സുഖകരമല്ലാത്ത ഉറക്കമുണര്‍ന്ന് ആ മൂന്ന് സഹോദരങ്ങളും അവരുടെ ദുരിതപൂര്‍ണ്ണ മായ മറ്റൊരു ദിവസത്തിലേക്ക് കടന്നു.
രാത്രി ഒരു റൊട്ടി കഷ്ണത്തിന്റെ പകുതി കഴിച്ച് ഉറങ്ങിയ ആ സഹോദരങ്ങള്‍ക്ക്, രാവിലെ പതിവ് പൊലെ അതിയായ് വിശപ്പ് തോന്നി, തലേന്ന് രാത്രി മൂത്ത ചേച്ചിയായ മേരി ആ റൊട്ടി കഷ്ണത്തിന്റെ പകുതി നരച്ചു കീറാന്‍ പാകമായ അവളുടെ കളഞ്ഞു കിട്ടിയ തുണിസഞ്ചിയില്‍ നിന്ന് പുറത്തെടുത്തു.
അതും കഴിച്ച് അവര്‍ മൂവരും തെരുവിലേക്ക് ഇറങ്ങി. കണ്ണില്‍ കണ്ട കുപ്പിയും, പാട്ടയും, കടലാസ്സുകളും പെറുക്കി ഒരു ചാക്കിലേക്ക് നിക്ഷേപിക്കുന്നുണ്ട്.
മേരി മുഖം നോക്കാതെ കുപ്പികള്‍ പെറുക്കിക്കൊണ്ട് പറഞ്ഞു.
റോസി ആ മത്തായി ചേട്ടന്റെ പീടികയുടെ അടുത്തേക്ക് ചെല്ല് അവിടെ ഇന്നലെ കുറെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നത് കണ്ടു.
ഒട്ടും വൈകാതെ റോസി പീടികയുടെ അടുക്കല്‍ ചെന്നു. അവിടെ ആ സ്‌കൂള്‍ കുട്ടികള്‍ കുടിച്ചിട്ട് കളഞ്ഞ നിറമുള്ള വെള്ളത്തിന്റെ കുപ്പികള്‍ ഉണ്ടായിരുന്നു. അവള്‍ അതെല്ലാം പെറുക്കി ചാക്കില്‍ ഇട്ടു. കൊതി തോന്നിയ അവള്‍ ആരു കാണാതെ ഒരു കുപ്പിയിലവശേഷിച്ച രണ്ട് തുള്ളി നിറമുള്ള വെള്ളം കുടിച്ചു.
ആ രണ്ട് തുള്ളി അവളുടെ നാക്കില്‍ സ്പര്‍ശിച്ച ആ സമയം അവളുടെ ഉള്ളില്‍ ഒരു കുളിര് അനുഭവപ്പെട്ടു.
റോസിചേച്ചി എന്ന തന്റെ കൊച്ചനുജന്‍ ജോസിന്റെ വിളികേട്ട് ഒരു ഞെട്ടലോടെ അവള്‍ അവിടെ നിന്ന് ഓടിപ്പോയി.
ആക്രി പെറുക്കി തളര്‍ന്ന് അവര്‍ മൂവരും ഒരു മരച്ചുവട്ടില്‍ അഭയം പ്രാപിച്ചു.അപ്പോള്‍ അവരുടെ ക്ഷീണം മാറ്റാനെന്ന പോലെ പള്ളിയില്‍ നിന്ന് വാങ്ക്, അവര്‍ മൂന്ന് പേരുടേയും ചെവിയില്‍ നിന്ന് മനസ്സിലോട്ട് ഒരു മന്ത്രനാദമെന്ന പോലെ കടന്നു പോയി വെയില്‍ കത്തിയെരിഞ്ഞു. അവര്‍ ആ മരച്ചുവട്ടില്‍ അവശരാ യിരിന്നു, അവരറിയാതെ കണ്‍പോളകളടഞ്ഞു.
കൊച്ചനുജന്റെ ബഹളം കേട്ടുണര്‍ന്ന ചേച്ചിമാര്‍ ഓടിപ്പോകുന്ന കള്ളനെ തുറിച്ചു നോക്കി. അവന്‍ ബഹളം വെച്ചതിന്റെ കാര്യം അവര്‍ മനസ്സിലാക്കി. അവരുടെ….ആ മോഷണ ത്തില്‍ രണ്ട് ദിവസത്തെ ഭക്ഷണം നഷ്ടപ്പെട്ടത് വേദനയോടെ ഓര്‍ത്തിരുന്നു.
വിശന്നു…വിശന്ന് വലഞ്ഞവര്‍ നടന്നു. ശരീരത്തിന് നല്ല തളര്‍ച്ച അനുഭവപ്പെട്ടു. മുന്നി ലൂടെ വിശപ്പകറ്റാന്‍ ഓടിപ്പോകുന്ന തെരുവ് നായ്ക്കളെ കണ്ടു. മനുഷ്യരായ ഞങ്ങളും അവരെ പോലെ അലയുന്നു.
വിശപ്പ് താങ്ങാനാവാത്ത കൊടും വേദനയായി വയറിനെ തളര്‍ത്തി. മുന്നോട്ട് നടക്കാന്‍ കരുത്തില്ലാതെ തളര്‍ന്നു അടുത്ത് കണ്ട മരച്ചുവട്ടില്‍ ഇരുന്നു. അകലെ ഭക്ഷണശാലയില്‍ കയറി വിശപ്പടക്കി പോകുന്നവരെ നിരാശയോട് നോക്കിയിരിന്നു. വിശപ്പ് തെരുവില്‍ ബാക്കിയിരിക്കെ ഞങ്ങളെ തേടി മനുഷ്യത്വമുള്ള ആരെങ്കിലും ഇതുവഴി വരുമോ.?
സ്വാതിലക്ഷ്മി (ക്ലാസ്സ് -10)
VHSS, ചത്തിയറ, താമരക്കുളം.
About The Author
No related posts.