുള്ള, ആധുനിക സംസ്‌ക്കാരത്തിന്റെ പ്രതിനിധികൾ എന്നവകാശ പ്പെടുന്ന കേരളത്തിൽ മറ്റുള്ളവരെ കൊല്ലാൻ മരണപ്പുതപ്പുമായി കുറെ മണ്ടന്മാർ നടക്കുന്ന കാഴ്ച്ച വിചിത്രം തന്നെ. കേരളത്തെ ജാതിമത അന്ധവിശ്വാസികളുടെ ഒരു കേന്ദ്രമായി വളർത്തുന്നത് ആരൊക്കെയാണോ? കേരളത്തിന്റെ സമ്പന്നമായ പൈതൃക സംസ്‌ക്കാരത്തെ ഭൂതപ്രേതപിശാചുക്കളുടെ നാടായി വളർത്തുകയാണോ?  കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ അന്ധന്മാരുടെ നാടോ? കേരളത്തിൽ നടക്കുന്ന കൂടോത്ര തന്ത്രങ്ങളുടെ ഗൂഢല ക്ഷ്യങ്ങൾ എന്താണ്? കേരളത്തിലെ  കോൺഗ്രസ് നേതാവിനെതിരെ ഏതോ മരമണ്ടന്മാർ കൂടോത്ര/ആഭിചാരക്രിയകൾ നടത്തിയെന്ന നാണംകെട്ട വാർത്തകൾ പ്രമുഖ […]