മൊബൈലിലെ
യൂ ട്യൂബിൽ അലസ
മായി ഓരോ ന്നും
കണ്ടിരിക്കുകയാണ് സുമിത്ര. ഒന്നും
മനസ്സിൽ തങ്ങു
ന്നില്ല. യാന്ത്രികമാ
യി നോക്കി ക്കൊണ്ടിരിക്കുന്നു.
ഫോണിലേക്കു വരു
ന്ന അനഘയുടെ മെസ്സേജും കാത്തിരിക്കുകയാണവൾ. ശിവന്യ മോളേയും കൊണ്ടവൾ പോയിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. അവളോടൊപ്പം ഭർ
ത്താവ് അഭിജിത്തും, സുഷമയും പോയിട്ടുണ്ട്. സുമിത്രയുടെ ഏകമകളാണ് അനഘ. രണ്ടാങ്ങളമാരുടെ പൊന്നനുജത്തി.
സുമിത്രയുടെ
സ്വന്തം അനുജത്തിയാണ്
സുഷമ. അവൾ
ശുശ്രുഷ നഴ്‌സിംഗ്
ഹോമിലെ ഹെഡ് നേഴ്സാണ്.
സുമിത്രയുടെ ഫോണിൽ
മെസ്സേജ് വരുന്നതിൻ്റെ ട്യൂൺ. അനഘയാണ്. ശിവന്യ മോൾക്കൊരു പ്രശ്നവുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. നാവിനു
കെട്ടോ, ഞരമ്പുകൾക്ക് ബലക്ഷയമോ ഒന്നും ഇല്ലത്രെ. പിന്നെ അവളെന്താ
ണിങ്ങനെ. വയസ്സ്
അഞ്ചാകാറായി.
‘ അമ്മേ’ എന്നു പോ
ലും ആ കുഞ്ഞിതു
വരെ വിളിച്ചിട്ടില്ല.
തൻ്റെ ആദ്യത്തെ
കൊച്ചു മോളാണ്.
ആൺ മക്കൾക്ക് മോൻമാരാണ്. അങ്ങനെ മോഹിച്ചു കിട്ടി താണ് ശിവന്യമോളേ. അവളുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങളൊക്കെ അവ്യക്തമായി
സംസാരിച്ചു തുടങ്ങിയപ്പോൾ അതിൽ പേടിയൊ
ന്നും തോന്നിയില്ല.
ചില കുട്ടികൾ താമസിച്ചേ വർത്തമാനം പറയുകയുള്ളു എന്നു അമ്മയൊക്കെ പറഞ്ഞു കേട്ടിരുന്നു.
പക്ഷേ, എഴുത്തിനിരുത്തേണ്ട പ്രായമായപ്പോഴും
അവൾക്കൊരു
മാറ്റവുമില്ലായിരു
ന്നു. അപ്പോൾ എല്ലാവർക്കും ആധിയായി. എത്ര
ഡോക്ടർമാരെ കാ
ണിച്ചു. അനഘയും
കുഞ്ഞും അഭിയോ
ടൊപ്പം ദുബായിലാ
യിരുന്നു. അവിടെ
കുറേ ചികിൽ കഴി
ഞ്ഞാണ് നാട്ടിലേക്കു വന്നത്
ചികിത്സ മാത്രമോ?
പോകാത്ത ക്ഷേത്രങ്ങളില്ല, നേരാത്ത നേർച്ചകളില്ല, ചെയ്യാത്ത വഴിപാടുകളില്ല.
അനഘക്ക് ഇത്
ഓർത്ത് കരയാനേ
നേരമുള്ളു. അഭി
ജിത്തിൻ്റെ കാര്യവും മറിച്ചല്ല.
മോളെ പരിശോ
ധിച്ച ഡോക്ടർ
മാർക്കെല്ലാം ഒരേ
അഭിപ്രായമായിരുന്നു. ശിവന്യക്ക് ഒരു
പ്രശ്നവുമില്ല. വീട്ടി
ൽ എല്ലാവരും പ്രതീക്ഷ കൈവിട്ടു.
അപ്പോഴാണ് ഡോ
ക്ടർ സുധർമ്മാ
വേണു ഗോപാലി
നേപറ്റി സുഷമ
സൂചിപ്പിച്ചത്. അവളുടെ ഹോസ്
പിറ്റലിൽ അടുത്തയിടെ
ചാർജെടുത്തയാളാണ്.
സ്പീച്ച് തെറാപ്പിയി
ലൊക്കെ വിദേശ
ബിരുദം നേടിയ
ആൾ. അങ്ങിനെ
യാണ് ഇന്ന് ഡോക്
ടറെ കാണാൻ
പോയത്. അവിടുന്നും കിട്ടിയത് ഒരു കുഴപ്പവുമില്ലെന്ന
റിപ്പോർട്ട്. ആ പ്രതീക്ഷയും മങ്ങി.
അനഘ ഉണ്ടായ
പ്പോൾ എത്ര സന്തോഷമായിരുന്നു. രണ്ടു
ആൺമക്കൾക്കു ശേഷമുണ്ടായ മോൾ. കൊഞ്ചിച്ചും
ലാളിച്ചു മവളെ
വളർത്തി. മൂന്നു വ
യസ്സായപ്പോഴും
അവൾ വായ്തുറ
ന്നൊരക്ഷരം ഉരിയാടിയില്ല.
അവൾ ‘ അമ്മേ’ എന്നു
വിളിക്കുന്നതു കേൾക്കാൻ എത്ര
കൊതിച്ചിട്ടുണ്ട്. പല ഡോക്ടർമാരെ
കാണിച്ചപ്പോൾ
എല്ലാവരും ഒരേ
അഭിപ്രായമാണ്
പറഞ്ഞത്. അവളുടെ നേർവു
കളുടെ തകരാറ്
കൊണ്ടാണ് സംസാരിക്കാത്തത്.
അതിനു ചികിത്സയില്ലെന്നും
വിധിയെഴുതി. അതറിഞ്ഞ് ഏറ്റവും കൂടുതൽ
തകർന്നത് അവളു
ടെ അഛനാണ്.
തൻ്റെ പവിയേട്ടൻ.
അവളുടെ പതിനാ
നാറാമത്തെ വയസ്സിലാണ് പവിയേട്ടൻ തങ്ങളെ വിട്ടു പോയത്. മോളേക്കുറിച്ചുള്ള
ദുഖത്തിൽ നീറി
നീറിയാണാ ജീവൻ
പൊലിഞ്ഞത്.
സംസാരിക്കാൻ
കഴിവില്ലെങ്കിലും നല്ല ബുദ്ധിയുള്ള
കുട്ടിയായിരുന്നു
അനഘ. അങ്ങനെ
കഠിന പ്രയത്നം ചെയ്തവൾ ഇംഗ്ലീഷിൽ ബിരുദാന്തര ബിരു
ദം നേടി. കാണാൻ
സുന്ദരിയായിരുന്ന
അവൾക്ക് ഒരുപാട്
വിവാഹാലോചനകൾ വന്നു. അവളുടെ
ശാരീരിക ന്യൂനത
യറിഞ്ഞ പലരും
പിൻമാറി. ജന്മനാ
ഊമയായ പെണ്ണിനെ ആജീവനാന്തം വരെ ചുമക്കാൻ
ഒരു ചെറുപ്പക്കാരനും
തയ്യാറായില്ല. അപ്പോഴാണ് അഭിജിത്തിൻ്റെ
ആലോചന വന്നത്. അവനും അനഘ
യേപ്പോലെ ജന്മനാ
സംസാരശേഷി നഷ്
ടപ്പെട്ടവനായിരുന്നു. മാത്രമല്ല അവൻ്റെ
അഛനും, അമ്മയും, അനിയത്തിയുമെല്ലാം മൗനത്തിൻ്റെ
വാൽമീകത്തിൽ
കൂടു കൂട്ടിയവരായി
രുന്നു. അങ്ങനെയുള്ള
വീട്ടിലേക്കവളെ അയക്കാൻ തനിക്കും, മക്കൾക്കും ഇഷ്ടമല്ലായിരുന്നു.
പക്ഷേ അനഘക്ക
അഭിയേ ഒരുപാടിഷ്ടമായിരു
ന്നു. അങ്ങനെ ആ
വിവാഹം നടന്നു.
അവൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ ഉള്ളിൽ നിറയെ ഭയമായിരുന്നു. ഉണ്ടാകുന്ന
കുഞ്ഞും അതിൻ്റെ
മാതാപിതാക്കളുടെ
പാത പിൻ തുടരുമോയെന്ന്.
ഒടുവിൽ ഭയപ്പെട്ടതു സംഭവിച്ചു.പക്ഷേ,
ശിവന്യക്ക് അവ
ളുടെ അമ്മയെപ്പോ
ലുള്ള പ്രശ്നങ്ങൾ
ഒന്നുമില്ലായിരുന്സുഷമ അവരോടൊ
പ്പം മടങ്ങി വന്നിരു
ന്നില്ല. ഡോക്ടർക്ക
വളോട് എന്തോ
സംസാരിക്കാനു
ണ്ടു പോലും
ഡോക്ടർ സുധർമ്മ സുഷമയോട് ശിവന്യയുടെ വീട്ടിലെ ചുറ്റുപാടുകൾ ചോദിച്ചറിഞ്ഞു.
അവൾ മൂന്നു വയ
സ്സുവരെ വളർന്നത ളുടെ മുകരായ മാതാപിതാക്കളോ
ടൊപ്പമാണ്. ശബ്ദം
അന്യമായ വീട്. ശബ്ദം എന്തെന്നു
പോലും ആ പിഞ്ചു
കുഞ്ഞിനറിയില്ല.
നാട്ടിൽ വന്നാലോ
നിശ്ശബ്ദത തളം
കെട്ടി നിൽക്കുന്ന
അന്തരീക്ഷം. അതിൻ്റെ ലോകം
ആംഗ്യങ്ങളിൽ ഒതു
ങ്ങി നിൽക്കുന്നതാ
യിരുന്നുവെന്നു
ഡോക്ടർ സുധർമ്മ
മനസ്സിലാക്കി. പിഞ്ചു കുഞ്ഞു ങ്ങ
ളേ വീട്ടിൽ മുതിർന്നവർ വേണം ശബ്ദത്തിൻ്റെ ലോ
കത്തേക്ക് കൂട്ടിക്കൊണ്ടു
വരേണ്ടത്. അവരോട് സംസാരിക്കുന്നവരുടെ ചുണ്ടിൻ്റെ ചലന ങ്ങൾ കണ്ടാണ് അവർ തിരിയെ
പ്രതികരിക്കുന്നതും
അനുകരിക്കാൻ
ശ്രമിക്കുന്നതും. അ
താരും തിരിച്ചറിയാ
തെ പോയതാവാം
മറ്റു കുഴപ്പമൊന്നു
മില്ലാത്ത ശിവന്യ
മോൾക്ക് ഇങ്ങ
നെ സംഭവിച്ചത്
ഡോക്ടർ അനഘയേയും, അഭിജിത്തിനേയും,
സുമിത്രയേയും വിളിച്ച് കാര്യങ്ങൾ
പറഞ്ഞു മനസ്സിലാക്കി. അതിനൊരു പരിഹാരം ശിവന്യ
മോളേ കുറച്ചു നാൾ
സുമിത്രയോടൊപ്പം
നിർത്തുകയെന്നതാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അനഘ പൊട്ടിക്കരഞ്ഞു. തൻ്റെ പൊന്നു മോൾക്കൊരു നന്മ
വരുന്നതിനാണല്ലോ
യെന്നോർത്തപ്പോൾ ഹൃദയം നുറുങ്ങു
ന്ന വേദനയിലും അവൾ സമ്മതിച്ചു.
ദുബായിൽ മറ്റുള്ള
കുട്ടികൾ അവളെ
അകറ്റി നിർത്തുമ്പോഴുള്ള
ആ കുഞ്ഞു മനസ്സിൻ്റെ ദുഖം സ്ഥിരം കാണുന്ന തവളായിരുന്നല്ലോ
അങ്ങനെ കുഞ്ഞു ശിവന്യ അമൂമ്മയോടും,
കൊച്ചുമ്മമ്മയോടും മറ്റു ചേട്ടൻമാരോട്ടുമൊപ്പം അമ്മ വീട്ടിൽ
നിന്നു. സാവധാനം
അവൾ അവരുടെ
ചുണ്ടിൻ്റെ ചലനം
സൂക്ഷിച്ചു നോക്കി
പരിശ്രമിച്ച് ചില
ശബ്ദങ്ങളൊക്കെ
പുറപ്പെടുവിച്ചു. അതൊ ക്കെ നല്ല
ലക്ഷണമാണെന്ന്
ഡോ.സുധർമ്മ പറഞ്ഞു.
അന്ന് വിഷുവായിരുന്നു. സദ്യ ഉണും കഴിഞ്ഞ് ശിവന്യ
മോൾ അമ്മൂമ്മയോടൊപ്പം കഥകൾ കേട്ടു കിടന്നു. കുറേസമയം കഴിഞ്ഞപ്പോൾ രണ്ടാളും ഉറങ്ങി പ്പോയിരുന്നു. ‘ അമ്മേ എന്നൊരു വിളികേട്ടുണർന്ന
സുമിത്ര കണ്ടത്
അമ്മേ എന്നു വിളിച്ച് തന്നെയുണർത്താൻ ശ്രമിക്കുന്ന ശി
വന്യയേയാണ്. അന്ന് കൃഷ്ണ ഭഗ വാൻ വിഷുക്കൈ
നീട്ടമായി അവൾക്കു ശബ്ദം നൽകി. ഉടനെ തന്നെ സുമിത്ര അനഘേ വിവരമറി
യിച്ചു.
പിറ്റേ ദിവസം അനഘയും, അഭിയും നാട്ടിലെത്തി. ടാക്സിയിൽ വീട്ടു
പടിക്കൽ എത്തിയ
അനഘയെ ‘അമ്മേ’
എന്നുള്ള ശിവന്യയുടെ കിളിക്കൊഞ്ചലാണ് എതിരേറ്റത്. പരി
ഭവിച്ചു നിന്ന അഭിയെ ‘അഛാ’
എന്നു വിളിച്ചവൾ
കെട്ടിപിടിച്ചു. സുധാ
ഡോക്ടറുടെ നിഗമനം തെറ്റിയില്ല. ശരിയായുള്ള ചികിത്സ ലഭിച്ചപ്പോൾ ശിവന്യ
മോൾടെ മൗനം!
വാചാലമായി.











