LIMA WORLD LIBRARY

മല ചുരത്തൽ – അഡ്വ.എ. നസീറ

കഥ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് അവൾ പത്രത്താളുകൾ മറിച്ചു. ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ. മാറ് ചുരന്ന് കുന്നാകെ കുത്തി യൊഴുകുന്നു. ഹരിത ചേലയഴിഞ്ഞ് ഭൂമിയാകെ വിവസ്ത്രയായിരിക്കുന്നു. മുറിവേറ്റും ചതഞ്ഞും നിലയ്ക്കാതൊഴുകുന്ന ചോര ചുരത്തലിനിടയിൽ ഒരു പിഞ്ചുകുഞ്ഞി ൻറെ രോദനം. ആ ചിത്രത്തിലേക്ക് ഒരു നിമിഷം നോക്കിയതേയുള്ളൂ.തുടർന്നുള്ള അവളുടെ മുലചുരത്തൽ അവളുടെ കുഞ്ഞിനു വേണ്ടിയായിരുന്നില്ല. അവൾ അടുത്തിരുന്ന ഭർത്താവിനോട് പറഞ്ഞു “പോണം എനിക്കവിടെ പോണം. ആ കുഞ്ഞ് എന്റേത് കൂടിയാണ്”

ഒറ്റപ്പെടലിന്റെ ഗായത്രി – ജയരാജ്‌ പുതുമഠം

(കവിത) ==================== ——————————– ധർമ്മച്യുതികളുടെ തിളയ്ക്കുന്ന നീണ്ടകഥകൾ ഇന്ദ്രിയങ്ങളിൽ അനസ്യൂതം പെയ്തുകൊണ്ടിരിക്കുന്നു ലയതാളങ്ങളറിയാതെ പ്രകൃതിയുടെ തബലയിൽ ഹൃദയചർമ്മം ചാലിച്ച് സദാചാരചരടിൻ വികലവർണ്ണത്തിൽ വ്യഭിചാരതീർത്ഥങ്ങൾ തിരയുന്ന പ്രജകളുടെ വിഗതഗണങ്ങൾ പെരുകുന്നു. ഒറ്റപ്പെടലിന്റെ മന്ത്രങ്ങളാൽ യജ്ഞസൗധങ്ങളിൽ വീണമീട്ടുന്ന തീർഥാടകരുടെ ഗായത്രി രോദനങ്ങൾ സോപാനപ്പടികളിൽ ചിതറുന്നു

ആദരവിൻ്റെ അവസാനം : സാക്കിർ – സാക്കി നിലമ്പൂർ

ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആഴ്ചപ്പതിപ്പുകളിലും സമൂഹമാധ്യമങ്ങളിലും ഇച്ചിരി കഥകളൊക്കെ എഴുതി, ആദ്യകഥാസമാഹാരമായ “ചക്കരച്ചോറും ” പ്രസിദ്ധീകരിച്ച് , സമൂഹമദ്ധ്യത്തിൽ തിളങ്ങിവിളങ്ങി ഗംഭീരനായി, അത്യാവശ്യം അറിയപ്പെട്ട് ഞാനങ്ങിനെ നിൽക്കുന്ന സമയമാണ്. ഒരു വൈകുന്നേരം . എനിക്കൊരു ഫോൺകോൾ വരുന്നു. ജന്മനാട്ടിൽ നിന്ന് അയൽവാസിയും പ്രശസ്ത രാഷ്ട്രീയ പാർട്ടിയുടെ പ്രമുഖ പ്രവർത്തകനുമായ സുഹൃത്താണ് വിളിക്കുന്നത്. “നോക്കടാ … ഇജ്ജ്പ്പൊ എവടേണ്..?” “ഞാനിവടെ നെൽമ്പൂര് പീടില്ണ്ട്. എന്ത്യേയെടാ..?” “നാളെന്താ അനക്ക് പരിപാടി.?” “പീട്യ തൊറക്ക്ണം. വേറെ പ്രത്യേകിച്ചൊന്നൂല്ല.. എന്താടാ ..?” ” ഇവടെ […]

ജനസംഖ്യ വർദ്ധിപ്പിക്കുവാൻ നിങ്ങൾ മിടുക്കാരാ – ലീലാമ്മതോമസ്, ബോട്സ്വാന

ജനസംഖ്യ വർദ്ധിപ്പിക്കുവാൻ നിങ്ങൾ മിടുക്കാരാ. എന്നാൽ അതു പോലെ ഭൂമിയെ ഒന്നു പ്രസവിപ്പിക്കാമോ? മനുഷ്യന്റെവാസസ്ഥലം ഒന്നു വലുപ്പം വെപ്പിക്കാമോ? കണ്ടും കാണാതെയും മനുഷ്യരുംമൃഗങ്ങളും വാശിക്കു വാശി പെറ്റു പെരുകുന്നു.. Population increasing means of production decreasing.. അമിത ജനസംഖ്യക്ക് കാരണം ആരാണ്?. ജനസംഖ്യ വിദഗ്ധർ പേടിച്ചിരിക്കുവാ.. ഓരോ മനുഷ്യരും ഭൂമിയിലെ മതിയായതും ന്യായവുമായി അളവിൽ ന്യായമായി അവകാശവാദം ഉണ്ട്. ജനസംഖ്യ ബില്യൺ ബില്യൺ കടക്കുമ്പോൾ കുറഞ്ഞ ഭൗതിക നിലവാരം ഉണ്ടാകുന്നു. ഭൂമിയെ അതിന്റെ പാരിസ്ഥിതിക തകർച്ചയിലേക്ക് […]

ഗുരു നിത്യചൈതന്യ യതി (മലയാളം തർജ്ജമ)

ഗീതാഞ്ജലി 43 ****************** വെളുക്കുന്നതിനു മുന്‍പാണ് എന്‍റെ ചെവിയില്‍ മന്ത്രിച്ചത്, ‘നമുക്ക് ഒന്നിച്ച് ഒരു വഞ്ചിയില്‍ യാത്ര ചെയ്യാം’ എന്ന്. അങ്ങും ഞാനും മാത്രം . അത്രയും മാത്രമല്ല പറഞ്ഞു വെച്ചത്. നമ്മളിങ്ങനെ പോകുന്നുവെന്നുള്ള രഹസ്യം ഒരാളും അറിഞ്ഞുപോകരുതെന്നും നിഷ്കര്‍ഷിച്ചിരുന്നു. എവിടേക്കാണു നമ്മുടെ തീര്‍ത്ഥയാത്ര? ഒരിടത്തേക്കുമല്ല, ഒന്നിനും വേണ്ടിയല്ല. കരകാണാക്കടലില്‍ അങ്ങനെ നാം ഒന്നിച്ചു തുഴഞ്ഞുപോകുമ്പോള്‍ ഞാന്‍ പാടുന്നുണ്ടായിരുന്നു. മൗനമായിരുന്ന് ഒരു മൃദുമന്ദഹാസത്തോടെയാണ് അങ്ങ് അതൂ കേട്ടുകൊണ്ടിരുന്നത്. ഹൃദയം രാഗമാധുരികൊണ്ടു നിറഞ്ഞപ്പോള്‍ ശബ്ദം മഹാതരംഗങ്ങളെപ്പോലെ കൂടുതല്‍ക്കൂടുതല്‍ സ്വതന്ത്രമായി; […]

മൗനം വാചാലം – പ്രസന്ന നായർ

  മൊബൈലിലെ യൂ ട്യൂബിൽ അലസ മായി ഓരോ ന്നും കണ്ടിരിക്കുകയാണ് സുമിത്ര. ഒന്നും മനസ്സിൽ തങ്ങു ന്നില്ല. യാന്ത്രികമാ യി നോക്കി ക്കൊണ്ടിരിക്കുന്നു. ഫോണിലേക്കു വരു ന്ന അനഘയുടെ മെസ്സേജും കാത്തിരിക്കുകയാണവൾ. ശിവന്യ മോളേയും കൊണ്ടവൾ പോയിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. അവളോടൊപ്പം ഭർ ത്താവ് അഭിജിത്തും, സുഷമയും പോയിട്ടുണ്ട്. സുമിത്രയുടെ ഏകമകളാണ് അനഘ. രണ്ടാങ്ങളമാരുടെ പൊന്നനുജത്തി. സുമിത്രയുടെ സ്വന്തം അനുജത്തിയാണ് സുഷമ. അവൾ ശുശ്രുഷ നഴ്‌സിംഗ് ഹോമിലെ ഹെഡ് നേഴ്സാണ്. സുമിത്രയുടെ ഫോണിൽ മെസ്സേജ് […]

യാത്രയ്ക്ക് ഒരു കൂട്ടായി – സിസ്റ്റർ ഉഷാ ജോർജ്

കവിത ——– 🟥 ====================== 🔷 ഹരിതാഭമായ പ്രകൃതിയിലേ തീർത്ഥയാത്രയിൽ പൂർണ്ണ ചന്ദ്രാ, നിനക്ക് ചുറ്റും ഞാൻ വിരിഞ്ഞു നിൽക്കുന്നത് കാണുന്നുവോ!? തൂവെൺമയാർന്ന പുഷ്പങ്ങളിലൂടെ നിന്നുടെ ചാരെ വന്നണയുന്നത് കാണാൻ നിൻ മാനസം നിലാവിളക്കായി ജ്വലിക്കുന്നുവോ!? എൻ പരിമളം നിന്നിൽ വന്നണയുന്നില്ലെങ്കിൽ ആകാശ ശോണിമയിൽ നക്ഷത്രങ്ങളാൽ മിന്നി തിളങ്ങുന്നത് കാണുന്നുവോ!? നിലാവിന്റെ നീലിമയിൽ നിലാഭചേല ചുറ്റി നിന്നുടെ തീർത്ഥാടന സഞ്ചാരസന്ധ്യയിൽ ഒരു പൊൻകിരണമായി പ്രഭതൂകുന്നത് ദർശിക്കുന്നുവോ!? സന്ദേഹമുണ്ടെങ്കിലും! ഞാനുണ്ട് പരിപാവനമാം സുഗന്ധവും ചൂടി ഒരു കുളിർ തെന്നലായി.

മുനമ്പം സമരം : ഐക്യദാർഢ്യവുമായി ജനസേവ ശിശുഭവൻ

വില കൊടുത്തുവാങ്ങിയ സ്വന്തം കിടപ്പാടത്തിൻ്റെ അവകാശം നഷ്ടപ്പെടുമെന്ന ഭീഷണിയിൽ കഴിയുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖാപിക്കാൻ ജനസേവ ശിശുഭവൻ പ്രവർത്തകർ എത്തി. വഖഫ് ബോർഡിൻ്റെ അന്യായ നോട്ടിസിനെതിരെ മുനമ്പം വേളാങ്കണ്ണി മാതാ പള്ളി മുറ്റത്ത് പ്രദേശവാസികൾ നടത്തുന്ന നിരാഹാര സമരം 31 ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു ശാശ്വത പരിഹാരം കാണാൻ സർക്കാരിനായിട്ടില്ല എന്നത് ദു:ഖകരമാണെന്ന് ജനസേവ ചെയർമാൻ ജോസ് മാവേലി പറഞ്ഞു. നാടിൻ്റെ വികസനത്തിനു പകരം നാട്ടിൽ മതവിദ്വേഷം വളർത്താനാണ് ഇത്തരം നടപടികൾ വഴിവക്കുന്നതെന്നും അദ്ദേഹം കൂട്ടി […]

പുത്രൻ – അനിൽ കോനാട്ട്

  മേനോൻ സാറിന്റെ ചിതാഭസ്മം ഒഴുക്കുവാനായി ചേലാമറ്റത്തിന് പുറപ്പെട്ട സാവിത്രിയമ്മ കുടുംബാംഗങ്ങളോടൊപ്പം എന്നെയും കൂട്ടി. “അമ്മക്ക് ഭ്രാന്തായെന്നാണ് തോന്നുന്നത്”ദിവ്യ നിഷയോട് അടക്കം പറയുന്നത് കേട്ടു. “അച്ഛന്റെ ചിതാഭസ്മം ഒഴുക്കുന്നിടത്ത് ഇവനെന്താണ് കാര്യം?”ഞാൻ കേട്ടാലും കുഴപ്പമില്ല എന്നമട്ടിലാണ് അവരുടെ വർത്തമാനം.എന്നാൽ പട്ടിൽ പൊതിഞ്ഞ കുടം ഒരു നിധിപോലെ മടിയിൽ വെച്ച് എന്റെ വലതു വശത്തായി ഇരുന്ന സാവിത്രിയമ്മ എന്നെ കണ്ണടച്ചു കാണിച്ചു. എനിക്ക് മൂന്നു മാസം പ്രായമുള്ളപ്പോഴാണ് എന്റെ ചാച്ചൻ കുഞ്ഞാപ്പു മേനോൻ സാറിന്റെ പുരയിടത്തിലെ തെങ്ങിൽ നിന്നും […]

ഊഷ്മളത വറ്റുന്ന ബന്ധങ്ങൾ – ജോസ് ക്ലെമന്റ്

ആത്മാവില്ലാത്ത വീടുകൾ പെരുകുന്ന കാലമാണിത്. കണ്ണിൽ നനവോ ചുണ്ടിൽ ചിരിയോ വാക്കിൽ ആത്മാർഥതയോ ഇല്ലാത്തവരുടെ കാലം. ബാങ്കു ബാലൻസുകളും സമ്പാദ്യങ്ങളും പെരുകുകയും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും ഒത്തുചേരലുകളും കുറയുകയും ചെയ്തൊരു കാലം ! വീടുകൾക്കു ചായം പൂശിയും മുഖം വെളുപ്പിച്ചും ചുണ്ടുകൾ ചുവപ്പിച്ചും എല്ലാം മനോഹരമാക്കാൻ വെമ്പൽ കൊള്ളുമ്പോഴും ബന്ധങ്ങളുടെ ഇഴയടുപ്പവും ഊഷ്മളതയും ഇല്ലാതാക്കിയിട്ട് എന്തു നേട്ടം? സ്വയം ചുരുങ്ങി അവനവനിൽ അഭിരമിക്കുമ്പോൾ ഹൃദയം വരളുകയല്ലേ ? അടുപ്പത്തിന്റെ അകലം കൂടുകയല്ലേ ? ഉള്ളിൽ പരിചരണങ്ങളില്ലാതെ, ശ്രദ്ധകളില്ലാതെ […]

HEY..WORLD OPEN YOUR EYES AND LOOK KINDLY – M.THANKACHAN JOSEPH

We are leaving getting punished for someone’s sins We wished to bloom like rose buds but you sentenced to break us down. Is it our sin to be born in this world without knowing the stains of sin? Who’s gonna give us an answer? Hey world, hear our cries. From the chemical-filled battlefields of Gaza, […]

വൃശ്ചിക മാസവും വ്രതവും – ജയരാജ് മിത്ര

എന്താണ് മണ്ഡലകാലം ? 41 നാൾ വ്രതത്തിന്റെ പ്രാധാന്യമെന്ത്? വൃശ്ചിക മാസവും വ്രതവും ഒരുകാലത്ത്, ഒരു വീട്ടിൽ, ഒരാൾ മലയ്ക്ക് പോകാൻ തീരുമാനിച്ചാൽ ആ ഗ്രാമത്തിലെ ഹിന്ദു – മുസ്ലീം-ക്രിസ്ത്യൻ വീടുകളെല്ലാം സ്വയം ശബരിമലയുടെ വ്രതസമ്പ്രദായത്തിലേയ്ക്ക് മാറുമായിരുന്നു. അന്യനാട്ടിൽനിന്നും നടന്നുവരുന്ന അയ്യപ്പൻമാരെ സ്വീകരിക്കുന്ന വിശ്രമപ്പന്തലുകളിൽ എല്ലാ മതത്തിലും പെട്ട സ്ത്രീകൾ ഭക്ഷണം വിളമ്പുമായിരുന്നു ; വ്രതശുദ്ധിയോടെത്തന്നെ. ചായക്കട നടത്തുന്ന ശങ്കരേട്ടൻ, മണ്ഡലകാലമായാൽ തീവ്രവ്രതത്തിലേയ്ക്ക് സ്വയം മാറും. കുളിച്ചേ ഭക്ഷണമുണ്ടാക്കൂ. മൂന്നുനേരവും കുളിക്കും. പാചകം ചെയ്ത് രണ്ട് മണിക്കൂറിൽ […]

ഭാരതീയ ശ്രേഷ്ഠ പദവികൾ – കാരൂർ സോമൻ,ചാരുംമൂട് 

കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞുള്ള പോർക്കളത്തിൽ മന്ത്രി കെ.രാജൻ വിധിനിർണ്ണയം നടത്തിയത് ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ ഉദ്ദേശിക്കുന്നില്ലെന്നും കർശന നടപടികളുണ്ടാകുമെന്നാണ്. നമ്മളൊക്കെ ഇന്നുവരെ ധരിച്ചത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ബിരുദമായ ഐ.എ.എസ്, ഐ.പി.എസ്  പദവികളിലിരിക്കുന്നവരിൽ നിന്ന് പ്രതീ ക്ഷിക്കുന്നത് മാനവരാശിയെ ഉന്നതിയിലേക്ക് ഉയർത്തുക, ജീവിത മൂല്യങ്ങൾക്ക് പരമ പ്രാധാന്യം നൽകുക, മനുഷ്യരെ തുല്യരായി കാണുക,  പുതിയ കാഴ്ചപ്പാടുകൾ നൽകുക തുടങ്ങിയവയാണ്. കഷ്ടപ്പെട്ട് പഠിക്കുന്ന മിടുക്കരായ എല്ലാം വിദ്യാർത്ഥികൾക്കും ഒരു ലക്ഷ്യബോധമുണ്ട്. അത് ജീവിത പുരോഗമനമാണ്.  ഇന്ന് വിദ്യാർത്ഥികൾ നാടുവിടുന്നതും […]

കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 8 – കാരൂര്‍ സോമന്‍

അധ്യായം-8 ഗോപാലന്‍ കൊടുംതണുപ്പു നിറഞ്ഞ ദിവസവും ഗോപാലന്‍ പുലര്‍ച്ചെ അഞ്ചുമണിക്കുതന്നെ ഉണരും. രാവിലെ എഴുന്നേറ്റു ശുദ്ധവായു ശ്വസിച്ചില്ലെങ്കില്‍ ആ ദിവസം പോക്കാണെന്നാണ് അയാളുടെ വിശ്വാസം. ജീവിതത്തിന്‍റെ അടക്കുംചിട്ടയുമാണ് ഇത്രയും കാലം തന്നെ നിലനിര്‍ത്തുന്നതെന്നും അയാള്‍ക്കറിയാം. പത്തുപൈസ കൈവിട്ടു ചെലവാക്കാത്തതുപോലെ തന്‍റെ ചിട്ടകളിലും കടുംപിടുത്തക്കാരനാണ് ഗോപാലന്‍. വയസ് എഴുപത്തിനാലു കഴിഞ്ഞെങ്കിലും അയാളുടെ ശീലങ്ങളില്‍ അണുവിട വ്യത്യാസമില്ല. പ്രായത്തിന്‍റെ അസ്കിതകള്‍ ശരീരത്തെ ബാധിക്കാതിരുന്നിട്ടില്ല. നെഞ്ചില്‍ കുറുകുന്ന കഫക്കെട്ടിന്‍റെയും ചുമയുടേയും അടയാളങ്ങള്‍ മുറുക്കാന്‍ ചുവപ്പുമായിചേര്‍ന്നു മുറ്റത്തു കാണാം. ഇടയ്ക്കിടെ കനത്തുവരുന്ന ശ്വാസംമുട്ടലും […]

മത സമുദ്രങ്ങളിൽ മഴുവെറിയുന്ന സ്വതന്ത്ര ചിന്താ പരശുരാമന്മാർ ? – ജയൻ വർഗീസ്

മത ഗ്രന്ഥങ്ങൾ മനുഷ്യ നിർമ്മിതങ്ങളാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞ നിലയ്ക്കും, അപൂർണ്ണനായ മനുഷ്യന്റെഎല്ലാ പ്രവർത്തനങ്ങളിലും ആ അപൂർണ്ണത നിഴൽ വിരിച്ചു നിൽക്കുന്നുണ്ടാവും എന്നതിനാലും മതഗ്രന്ഥങ്ങളിലെ പോരായ്മകളെ ചൂണ്ടി യുക്തി വാദികളും സ്വതന്ത്ര ചിന്തകരും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നഅധര വ്യായാമങ്ങൾക്ക് ഇനി യാതൊരു പ്രസക്തിയുമില്ല എന്ന് അവരെങ്കിലും മനസ്സിലാക്കണം. എന്നിട്ടും സംവാദ വേദികകൾ മത കഥാപാത്രങ്ങളുടെ പോരായ്മകളും അതിലൂടെ അവർ സൃഷ്ടിച്ചു വിട്ടസാമൂഹ്യ ആചാരങ്ങളും ഇഴകീറി പരിശോധിക്കപ്പെടുന്നതിലൂടെ മാനവികതയുടെ മഹത്തായ സാദ്ധ്യതകൾഉൽപ്രാപനം ചെയ്യുന്നതിനുള്ള വിലപ്പെട്ട സമയം വെറുതേ പാഴായിപ്പോവുകയാണ് ചെയ്യുന്നത്. ഏതൊരു മനുഷ്യനും അവൻ ജീവിച്ചിരിക്കുന്ന കാലത്തെ കൂടി പ്രതിനിധീകരിക്കുന്നുണ്ട് എന്നതിനാൽ ആകാലത്തിന്റെ കണ്ണാടിയാകുവാനേ അവനും സാധിക്കുകയുള്ളു എന്നതിന്റെ തെളിവുകളായി നിൽക്കുന്നു അവൻനടത്തിയിട്ടുള്ള ഏതൊരു രചനകളും. അത് കൊണ്ട് തന്നെയാണ്  ഇന്നായിരുന്നെങ്കിൽ  പോക്സോ കേസിൽഅഴിയെണ്ണേണ്ടിയിരുന്ന.  പല പല ദൈവ അവതാരങ്ങളും സ്വന്തം പേരിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളിലുംപള്ളികളിലും മോസ്‌ക്കുകളിലും പ്രതിഷ്ഠിക്കപ്പെട്ട് ആരാധന ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. ( സ്വാതന്ത്ര്യ സമരകാല ഘട്ടങ്ങളിൽ പോക്സോ നിയമങ്ങൾ നടപ്പിലാവാതിരുന്നത് ഇന്ത്യക്കാരന്റെ ഭാഗ്യം ! അല്ലായിരുന്നെങ്കിൽയുവതികളായ രണ്ടു നഗ്ന സുന്ദരികളുടെ നടുവിൽ പരിപൂർണ്ണ നഗ്നനായിക്കിടന്നു കൊണ്ട് അവരെ തൊട്ടുരുമ്മിതന്റെ ബ്രഹ്മചര്യത്തിന്റെ തീവ്രത പരീക്ഷിച്ചതിന്റെ പേരിൽ ഒരു രാഷ്ട്ര പിതാവിന് ജാമ്യം കിട്ടാ വകുപ്പിൽഅകപ്പെട്ട് അഴിയെണ്ണി അകത്തു കിടന്നു മരിക്കേണ്ടി വരുന്നത് നമുക്ക് കാണേണ്ടി വരുമായിരുന്നുവല്ലോ ? ) കേവലമായ സാഹിത്യ കൃതികൾ എന്ന് വിലയുരുത്താവുന്ന മത ഗ്രന്ഥങ്ങൾ അവ രചിക്കപ്പെട്ട കാലത്ത് വലിയസംഭവങ്ങളായിരുന്നു എന്നത് കൊണ്ട് കൂടി ആയിരിക്കണം അതിലെ ശാസനകൾ ജനങ്ങൾ തങ്ങളുടെജീവിതത്തിന്റെ ആചാരങ്ങളാക്കി മാറ്റിയത്. ചില യുക്തിവാദികൾ പറയുന്നത് പോലെ ഗോത്ര കാലത്ത്പുരോഹിത വർഗ്ഗം ഇടിച്ചു കയറി ജനങ്ങളുടെ സമ്പാദ്യങ്ങൾ തട്ടിയെടുക്കുകയായിരുന്നില്ല. കൃഷിആരംഭിക്കുകയും ഒരിടത്തു താമസിക്കുണ്ടി വരികയും ചെയ്തപ്പോൾ തങ്ങളുടെ യാത്രാ വഴികളിൽ ചിതറിക്കിടന്നമൂർത്തികളെ സൗകര്യപ്രദമായ ഒരിടത്തു സ്ഥാപിക്കേണ്ടി വരികയും കൃഷി സ്ഥലങ്ങളിൽ നിന്ന് മാറാൻ പറ്റാതെകാവൽ കിടക്കേണ്ടി വന്നപ്പോളൊക്കെയും തങ്ങൾക്ക് വേണ്ടിയുള്ള ആരാധനകൾ നിർവഹിക്കാൻ വേണ്ടിപുരോഹിതർ നിയമിക്കപ്പെടുകയുമായിരുന്നിരിക്കണം. തങ്ങളുടെ വിളകളുടെ ഒരു ഭാഗം സന്തോഷത്തോടെ ഇവർപുരോഹിതർക്ക് നൽകിയിരുന്നുമിരിക്കണം. പിൽക്കാലത്ത് മേലനങ്ങാതെ ആഹാരം കഴിക്കാനുള്ള എളുപ്പ വഴി എന്ന നിലയിൽ പുരോഹിതർ സമൂഹത്തിനുമേൽ പിടി മുറുക്കിയിരിക്കണം. ഇവർക്കിടയിൽ ദൈവം ഒരു കഥാപാത്രമായി വരുന്നത് പിന്നീടാണ്. തങ്ങളുടെപ്രാർത്ഥനയാൽ പ്രസാദിപ്പിക്കപ്പെടുന്ന  ദൈവം കനിഞ്ഞിട്ടാണ് നിന്റെ കൃഷി സംരക്ഷിക്കപ്പെടുന്നത് എന്നും, ഇതിലും കൂടുതൽ കിട്ടിയാലേ ഇനിയും ഞങ്ങൾ നിനക്ക് വേണ്ടി പ്രാര്ഥിക്കുകയുള്ളു എന്നുമുള്ള പുരോഹിതഭീഷണിയിൽ മുട്ട് മടക്കേണ്ടി വന്ന സമൂഹത്തിന് അന്ന് മടക്കിയ മുട്ടുകൾ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെഇന്നുകളിൽപ്പോലും പൂർണ്ണമായി നിവർത്താൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. വായ്മൊഴിയായി പുരോഹിതർ പാടി നടന്ന പല്ലവികൾ വര മൊഴിയായി രൂപ മാറ്റം സംഭവിച്ചതായിരിക്കണം  മതഗ്രന്ഥങ്ങൾ. ഓരോ രചനകളെയും സ്വാധീനിച്ച പാരിസ്ഥിതിക സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നുഎന്നതിനാലാണ് ഒരിടത്ത് കാണിക്കയായി അവിലും പഴവും ശർക്കരയും തേങ്ങയും  അർപ്പിക്കപ്പെട്ടപ്പോൾ, മറുവശത്ത് ആട്ടു കൊറ്റന്റെയും തടിപ്പിച്ച കാളകളുടെയും ചുട്ട മാംസം അർപ്പിക്കപ്പെട്ടത് ? അറവ് മാടുകളെപ്പോലെ അടയാള ചാപ്പകൾ ഏറ്റു വാങ്ങേണ്ടി വന്ന മനുഷ്യ സമൂഹം മത സംവിധാനങ്ങളുടെസ്റ്റോറേജുകളിൽ ആട്ടിയട്ടിയായി സൂക്ഷിക്കപ്പെടുന്ന വിലപ്പെട്ട ചരക്കുകളായി മാറിയത് നമ്മുടെ വർത്തമാനകാലത്തും ഒരു യാഥാർഥ്യമാകുന്നു എന്ന് നമുക്കറിയാം. മതവും അധികാരി വർഗ്ഗവും ഒരുമിച്ചു നടത്തിയ തേർവാഴ്ചകളിൽ പിടഞ്ഞു വീണ ആയിരമായിരം നിരപരാധികളുടെ രക്തം ചരിത്രത്തിന്റെ മുഖത്തു നോക്കി ഇന്നുംനിലവിളിക്കുമ്പോൾ അതിൽ പ്രായേണ ആദ്യകാല നിലവിളി നമ്മുടെ യേശുവിന്റേതായിരുന്നു എന്നേയുള്ളു. യേശു ജീവിച്ചിരുന്നു എന്നതിന് തെളിവുകളില്ല എന്ന് വാദിച്ചിരുന്ന യുക്തി വാദികളും സ്വതന്ത്ര ചിന്തകരും ഇന്ന്ചോദിക്കുന്നത് അഥവാ ജീവിച്ചിരുന്നെങ്കിൽ തന്നെ അയാൾക്ക് എന്ത് പ്രസക്തി എന്നാണ്. ഒരു വാദത്തിനുവേണ്ടി അത് സമ്മതിച്ചാൽ തന്നെയും ആധുനിക ജനാധിപത്യ ബോധം എന്നൊക്കെ ഇക്കൂട്ടർ ചക്കര പുരട്ടിചുട്ടെടുത്ത് സമൂഹത്തിനു സമ്മാനിക്കുന്ന ബോധവൽക്കരണ പാലടകളുടെ റെസിപ്പി ലോകത്തിനു സമ്മാനിച്ചത്യേശുവിന്റേത് എന്ന പേരിൽ പുറത്തു വന്ന സാമൂഹ്യ പരിഷ്ക്കരണങ്ങളായിരുന്നുവല്ലോ ചിന്തകരേ ? അദ്ധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും ആശ്വാസത്തിനുള്ള ആദ്യ വിളി മുതൽ പുരുഷ മേധാവിത്വം  എറിഞ്ഞു കൊല്ലാൻ കൊണ്ട് വന്ന കാട്ടു കല്ലുകളെ തിരിച്ചറിയുക വഴി സ്ത്രീയ്ക്ക് സമൂഹത്തിൽ ഒരു സ്ഥാനംനേടിക്കൊടുത്തതും യേശുവായിരുന്നുവല്ലോ ? ഒരു സ്വതന്ത്ര ചിന്തകന്റെയും  സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും എനിക്കുംഎന്റെ ലോകത്തിനും സമാധാനമായി ജീവിക്കാൻ പറ്റിയ ഒരു ചിന്താ ധാര പുറത്തു വിട്ട കാലഘട്ടം യേശുവിന്റെപേരിൽ  അറിയപ്പെടുന്നു എന്നതിനാൽത്തന്നെ ഞാൻ യേശുവിനെ അംഗീകരിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു. കച്ചവടവൽക്കരിക്കപ്പെട്ട പുതിയ കാല മത സംവിധാനങ്ങളിൽ യേശു ആവിഷ്‌ക്കരിച്ച മൂല്യങ്ങൾക്ക് കളങ്കംസംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. അങ്ങിനെയെങ്കിൽ അവകളെ പുനസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമങ്ങളിൽ അഭിരമിക്കുകയല്ലേ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വ്യക്തിയോ അത്തരം വ്യക്തികളുടെസംഘടനയോ ചെയ്യേണ്ടത് ? പ്രത്യേകിച്ചും ‘ പരസ്പ്പരം കരുതുക ‘ എന്ന ക്രൈസ്തവ   തത്വ ദർശനത്തിനു പകരംവയ്ക്കാൻ അതിനേക്കാൾ മെച്ചപ്പെട്ട മറ്റൊന്ന് ആധുനിക ശാസ്ത്രത്തിന്റെയോ അതിൽ നിന്ന് രൂപപ്പെട്ട ഭൗതികവാദത്തിന്റെയോ ഇവകളുടെ സംയുക്ത സംരംഭമായ സ്വതന്ത്ര ചിന്തയുടെയോ മടിയിൽ കനമുള്ളതായിയാതൊന്നും ഇല്ലാതിരിക്കുമ്പോൾ ? താൻ ദൈവമാണെന്ന്  മനുഷ്യനായ യേശു പറഞ്ഞിട്ടില്ല. ദൈവത്തിലേക്കുള്ള വഴി ആണെന്ന് മാത്രമാണ്പറഞ്ഞത്. ദൈവം പ്രപഞ്ചാത്മാവാകുന്നു എന്ന നിലയിൽ ചിന്തിക്കുമ്പോൾ പ്രപഞ്ചത്തിന്റെയും പ്രപഞ്ച  ഭാഗമായനമ്മളുടെയും സമഗ്രമായ നില നില്പിനുള്ള സൂത്ര വാക്യമായിരുന്നു കരുതൽ എന്ന്  യേശുവിനാൽവിവക്ഷിക്കപ്പെട്ട യഥാർത്ഥ സ്നേഹം. ഇതിലൂടെ, നേടുവാനുള്ള തരികിട തന്ത്രങ്ങളിലൂടെയല്ലാ, നഷ്ടപ്പെടുത്തുവാനുള്ള സമർപ്പണത്തിലൂടെയാണ് ആത്മ സംതൃപ്തിയുടെ അനശ്വര സ്വർഗ്ഗം  വ്യക്തിജീവിതത്തിൽ സ്വയം നടപ്പിലാക്കേണ്ടത് എന്നാണു യേശു പറഞ്ഞത്. ഒന്നും മനസ്സിലായില്ല, ശമ്പളം കൈപ്പറ്റുന്ന പുരോഹിതന്മാർക്കും വരിസംഖ്യ പിരിക്കുന്ന സംഘടനകൾക്കുംഇവിടെ റോളുകളേയില്ല. കാണാതെ പോയ ഒന്നിന് വേണ്ടി മറ്റെല്ലാം വിട്ട് അലയുന്ന നല്ല ഇടയന്മാരാവണംലോകത്തിലുള്ള ഓരോ മനുഷ്യനും. അപ്പോൾ  മുള്ളും പറക്കാരയും നിറഞ്ഞ ഈ പാഴ്മണ്ണിൽ ലോഭ ഭോഗഇഛകളുടെ ഉന്തും മുഴകളും ഛേദിക്കപ്പെട്ട  മനുഷ്യൻ എന്ന മഹത്തായ ചതുരക്കല്ലുകൾ ചേർത്തു വച്ച് പ്രപഞ്ചചേതന പണിതുയർത്തുന്ന സ്വർഗ്ഗ വാടകങ്ങളിൽ യുദ്ധങ്ങളും ക്ഷാമങ്ങളുമില്ലാത്ത, അതിരുകളുംലേബലുകളുമില്ലാത്ത ഒരു ലോകത്ത് മനുഷ്യനും മനുഷ്യനും തോൾ ചേർന്ന് നിൽക്കും. ഇന്ന് വ്യാപകമായി മതങ്ങൾ വിമർശിക്കപ്പെടുന്നതിന്റെ പ്രധാന കാരണം ധന സമ്പാദനത്തിനായി ഏതുതരികിടയും കാണിക്കുന്ന തെരുവ് ഗുണ്ടകളുടെ നിലവാരത്തിലേക്ക് മതങ്ങൾ കൂപ്പു കുത്തിക്കഴിഞ്ഞു എന്നത്തന്നെയാണ്.  കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തിലും വരെ മതം കലർത്തി ആഘോഷിക്കുന്ന ഒരുലോകത്ത് വേവുന്ന പുരയ്ക്കു ഊരുന്ന കഴുക്കോൽ ലാഭം എന്ന നിലയിലാണ് മിക്ക മതങ്ങളുടെയുംപ്രവർത്തനങ്ങൾ. കഴുത്തിൽ തങ്ക കുരിശുമാലയും തലയിൽ സിൽക്ക് വട്ടത്തൊപ്പിയുമായി തെരുവിൽ പള്ളി പിടിക്കാനിറങ്ങുന്നപരിശുദ്ധന്മാർ, എങ്ങോ എവിടെയോ ഏതോ ഹൂറിപ്പെണ്ണുങ്ങളുടെ ബിക്കിനിപ്പൂവിന്റെ ഇതളുകൾ തേടി  കശാപ്പുകത്തിയുമായി അലറി വിളിക്കുന്ന മറ്റൊരു കൂട്ടർ,  ഇതിനൊക്കെ ഇടയിൽ പഞ്ച പുച്ഛമടക്കിയ സാധു മൃഗങ്ങളായിനടിച്ച് തന്ത്രപൂർവം സാമൂഹ്യ സമ്പത്തു കയ്യടക്കുന്ന വേറൊരു കൂട്ടർ. ഏകദേശം അതിങ്ങനെയാണ് : ആദ്യം കൊടും വനത്തിൽ ആരും കാണാതെ ഒരു കുരിശ് കുത്തി നിർത്തുന്നു. അടുത്തത് അങ്ങോട്ടേക്കൊരുതീർത്ഥ യാത്ര. പിന്നെ കുരിശു പള്ളി, കുരിശുപള്ളി ക്രമേണ പള്ളിയാവുന്നു. അവസാനം കാട് മുഴുവൻസ്വന്തമാക്കി അവിടെ സ്‌കൂളും മഠവും ആശുപത്രിയുമൊക്കെ സ്ഥാപിച്ച്  അവിടങ്ങളിൽ ആശ്രിതർക്ക് ജോലിയുംഅടിമകൾക്ക്‌ താവളവും  ഉറപ്പാക്കുന്നു. എല്ലാറ്റിന്റെയും മുകളിൽ സേവനം എന്ന വലിയ ബോർഡും തൂക്കിബിസ്സിനസ്സ് പൊടി പൊടിക്കുന്നു. . രാജ്യത്ത് സുവിശേഷം അറിയിക്കണം ( അതായത്‌ പരസ്പ്പരം കരുതുന്നവരുടെ ലോകം നടപ്പിലാക്കണം ) എന്നക്രിസ്തുവിന്റെ വാക്ക് ഇപ്രകാരം വ്യഭിചരിക്കപ്പെടുന്നു. തെക്കു പടിഞ്ഞാറൻ ഏഷ്യയിൽ നിന്ന് കയറ്റുമതിചെയ്യപ്പെടുന്ന മതം ലോകത്താകമാനം പൊട്ടിച്ചിതറി  ‘വണ്ടേ നീ ചാവുന്നു, വിളക്കും കെടുത്തുന്നു ‘  എന്ന  നിലയിൽ മനുഷ്യ ജീവിതം ദുസ്സഹമാക്കുന്നു. എനിക്ക് നോവുന്നതു പോലെ അപരനും നോവും എന്ന് – അതായത് അപരന്റെ വേദന എന്റെയും കൂടിവേദനയാണെന്നുള്ള തിരിച്ചറിവ് – കണക്കാക്കാത്ത ഒന്നും – അത് മതമായാലും മനുഷ്യനായാലും – കാലത്തെഅതിജീവിക്കുകയില്ല സത്യം. മനുഷ്യ മനസ്സുകളിൽ ആഴത്തിൽ വേര് പിടിച്ചു പോയി എന്നത് കൊണ്ട് മാത്രം ( അത് കൊണ്ടാണല്ലോ നമ്മുടെ യുക്തിവാദികളും സ്വതന്ത്ര ചിന്തകരും സാമൂഹ്യ പരിഷ്ക്കർത്താക്കളും വരെമതത്തെയും അതിലെ പാത്രങ്ങളെയും തെരുവിൽ വിമർശിക്കുമ്പോളും ഏതെങ്കിലും ഒരു മത കഥാപാത്രത്തിന്റെ പേര് സ്വന്തം പേരായി ഇന്നും നില നിരത്തിക്കൊണ്ട്ആ പേരിനോട്  പോലും രോഷം കൊള്ളുന്നത് ? ) ആവശ്യമെങ്കിൽ മതം ഒരു സോഷ്യൽ ക്ലബ്ബായി നിലനിൽക്കുന്നതിൽ ആർക്കും പരാതിയുണ്ടാവാനിടയില്ല. അപരന്റെ അവകാശങ്ങളെ കരുതുവാനുള്ള കരുത്ത്നേടിക്കൊണ്ടാണ് അത് നിൽക്കേണ്ടത് എന്നതിനാൽ രക്തച്ചൊരിച്ചിലുകളുടെ വർത്തമാനകാലം എന്നേക്കുമായി  അവസാനിക്കണം. പാൽക്കുപ്പിയും പരിമള കളിപ്പാട്ടങ്ങളുമായി പറന്നിറങ്ങുന്ന യുദ്ധ വിമാനങ്ങളെ സ്വാഗതം ചെയ്യാൻ കുട്ടികളുംഅവരുടെ അമ്മമാരും കാത്തു നിൽക്കുന്ന കാലം വരും ! അണലി മാളങ്ങളിൽ കയ്യിടുന്ന ശിശുക്കളും ബാലസിംഹങ്ങളുടെ അണപ്പല്ലുകൾ എണ്ണുന്ന കുട്ടികളും ജീവിക്കുന്ന ആ പുതിയ ഭൂമിയിൽ ‘അമ്മ സിംഹങ്ങൾപാലൂട്ടുന്ന ആട്ടിൻ കുട്ടികൾ തുള്ളിച്ചടി നടക്കും ! എല്ലാ കണ്ണുകളിൽ നിന്നും കണ്ണുനീർ തുടച്ചു മാറ്റപ്പെടുന്ന ആരംഗങ്ങൾ മഹാകാലത്തിന്റെ മറുകരയിൽ നിന്ന് നമുക്കും കാണാനാവും എന്ന സ്വപ്നമാണ് നമ്മുടെ കരുത്ത്.  സ്വതന്ത്ര ചിന്തകരേ നിങ്ങൾ സഞ്ചരിക്കേണ്ട  വഴിയും ഇത് തന്നെ !