മുനമ്പത്ത് രാപകല്‍ സമരം ജനുവരി 20-ന്‌

Facebook
Twitter
WhatsApp
Email

കൊച്ചി: മുനമ്പം ഭൂസമരത്തിന്റെ നൂറാം ദിവസമായ ജനുവരി 20 തിങ്കളാഴ്ച രാവിലെ 11 മുതല്‍ 22 ചൊവ്വ രാവിലെ 11 വരെ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ അഇഠട ന്റെ നേതൃത്വത്തില്‍ മുനമ്പത്ത് രാപകല്‍ സമരം നടത്തും. കെ. സി ബി സി വൈസ് പ്രസിഡന്റ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമരം ഉദ്ഘാടനം ചെയ്യും.

വിവിധ സഭകളെ പ്രതിനിധീകരിച്ച് ബിഷപ് റൈറ്റ് .റവ. ഡോ. അബ്രോസ് പുത്തന്‍വീട്ടില്‍, ആക്ട്‌സ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അത്തനേഷ്യസ് മെത്രാപ്പോലീത്ത, സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത,ബിഷപ്പ് മാത്യൂസ് മോര്‍ സില്‍ വോസസ്, ബിഷപ്പ് റവ.മോഹന്‍ മാനുവല്‍, വെരി റവ ഡോ സി എ വര്‍ഗ്ഗീസ്, സി.ബി.സി ഐ ലെയ്റ്റി സെക്രട്ടറി ഷെവ.വി. സി. സെബാസ്റ്റ്യന്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍,റവ. ജെ ജയരാജ്, റവ പാസ്റ്റര്‍ ജോണ്‍ . പാസ്റ്റര്‍ ഡോ. ടെന്നിസണ്‍ ജേക്കബ്, ആക്ട്‌സ് സെക്രട്ടറിമാരായ കുരുവിള മാത്യൂസ് അഡ്വ. ചാര്‍ളി പോള്‍, സീറോ മലബാര്‍ പ്രോലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബു ജോസ് , മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികളായ ജോസഫ് റോക്കി , ബെന്നി കുറുപ്പശ്ശേരി, ജോര്‍ജ് ഷൈന്‍ എന്നിവര്‍ പ്രസംഗിക്കും.

ഏതെങ്കിലും ഒരുസമുദായ പ്രശ്‌നമെന്ന നിലയിലല്ല, മറിച്ച് മാനുഷിക പ്രശ്‌നമെന്ന നിലയിലാണ് ആക്ട്‌സ് ഇതില്‍ ഇടപെട്ടിരിക്കുന്നത്.

ജോര്‍ജ്ജ് സെബാസ്റ്റ്യന്‍
ജനറല്‍ സെക്രട്ടറി

ACTS

94470-23714

ACTS: Assembly of Christian Trust Services (A Public Religious Charitable Trust)

About The Author

Leave a Reply

Your email address will not be published. Required fields are marked *