ഗീതാഞ്ജലി 43
******************
വെളുക്കുന്നതിനു മുന്‍പാണ് എന്‍റെ ചെവിയില്‍ മന്ത്രിച്ചത്, ‘നമുക്ക് ഒന്നിച്ച് ഒരു വഞ്ചിയില്‍ യാത്ര ചെയ്യാം’ എന്ന്. അങ്ങും ഞാനും മാത്രം .
അത്രയും മാത്രമല്ല പറഞ്ഞു വെച്ചത്. നമ്മളിങ്ങനെ പോകുന്നുവെന്നുള്ള രഹസ്യം ഒരാളും അറിഞ്ഞുപോകരുതെന്നും നിഷ്കര്‍ഷിച്ചിരുന്നു.
എവിടേക്കാണു നമ്മുടെ തീര്‍ത്ഥയാത്ര?
ഒരിടത്തേക്കുമല്ല, ഒന്നിനും വേണ്ടിയല്ല.
കരകാണാക്കടലില്‍ അങ്ങനെ നാം ഒന്നിച്ചു തുഴഞ്ഞുപോകുമ്പോള്‍ ഞാന്‍ പാടുന്നുണ്ടായിരുന്നു. മൗനമായിരുന്ന് ഒരു മൃദുമന്ദഹാസത്തോടെയാണ് അങ്ങ് അതൂ കേട്ടുകൊണ്ടിരുന്നത്. ഹൃദയം രാഗമാധുരികൊണ്ടു നിറഞ്ഞപ്പോള്‍ ശബ്ദം മഹാതരംഗങ്ങളെപ്പോലെ കൂടുതല്‍ക്കൂടുതല്‍ സ്വതന്ത്രമായി; വാക്കുകള്‍
ഛന്ദോബദ്ധമായിരിക്കണം
എന്നുള്ള നിര്‍ബന്ധം പോയി.
ഇനി എത്ര നേരം ?
എന്തെല്ലാം വേലകള്‍ ഇനി ചെയ്തുതീര്‍ക്കാന്‍ കിടക്കുന്ന! നോക്കു, സന്ധ്യയുടെ രാഗശോണിമ വിളറിത്തുടങ്ങിയിരിക്കുന്നു. കടല്‍പ്പക്ഷികള്‍ കൂടണയാന്‍ കൊതിക്കുന്നതുപോലെയുണ്ട്, ഒക്കെയും കരയിലേക്കു പറക്കുന്നു.
ബന്ധനങ്ങള്‍ പൊടുന്നനെ അഴിഞ്ഞ് അസ്തമയസൂര്യന്‍റെ ആവസാനത്തെ കിരണംപോലെ, ഈ വഞ്ചിതന്നെ നിശയുടെ ശൂന്യതയില്‍ മറഞ്ഞുപോവുകയില്ലെന്ന്
ആരു കണ്ടു?
About The Author
No related posts.