കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 21 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 21 ജ്വാലാമുഖി എന്‍റെ പ്രിയേ, നീ തിര്‍സ്സാപോലെ സൗന്ദര്യമുള്ളവള്‍; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കര. നിന്‍റെ കണ്ണു എങ്കല്‍നിന്നു തിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്‍റെ തലമുടി ഗിലെയാദ്മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍ കൂട്ടംപോലെയാകുന്നു. നിന്‍റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയില്‍ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു. നിന്‍റെ ചെന്നികള്‍ നിന്‍റെ മൂടുപടത്തിന്‍റെ ഉള്ളില്‍ മാതളപ്പഴത്തിന്‍റെ ഖണ്ഡംപോലെ ഇരിക്കുന്നു. -ഉത്തമഗീതം, അധ്യായം 6 ജ്വലിച്ചു നില്ക്കുന്ന സൂര്യന് കീഴില്‍ നിന്ന് പൊള്ളുന്ന […]
കല സാഹിത്യം – തീക്ഷ്ണാനുഭവങ്ങൾ – തുറന്ന് പറഞ്ഞ് -സത്യൻ കോനാട്ട്. Sathyan Konatt- writer / Publisher
നൈറ്റ് വാക്ക് – ജോസ് ക്ലെമന്റ്

ദുരന്തങ്ങൾ പടി കടന്നെത്താൻ അധികനേരം വേണ്ട. ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ വേണ്ടി മാത്രമായി ആരെയും സൃഷ്ടിച്ചിട്ടില്ല. ആർക്ക് എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. എന്റെ ദേഹത്തു മുള്ളുകൊള്ളുമ്പോൾ എനിക്കുണ്ടാകുന്ന വേദന തന്നെ അപരർക്കും ഉണ്ടാകുമെന്ന് മറന്നു പോകരുത്. അതിന്റെ ഗ്രാവിറ്റിക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നു മാത്രം. നമുക്ക് എല്ലാം ആഘോഷമാക്കാനുള്ളതല്ലായെന്ന തിരിച്ചറിവ് ഉണ്ടാകണം. നേരും നെറിയും നമ്മുടെ എഴുത്തുകളിൽ ചൂഴ്ന്നു നില്ക്കട്ടെ.
മഴക്കോടയായ് പെയ്യാം – സൂസൻ പാലാത്ര

മാരീമണിയമ്മ കുഞ്ഞുതെന്നലോ – ടോതിയിവ്വിധം: “മാരുതാ നീ, മന്ദമായ് വീശി സദാ ആശ്വാസമേകുന്നോരീ, ജനമെത്ര നെറികെട്ടവർ പുതുനാമ്പുകളൊന്നുമേ നടാതെ ശാഖികളെല്ലാം വെട്ടിമാറ്റുവോർ, കുഞ്ഞിളംതെന്നലേ, ക്ഷീണമാറ്റി നീ തെല്ലുറങ്ങീടുക” മന്ദമാരുതൻ മിണ്ടിയില്ലൊന്നുമേ മെല്ലെയൊരു മൂളിപ്പാട്ടുമായ് ചിരിച്ചങ്ങു പോയിട്ടവിരാമ – മോട്ടവുമങ്ങുതുടർന്നു, എന്നിട്ടുമീ മന്നിലെ ജനതതി – യെല്ലാം പൊള്ളിമേവുന്നു! ഒരൊറ്റമരത്തണൽപോലുമില്ലാ- തവരിതാ കേണിടുന്നു, വീട്ടിലുള്ളോർക്കു ദാഹമാറ്റുവാൻ തണ്ണീരു തേടി തരുണീമണികളും വലയുന്നു! പുഴയെല്ലാം വറ്റിവരണ്ടിതാ സർക്കാരുറേഷനായി നല്കുന്ന തോയം, തേടി മങ്കമാരും പായുന്നു! തെന്നലീവ്ധം, മർമ്മരം നടത്തിയെന്നുടെ നിദ്ര […]
മാർഗ്ഗദീപം – ജയകുമാർ കോന്നി

മിഥുനം പടിയിറങ്ങുമീ വേളയിൽ, മതിയും പ്രകൃതിയും ശുദ്ധമാക്കീടുക . മലീമസമാം ചേട്ടയെപ്പുറത്താക്കൂ മഹിതയാം ശ്രീദേവിയെയുള്ളിലിരുത്തൂ. മഴനീരിനാൽ സ്ഫുടം ചെയ്തീ മഹിയെ പരിപൂതമാക്കാനണയും മഹനീയരാമായണപ്പുലരികളെ, മനസ്സാലെതിരേറ്റീടൂനിത്യം. മാനവ നന്മയ്ക്കായി ദേവസന്ധ്യയിൽ, മാധവധർമ്മം പുലർത്താൻ മർത്ത്യനായി ജനിച്ചോരു രാമദേവൻതൻ മഹത്ത്വമേറും ചരിതമോതും മറയാംരാമായണം പാരായണം ചെയ്തീടുക. മാറാ പീഡകൾക്കറുതി. മഹാവ്യാധിവ്യഥകൾക്കു ഭേഷജം മനമാലിന്യ വിവർജ്ജിതം. മനനമണ്ഡലത്തിനെന്നും മാർഗ്ഗദീപമായി ജ്വലിക്കുമീ , മഹിതാക്ഷരങ്ങൾ നിത്യേന , മന്ത്രമായുരുവിട്ടീടുക . മംഗളം മേല്ക്കു മേൽ പൂത്തിടും. മംഗളം മേല്ക്കുമേൽ പൂത്തിടും.
ധര്‍മ്മപഥം – സ്വര്‍ഗ്ഗവും നരകവും – മങ്ങാട് ബാലചന്ദ്രന്‍

നമ്മുടെ വിശ്വാസങ്ങളിലും സങ്കല്പ്പങ്ങളിലുമെല്ലാം വളരെ പ്രബലമായും പ്രസക്തമായും നിലകൊള്ളുന്ന രണ്ട് ആശയസംഹിതകളാണ് സ്വര്‍ഗ്ഗവും നരകവും. സ്വര്‍ഗ്ഗമെന്നത് സര്‍വകാമനകളുടെയും പൂര്‍ത്തീകരണം കൊണ്ട് ആനന്ദദീപ്തമായിരിക്കുന്ന ഏറ്റവും മഹത്വമാര്‍ന്ന ഇടവും, നരകമെന്നത് സര്‍വയാതനകളുടെയും കൂടിച്ചേരല്‍ കൊണ്ട് വേദനാജനകമായിരിക്കുന്ന ഏറ്റവും നീചത്വമാര്‍ന്ന ഇടവും എന്നാണ് നമ്മുടെ പരക്കെയുള്ള ധാരണ. വേറൊരു ധാരണയുള്ളത് പുണ്യകര്‍മ്മങ്ങളുടെ ഫലമായി സ്വര്‍ഗ്ഗവും പാപകര്‍മ്മങ്ങളുടെ ഫലമായി നരകവും വന്നുചേരുന്നു എന്നാണ്. സ്വര്‍ഗ്ഗവും നരകവും ഈ ജീവിതത്തിനു ശേഷമുള്ള രണ്ട് അവസ്ഥകളാണെന്നു മറ്റു ചില സങ്കല്പങ്ങളനുസരിച്ചും ധാരണയുണ്ട്. സ്വര്‍ഗ്ഗനരകങ്ങളെപ്പറ്റി ഭാരതീയ ഇതിഹാസങ്ങളെന്നു […]
കാഴ്ച്ചയ്ക്കുമപ്പുറത്തേക്ക് – അഡ്വ.പാവുമ്പ സഹദേവൻ

ഷീലാ ജോർജ്ജ് കല്ലടയുടെ ‘കാഴചയ്ക്കുമപ്പുറം’ (കവിതാ സമാഹാരം) ‘സ്നേഹത്തിൻ്റെ വഴിത്താരയിലൂടെ ‘ (അൽഫോൻസാമ്മയുടെ ജീവചരിത്രം) ‘പഞ്ചതന്ത്രത്തിലെ ജീവനതന്ത്രങ്ങൾ ‘ എന്നീ മൂന്ന് പുസ്തകങ്ങൾ തീർച്ചയായും വായിക്കപ്പെടേണ്ടതാണ്. ക്രിസ്തുവിനെ രക്ഷാബിംബമാക്കിക്കൊണ്ട്, വർത്തമാനകാല രാഷ്ട്രീയ യൂദാസന്മാരെ മുൾമുനയിൽ നിർത്തി നിശിതമായ വിമർശനമുയർത്തുന്നതോടൊപ്പം, അഭിനവ പീലാത്തോസന്മാരായ ന്യായധിപന്മാരെയും കവിയത്രി പ്രതിക്കൂട്ടിൽ കയറ്റിനിർത്തി വിചാരണ ചെയ്യുന്നുണ്ട്. പുരുഷാധിപത്യത്തിൻ്റെ സിംഹബിംബങ്ങൾ നൂറ്റാണ്ടുകളായി സ്ത്രീകളെ ചവിട്ടിമെതിച്ചതിലുള്ള ശക്തമായ പ്രതിഷേധസ്വരവും ‘സ്ത്രീ ‘ എന്ന കവിതയിൽ കേൾക്കാം. ‘കലിയുഗ സീത’ എന്ന ചെറു കവിതയിലും സ്ത്രീയുടെ വ്യക്തിത്വം […]
പടവലങ്ങ – ആനി കോരുത്

നീളൻ മുടിയോടുള്ള എൻ്റെ താല്പര്യം ചെറുപ്പകാലം മുതലേയുള്ളതായിരുന്നു. കാരണം എൻ്റെ മുടി. കിരുകിരാന്നു ചുരുണ്ടതാണ്. അല്പനേരം അത് അഴിച്ചിട്ടാൽ സായിബാബ സ്റ്റൈലിൽ അതു ചുരുണ്ടു കയറും. എത്ര എണ്ണ തേച്ചാലും ചീകിയാലും അത് അല്പം പോലും . ഇതൊക്കെ കാരണം ഞാൻ നീളം മുടിയുടെ ആരാധികയായതിൽ അതിശയമില്ലലോ എൻ്റെ ക്ലാസ്സിലെ അംബികയ്ക്കും ഷൈലജയ്ക്കുമൊക്കെ നല്ല നീളൻ മുടിയുണ്ട് അവരതു രണ്ടായി പിഞ്ഞിയിട്ട് പൂവുമൊക്കെ ചൂടിയാണ് ക്ലാസ്സിൽ വരുന്നത് ലേഖയാണെങ്കിൽ ആരോടെങ്കിലും വർത്തമാനം പറയുമ്പോഴും ക്ലാസ്സിൽ ഉത്തരം പറയുമ്പോഴും […]
ഗൃഹ പ്രവേശം – പ്രസന്ന നായർ

അമ്പലത്തിൻ്റെ ആനക്കൊട്ടിലിൽ ഏറെ നേരമായ് വിനോദിനി നിൽപ്പു തുടങ്ങിയിട്ട്. വെടിവഴിപാടു നടത്തുന്ന വിക്രമൻ അവരുടെ അടുത്തെത്തി. എന്താ വിനോദിനിയമ്മേ, കുറേ നേരമായല്ലോ ഇവിടെ നിൽക്കുന്നു. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ.വിനോദിനി ആ നാട്ടിലെ വൃദ്ധ സദനമായ ‘ശാന്തിതീര’ ത്തിൻ്റെ നടത്തിപ്പുകാരിലൊരാളാണ്.അതുകൊണ്ടവരെ എല്ലാവർക്കും സ്നേഹവും, ബഹുമാനവുമാണ്. അതേ വിക്രമാ, ഞാൻ മൈഥിലിച്ചേച്ചിയേയും രാമനാഥേട്ടനേയും കാത്തു നിൽക്കുകയാണ്. അതിന് മൈഥിലിയമ്മ മകനോടൊപ്പം തിരുവനന്തപുരത്തല്ലേ രാമേട്ടനെ ഒരാഴ്ചയായിട്ട് കാണാനുമില്ല. എവിടെയാണെന്നാർക്കും അറിയുകയുമില്ല. രണ്ടാളും എവിടെയുണ്ടെന്നെനിക്കറിയാം.വിനോദിനി പറഞ്ഞു. ഇന്നവരുടെ ഗൃഹപ്രവേശമാണ്. വിക്രമൻ നെറ്റി ചുളിച്ചു. […]



