കവിത
——–
🟥
======================
🔷
ഹരിതാഭമായ
പ്രകൃതിയിലേ
തീർത്ഥയാത്രയിൽ
പൂർണ്ണ ചന്ദ്രാ,
നിനക്ക് ചുറ്റും
ഞാൻ വിരിഞ്ഞു
നിൽക്കുന്നത് കാണുന്നുവോ!?
തൂവെൺമയാർന്ന
പുഷ്പങ്ങളിലൂടെ
നിന്നുടെ ചാരെ
വന്നണയുന്നത്
കാണാൻ നിൻ മാനസം
നിലാവിളക്കായി ജ്വലിക്കുന്നുവോ!?
എൻ പരിമളം നിന്നിൽ വന്നണയുന്നില്ലെങ്കിൽ
ആകാശ ശോണിമയിൽ
നക്ഷത്രങ്ങളാൽ മിന്നി
തിളങ്ങുന്നത് കാണുന്നുവോ!?
നിലാവിന്റെ നീലിമയിൽ
നിലാഭചേല ചുറ്റി
നിന്നുടെ തീർത്ഥാടന
സഞ്ചാരസന്ധ്യയിൽ
ഒരു പൊൻകിരണമായി
പ്രഭതൂകുന്നത് ദർശിക്കുന്നുവോ!?
സന്ദേഹമുണ്ടെങ്കിലും!
ഞാനുണ്ട് പരിപാവനമാം
സുഗന്ധവും ചൂടി
ഒരു കുളിർ തെന്നലായി.











