ലഹരിയില്‍ അലിഞ്ഞുചേരുന്ന ബാല്യ കൗമാരങ്ങള്‍-ഫിദ ഷാജഹാന്‍

ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും അധികം പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് ലഹരി. ഒരു രാജ്യത്തിന്റെ ഭാവി അവിടുത്തെ കുട്ടികളിലാണ് എന്നാല്‍ രാജ്യത്തിന്റെ ഭാവി തകര്‍ക്കുംവി ധം കൂട്ടികളില്‍ സുലഭ മായി കണ്ടുവരുന്ന ഒന്നാണ് ലഹരിയുടെ ഉപയോഗം. മുതിര്‍ന്നവര്‍ക്ക് വില്‍പവര്‍ കൊണ്ടും ഉപേക്ഷിക്കാനുള്ള അധ്യാനം കൊണ്ടും ലഹരിയെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ കഴിയും. എന്നാല്‍ കുട്ടികളില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. എന്തെന്നാല്‍ അടിമപ്പെട്ടതില്‍ നിന്നും മോചനം നേടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. കുടുംബ വഴക്ക്, കൂട്ടുകെട്ട്, ചുറ്റുമുള്ളവരോടുള്ള വാശി, […]
കൊഴിഞ്ഞു പോയ സ്വപ്നങ്ങള്‍-ശ്രീനിധി

ഒരു മോഹവൃക്ഷമായ് തളിര്‍ത്ത് എന്റെ വേരിലേക്ക് താഴ്ന്നിറങ്ങിയ എന്നിലെ ജീവന്റെ പാതിയായ് തീര്‍ന്ന സ്വപ്നമായിരുന്നു, അവന്‍ എന്റെ ഓര്‍മ്മകളിലെപ്പോഴും അവന്റെ കളി ചിരികള്‍ നിറഞ്ഞു നില്‍ക്കുന്നു ഒരായുസ്സു് മുഴുവന്‍ അവന്റെ കൂടെ ജീവിച്ചു തീര്‍ക്കാന്‍ ഞാന്‍ കണ്ട സ്വപ്നങ്ങള്‍……. പക്ഷേ വിധിയുടെ വിളയാട്ടത്തിന് മുന്നില്‍ ഞാന്‍ പകച്ചു നിന്നു പോയി എന്റെ സ്വപ്നങ്ങള്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുകയാണോ.? വിഹായസ്സിന്റെ തേരിലേറി ഞാന്‍ കണ്ടു നടന്ന എന്റെ ഏഴുനൂറ് വര്‍ണ്ണങ്ങളുടെ സ്വപ്നങ്ങള്‍ ഇന്നിതാ വെറുമൊരു നീര്‍ക്കുമിള മാത്രമാകുന്നു. […]
ലഹരിയില്‍ അലിഞ്ഞുതീരുന്ന ബാല്യ കൗമാരങ്ങള്‍-നന്ദന

ലഹരിയെന്നത് ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ഒരു വിപത്താണ്. ലഹരി യുടെ അടി മത്യം കൊണ്ട് നമ്മുടെ ഈ ലോകത്ത്, നമ്മുടെ ജീവിതത്തിന് നഷ്ടപ്പെട്ടുകൊണ്ടിരി ക്കുന്നത് ഒരിക്കലും നമ്മുക്ക് തിരിച്ച് പിടിക്കാനാവാത്ത പല സമ്പത്തുകളാണ്. ബാല്യ കൗമാര പ്രായത്തിലുള്ള കുട്ടികളാണ് നമ്മുടെ സമൂ ഹത്തെ നയിക്കേണ്ടവര്‍. നാളെ ഈ സ്വതന്ത്രമായ ഇന്ത്യയ്ക്ക് ഒരു നിലനില്‍പ്പുണ്ടെങ്കില്‍ അതില്‍ നിറഞ്ഞു നില്‍ക്കേണ്ട ജീവശ്വാസമെന്നത് ഇന്നത്തെ ബാല്യ കൗമാരം നയിക്കുന്ന കുട്ടികളാണ്. അത് ഉറപ്പായും അറിയാവുന്ന ഈ സമൂ ഹത്തെ […]
വിശപ്പ്-സ്വാതിലക്ഷ്മി

സുഖകരമല്ലാത്ത ഉറക്കമുണര്‍ന്ന് ആ മൂന്ന് സഹോദരങ്ങളും അവരുടെ ദുരിതപൂര്‍ണ്ണ മായ മറ്റൊരു ദിവസത്തിലേക്ക് കടന്നു. രാത്രി ഒരു റൊട്ടി കഷ്ണത്തിന്റെ പകുതി കഴിച്ച് ഉറങ്ങിയ ആ സഹോദരങ്ങള്‍ക്ക്, രാവിലെ പതിവ് പൊലെ അതിയായ് വിശപ്പ് തോന്നി, തലേന്ന് രാത്രി മൂത്ത ചേച്ചിയായ മേരി ആ റൊട്ടി കഷ്ണത്തിന്റെ പകുതി നരച്ചു കീറാന്‍ പാകമായ അവളുടെ കളഞ്ഞു കിട്ടിയ തുണിസഞ്ചിയില്‍ നിന്ന് പുറത്തെടുത്തു. അതും കഴിച്ച് അവര്‍ മൂവരും തെരുവിലേക്ക് ഇറങ്ങി. കണ്ണില്‍ കണ്ട കുപ്പിയും, പാട്ടയും, കടലാസ്സുകളും […]
ഗാന്ധിജി-സുമ രാധാകൃഷ്ണന്‍

ആരാണ്..? ഗാന്ധിയെന്‍ ആത്മാവിനുള്ളില്‍ അടിപതറാത്തൊരു ആദര്‍ശശാലിതന്‍ പേരാണ് ഗാന്ധി അഴകാര്‍ന്ന ചിത്രത്തിനുള്ളില്‍ വിരിയുന്ന ദൃഢഗാത്ര രൂപത്തിന്‍ പേരാണ് ഗാന്ധി ചരിത്രം കുറിക്കുന്ന ചരിത്രം സ്മരിക്കുന്ന ചിന്തയ്ക്കതീത പ്രതിഭയാം ഗാന്ധിയെ വടിയൂന്നി ചിരിയോടെ വിജയം വരിച്ചൊരു വഴികാട്ടി വാക്കിലെ പൊരുളാണ് ഗാന്ധി സ്വയമെരിഞ്ഞു ജീവന്റെ ബലിതര്‍പ്പണത്താല്‍ പുതിയൊരു ലോകത്തിന്‍ ഉണര്‍വാണ് ഗാന്ധി സ്മരിക്കുന്നു ഞാനും ജയ് ജയ് പിതാവിനെ സ്മരണയ്ക്കു മുന്നിലെന്‍ ആത്മപ്രണാമം…
മുനമ്പത്ത് രാപകല്‍ സമരം ജനുവരി 20-ന്

കൊച്ചി: മുനമ്പം ഭൂസമരത്തിന്റെ നൂറാം ദിവസമായ ജനുവരി 20 തിങ്കളാഴ്ച രാവിലെ 11 മുതല്‍ 22 ചൊവ്വ രാവിലെ 11 വരെ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ അഇഠട ന്റെ നേതൃത്വത്തില്‍ മുനമ്പത്ത് രാപകല്‍ സമരം നടത്തും. കെ. സി ബി സി വൈസ് പ്രസിഡന്റ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമരം ഉദ്ഘാടനം ചെയ്യും. വിവിധ സഭകളെ പ്രതിനിധീകരിച്ച് ബിഷപ് റൈറ്റ് .റവ. ഡോ. അബ്രോസ് പുത്തന്‍വീട്ടില്‍, ആക്ട്‌സ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്, […]
കൊയ്ത്തു കാലം-(ഗാനം) കാരൂര്‍ സോമന്‍ ചാരുംമൂടന്‍

തൊഴിലാളികളെ മഴപക്ഷി പാടുന്നു, പോകുന്നു ഞങ്ങള്‍ പൂമണം പേറി, മനം നിറയും കൊയ്ത്തുകാലം, ഹാ.. ഹാ.. ഹോ.. ഹോ… തീരാവസന്തം തീര്‍ത്ത വയലുകള്‍, കുളിര്‍കാറ്റ് തഴുകി തലോടി, തല താഴ്ത്തി അരിവാളുയര്‍ത്തി, ഹാ.. ഹാ.. ഹോ.. ഹോ… വിയര്‍പ്പില്‍ വിരിഞ്ഞ നെല്‍പ്പാടങ്ങള്‍, കുമ്പിട്ട് നില്‍ക്കുന്നു നെല്‍ക്കതിരുകള്‍, വയല്‍ക്കിളികള്‍ കൊത്തി പറക്കുന്നു. ഹാ.. ഹാ.. ഹോ.. ഹോ… സൂര്യന്‍ കിഴക്കുദിച്ചു പൊന്തി, കനകക്കതിരുകള്‍ കാറ്റിലാടി, വാടിതളരാതെ പണിയുന്നു ഞങ്ങള്‍, ഹാ.. ഹാ.. ഹോ.. ഹോ… www.karoorsoman.net



