ആരാണ്..?
ഗാന്ധിയെന്‍
ആത്മാവിനുള്ളില്‍
അടിപതറാത്തൊരു
ആദര്‍ശശാലിതന്‍
പേരാണ് ഗാന്ധി
അഴകാര്‍ന്ന ചിത്രത്തിനുള്ളില്‍
വിരിയുന്ന ദൃഢഗാത്ര
രൂപത്തിന്‍ പേരാണ് ഗാന്ധി
ചരിത്രം കുറിക്കുന്ന
ചരിത്രം സ്മരിക്കുന്ന
ചിന്തയ്ക്കതീത
പ്രതിഭയാം ഗാന്ധിയെ
വടിയൂന്നി ചിരിയോടെ
വിജയം വരിച്ചൊരു
വഴികാട്ടി വാക്കിലെ
പൊരുളാണ് ഗാന്ധി
സ്വയമെരിഞ്ഞു ജീവന്റെ
ബലിതര്‍പ്പണത്താല്‍
പുതിയൊരു ലോകത്തിന്‍
ഉണര്‍വാണ് ഗാന്ധി
സ്മരിക്കുന്നു ഞാനും
ജയ് ജയ് പിതാവിനെ
സ്മരണയ്ക്കു മുന്നിലെന്‍
ആത്മപ്രണാമം…











