ഒരു മോഹവൃക്ഷമായ് തളിര്‍ത്ത്
എന്റെ വേരിലേക്ക് താഴ്ന്നിറങ്ങിയ
എന്നിലെ ജീവന്റെ പാതിയായ് തീര്‍ന്ന
സ്വപ്നമായിരുന്നു, അവന്‍
എന്റെ ഓര്‍മ്മകളിലെപ്പോഴും
അവന്റെ കളി ചിരികള്‍ നിറഞ്ഞു നില്‍ക്കുന്നു
ഒരായുസ്സു് മുഴുവന്‍ അവന്റെ കൂടെ
ജീവിച്ചു തീര്‍ക്കാന്‍ ഞാന്‍ കണ്ട സ്വപ്നങ്ങള്‍…….
പക്ഷേ വിധിയുടെ വിളയാട്ടത്തിന് മുന്നില്‍
ഞാന്‍ പകച്ചു നിന്നു പോയി
എന്റെ സ്വപ്നങ്ങള്‍ ഒരു നിമിഷം കൊണ്ട്
ഇല്ലാതാകുകയാണോ.?
വിഹായസ്സിന്റെ തേരിലേറി ഞാന്‍
കണ്ടു നടന്ന എന്റെ ഏഴുനൂറ്
വര്‍ണ്ണങ്ങളുടെ സ്വപ്നങ്ങള്‍ ഇന്നിതാ
വെറുമൊരു നീര്‍ക്കുമിള മാത്രമാകുന്നു.
തളിര്‍ക്കാന്‍ മാത്രം കൊതിച്ചു എന്നിലെ
സ്വപ്നത്തെ നീ എന്തിനു മാനം മുട്ടെ വളര്‍ത്തി
അതിനെയൊരു പുതുവൃക്ഷമാക്കി മാറ്റി.?
പക്ഷേ……ഇന്നെന്റെ സ്വപ്നങ്ങള്‍
മഴുവേറ്റ വൃക്ഷമായ് മാറി
അവനെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങള്‍
വിധിയുടെ കയ്യിലെ ബലിമൃഗമായി മാറി
നേടാന്‍ കഴിയാത്ത സ്വപ്നങ്ങള്‍
കാലത്തിന്റെ കളിപ്പാട്ടമായ് മാറുന്നത്
നിസ്സംഗതയോടെ ഞാന്‍ നോക്കി നില്‍ക്കുന്നു.
എന്റെ സ്വപ്നങ്ങള്‍ പൂവിടാന്‍
എത്ര നാള്‍ ഞാന്‍ കാത്തിരിക്കണം
എത്ര കണ്ടാലും മതിയാകാത്ത,
എത്ര അനുഭവിച്ചാലും തീരാത്ത
അവനാകുന്നു എന്റെ സ്വപ്നങ്ങള്‍….
കരിയില കൊഴിയുന്ന പോലെ….
ഒരു പൂവ് ഞെട്ടറ്റ് പോകുന്നത് പോലെ
ഈ മണ്ണില്‍ നിന്ന് പോയി
ചേതനയില്ലാത്ത അവന്റെ ദേഹം
നോക്കാന്‍ കഴിയുന്നില്ല……
വിധിയുടെ താണ്ഡവം
എന്റെ സ്വപ്നങ്ങളെ തകര്‍ത്ത് എറിഞ്ഞു
എങ്കിലും……………..
ഞാനിന്ന് സ്വപ്നം കാണുന്നു
കൊഴിഞ്ഞു് പോയ സ്വപ്നങ്ങള്‍ക്ക്
നിറം ചാര്‍ത്തി………….ഉയിര് നല്‍കി
കാത്തിരിക്കുന്നു………..നിനക്കായ്
ശ്രീനിധി (ക്ലാസ്സ് -9)
VHSS, ചത്തിയറ, താമരക്കുളം.
About The Author
No related posts.